സ്റ്റീലിന്റെയും അലൂമിനിയത്തിന്റെയും ഇറക്കുമതി ചുങ്കം കുത്തനേ കൂട്ടുന്ന ഉത്തരവില്‍ ട്രമ്പ് ഒപ്പുവച്ചു; വ്യാപാര യുദ്ധത്തിനു കാഹളം മുഴങ്ങിയെന്ന് വിമര്‍ശകര്‍

Thu,Mar 08,2018


വാഷിംഗ്ടണ്‍: അമേരിക്കന്‍ ബിസിനസ് മേഖല സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടു കൊണ്ട് സ്റ്റീലിന്റെയും അലൂമിനിയത്തിന്റെയും ഇറക്കുമതി ചുങ്കം കുത്തനേ ഉയര്‍ത്തുന്ന വിവാദ ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് ഒപ്പുവച്ചു. കാനഡ, മെക്‌സിക്കോ എന്നീ രാജ്യങ്ങളെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്റ്റീലിന് 25 ശതമാനവും, അലൂമനിയത്തിന് 10 ശതമാനവും ഇറക്കുമതി ചുങ്കമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ നിരക്കുകള്‍ 15 ദിവസത്തിനുള്ളില്‍ പ്രാബല്യത്തില്‍ വരും.
സ്റ്റീല്‍, അലൂമിനിയം തൊഴിലാളികളുടെ സാന്നിധ്യത്തിലാണ് വൈറ്റ്ഹൗസില്‍ വച്ച് ട്രമ്പ് വിവാദ ഉത്തരവില്‍ ഒപ്പുവച്ചത്. നീതീകരണമില്ലാത്ത വ്യാപാരത്തില്‍ മറ്റു രാജ്യങ്ങള്‍ അമേരിക്കയെ ചൂഷണം ചെയ്യുകയായിരുന്നുവെന്ന് ആരോപിച്ച ട്രമ്പ്, പുതി നീക്കം രാജ്യത്തെ വ്യവസായ മേഖലയ്ക്ക് ഊര്‍ജം പകരുമെന്ന് അവകാശപ്പെട്ടു. എന്നാല്‍, അമേരിക്കയ്ക്ക് തിരിച്ചടി നല്‍കുമെന്ന് ചൈന, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയ നിരവധി രാജ്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ വ്യാപാര യുദ്ധത്തിന് ട്രമ്പിന്റെ നീക്കം കാരണമാകുമെന്നാണ് വിമര്‍ശകര്‍ ആരോപിക്കുന്നത്.
ട്രമ്പിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി പുതിയ നികുതി ഏര്‍പ്പെടുത്തുന്നത് എതിര്‍ക്കുകയാണ്. നികുതി വര്‍ധന റദ്ദാക്കുന്നതിനുള്ള നിയമ നിര്‍മാണത്തിന് രൂപം നല്‍കുമെന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജെഫ് ഫ്‌ളെയ്ക്ക് പ്രസ്താവിച്ചു. വ്യാപാര യുദ്ധങ്ങള്‍ എപ്പോഴും തോല്‍വിയാലാണ് കലാശിച്ചിട്ടുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹൗസ് സ്പീക്കറും റിപ്പബ്ലിക്കന്‍ നേതാവുമായ പോള്‍ റയനും, ട്രമ്പിന്റെ നീക്കത്തില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

Other News

 • സ്വിറ്റ്‌സര്‍ലന്റ് പേമന്റ് കമ്പനിയ്ക്ക് 'ആപ്പ്' വച്ച് ആപ്പിള്‍; അന്വേഷണം ആരംഭിച്ചപ്പോള്‍ സാങ്കേതിക സഹായം നല്‍കി തടിയൂരി
 • യു.എ.ഇ.യിലെ സ്വകാര്യകമ്പനികളുടെ ഫോബ്‌സ് ലിസ്റ്റില്‍ ലുലുവിന് നാലാം സ്ഥാനം
 • 634 കോടി രൂപ മുടക്കി ബാബാ രാംദേവിന്റെ ഫുഡ് ആന്റ് ഹെര്‍ബര്‍ പാര്‍ക്ക് ആന്ധ്രയില്‍; 33,400 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് റിപ്പോര്‍ട്ട്
 • സി.ഇ.ഒയെ നിയമിക്കാതെ ബോര്‍ഡ് മീറ്റിംഗ്; യെസ് ബാങ്കിന്റെ ഓഹരി വില ഇടിഞ്ഞു
 • പതഞ്ജലി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാനൊരുങ്ങുന്നു
 • 13 പേര്‍ കൊല്ലപ്പെട്ട പ്രതിഷേധപ്രകടനത്തിനൊടുവില്‍ അടച്ചുപൂട്ടിയ തൂത്തുക്കുടി വേദാന്തകോപ്പര്‍ പ്ലാന്റ് തുറന്ന് പ്രവര്‍ത്തിക്കാന്‍ ഉത്തരവ്
 • വാജ്പേയിയുടെ ചിത്രവുമായി നൂറുരൂപ നാണയം
 • നേപ്പാളില്‍ ഉയര്‍ന്ന മൂല്യമുള്ള ഇന്ത്യന്‍ കറന്‍സികള്‍ നിരോധിച്ചു
 • രണ്ട് പേറ്റന്റുകള്‍ ലംഘിച്ചു; ആപ്പിള്‍ ഫോണുകള്‍ക്ക് ചൈനയില്‍ വിലക്ക്
 • റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിറ്റി 650 മോഡലുകള്‍ കേരള വിപണിയില്‍
 • എസ്ബിഐ വായ്പ പലിശ വര്‍ധിപ്പിച്ചു
 • Write A Comment

   
  Reload Image
  Add code here