ഇന്ത്യയിലെ അതിസമ്പന്നരുടെ എണ്ണത്തില്‍ നാലു വര്‍ഷം കൊണ്ട് 71 ശതമാനം വളര്‍ച്ച ഉണ്ടാകും

Thu,Mar 08,2018


ന്യൂഡല്‍ഹി: അമ്പത മില്യണ്‍ ഡോളറില്‍ കൂടുതല്‍ ആസ്തിയുള്ള ഇന്ത്യക്കാരുടെ എണ്ണത്തില്‍ അടുത്ത നാലു വര്‍ഷം കൊണ്ട് 71 ശതമാനം വളര്‍ച്ച ഉണ്ടാകുമെന്ന് ആഗോള കണ്‍സള്‍ട്ടന്‍സി കമ്പനിയായ നൈറ്റ് ഫ്രാങ്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2017 ല്‍ ഈ വിഭാഗത്തില്‍ പെടുന്ന അതിസമ്പന്നരുടെ എണ്ണം ഇന്ത്യയില്‍ 2980 ആണെന്നും 2022 ല്‍ ഈ സംഖ്യ 4980 ആയി ഉയരുമെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്.
ഏഷ്യയില്‍ നിന്നുള്ള അതിസമ്പന്നരുടെ കാര്യത്തില്‍ ചൈന, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ക്കു പിന്നിലായി ഇന്ത്യ അതോടെ മൂന്നാമതെത്തും. 2012 - 17 കാലഘട്ടത്തില്‍ അതിസമ്പന്നരുടെ എണ്ണത്തില്‍ ഇന്ത്യ 54 ശതമാനം വളര്‍ച്ച നേടിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 52 രാജ്യങ്ങളിലെ 314 നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയിട്ടുള്ളത്.
2017 ല്‍ ഈ പട്ടികയിലേക്ക് 11,630 പേര്‍ പുതിയതായി കടന്നു വന്നിട്ടുണ്ട്. ആഗോള തലത്തില്‍ 1,29,730 പേര്‍ ഇപ്പോള്‍ ഈ പട്ടികയിലുണ്ട്. അതിസമ്പന്നരുടെ എണ്ണത്തിന്റെയും, നഗരത്തിന്റെ സമ്പത്തിന്റെയും അടിസ്ഥാനത്തില്‍ തയാറാക്കിയ പട്ടികയില്‍ മുംബൈ ഇരുപതാം സ്ഥാനത്താണ്. ന്യൂഡല്‍ഹി (22), ബെംഗ്ലൂരു (26) എന്നീ നഗരങ്ങളും പിന്നിലുണ്ട്.

Other News

 • 20,000 കോടി ഡോളറിന്റെ ചൈനീസ് ഉത്പന്നങ്ങൾക്ക് യു.എസ് തീരുവ ഏര്‍പ്പെടുത്തി; വ്യാപാരയുദ്ധം പുതിയ തലത്തിലേക്ക്‌
 • മുൻ സി.എഫ്.ഒ.യ്ക്ക് ഇൻഫോസിസ് 12.17 കോടി രൂപ നൽകണം
 • ഇന്ത്യയില്‍ വീണ്ടും ബാങ്ക് ലയനം : ബാങ്ക് ഓഫ് ബറോഡ, വിജയ ബാങ്ക്, ദേന ബാങ്കുകൾ ഒന്നാകും
 • ഇന്ത്യന്‍ ഓഹരി വിപണിയിലെ കുതിപ്പ് കഴിഞ്ഞെന്ന് ഗോള്‍ഡ്മാന്‍ സാച്‌സ്
 • ഒ-റിങ്‌സ് തകരാര്‍; ഫോക്‌സ്‌വാഗണ്‍ കാറുകള്‍ തിരിച്ച് വിളിക്കുന്നു
 • ഓഹരി വിപണി കൂപ്പുകുത്തി; കനത്ത നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു
 • മല്യയ്ക്ക് വായ്പ അനുവദിച്ച ബാങ്ക് ഉദ്യോഗസ്ഥരും കുടുങ്ങിയേക്കും
 • ടൈം മാസിക വിറ്റു; കച്ചവടം 190 മില്യണ്‍ ഡോളറിന്
 • ഡിജിറ്റൽ വ്യാപാരം ഇൗ വർഷം 2.37 ലക്ഷം കോടി രൂപയുടേതാകും
 • യുഎം റെനഗേഡ് ബൈക്കുകളുടെ ഇന്ത്യയിലേക്കുള്ള വരവ് വൈകും
 • ദുരുപയോഗം തടയാൻ ഫെയ്സ്ബുക്ക് സജ്ജമെന്ന് സക്കർബർഗ്
 • Write A Comment

   
  Reload Image
  Add code here