സ്വന്തമായുള്ള 12,400 കോടി സ്വത്തിൽ നിന്ന് 6000 രൂപയുടെ കടബാധ്യത തീർക്കാമെന്ന് വിജയ് മല്യ ബംഗളുരു കോടതിയിൽ

Fri,Mar 09,2018


ബെംഗളൂരു: തനിക്ക് സ്വന്തമായി ബാധ്യതകൾ ഇല്ലാത്ത 12,400 കോടിയുടെ സ്വത്തുണ്ടെന്നും അതിനാല്‍ 6,000 കോടിയുടെ കടബാധ്യത അവയിൽ നിന്ന് ഒരു ഭാഗമെടുത്ത് തീർക്കാനാവുമെന്ന് ബാങ്കുകളില്‍ നിന്ന് കോടിക്കണക്കിന് രൂപ വായ്പ എടുത്ത് മുങ്ങിയ വിവാദ മദ്യ വ്യവസായി വിജയ് മല്യ. കര്‍ണാടക ഹൈക്കോടതിയിലാണ് വിജയ് മല്യ ഇക്കാര്യം വ്യക്തമാക്കിയത്. മുന്‍ വര്‍ഷം ജനുവരി വരെ ഈ കമ്പനിയുടെ ആസ്തി 13,400 കോടിയായിരുന്നു. പിന്നീട് ഇത് കുറഞ്ഞ് 12,400 ആകുകയായിരുന്നു. മല്യയുടെ കടം 10,000 കോടി കടക്കില്ലെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. അതിനാല്‍ അനായാസമായി ബാധ്യത തീര്‍ക്കാനാകും. എന്നാല്‍ ഓഹരി വിപണിയിലെ മാറ്റങ്ങള്‍ മല്യയുടെ ആസ്തിയില്‍ വ്യത്യാസങ്ങള്‍ ഉണ്ടാക്കികൊണ്ടിരിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മല്യയുടെ സ്വത്തുവകകള്‍ പൂര്‍ണമായും കണ്ടുകെട്ടിയിരിക്കുകയാണ് അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. കേസില്‍ തീര്‍പ്പുണ്ടാക്കുന്നത് സംബന്ധിച്ച് ഏതു തരത്തിലുള്ള നിര്‍ദ്ദേശവും സ്വാഗതം ചെയ്യുന്നതായും മല്യയുടെ അഭിഭാഷകന്‍ പറഞ്ഞു. എസ്ബിഐ ഉള്‍പ്പെടുന്ന ഒമ്പത് ബാങ്കുകളുടെ കണ്‍സോഷ്യമാണ് വിജയ് മല്യക്ക് വായ്പ അനുവദിച്ചത്. എന്നാല്‍ വായ്പ തിരിച്ചടക്കാതെ മല്യ രാജ്യം വിടുകയായിരുന്നു.

Other News

  • ചൈനയ്ക്ക് പിന്നാലെ ഇന്ത്യയും അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് നികുതി കൂട്ടി
  • മല്യയ്ക്ക് തിരിച്ചടി; 2,00,000 പൗണ്ട് ഇന്ത്യയിലെ ബാങ്കുകള്‍ക്ക് നല്‍കണമെന്ന് യു.കെയിലെ കോടതി
  • പത്തു വര്‍ഷത്തിനുള്ളില്‍ 238 അതിസമ്പന്നര്‍ കൂടി ഇന്ത്യയിലെ ശതകോടീശ്വരന്‍മാരുടെ നിരയില്‍ പുതിയതായി സ്ഥാനം പിടിക്കുമെന്ന് പഠനം
  • എയര്‍ ഇന്ത്യയുടെ നൂറുശതമാനം ഓഹരികളും വില്‍ക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു
  • ഒപെക് രാഷ്ട്രങ്ങള്‍ ഉത്പാദനം വര്‍ധിപ്പിക്കും; എണ്ണവില ഇടിയാന്‍ സാധ്യത
  • ഇന്ത്യന്‍ പൊതുമേഖല ബാങ്കുകളുടെ മൊത്തം നഷ്ടം 87,300 കോടി രൂപ
  • കൊച്ചിയുള്‍പ്പടെയുള്ള ഇന്ത്യന്‍ തീരങ്ങളില്‍ വന്‍ വാതകനിക്ഷേപമുണ്ടെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ
  • ചെല്‍സി ഫുട്‌ബോള്‍ ക്ലബ്ബ് സ്വന്തമാക്കാനുള്ള ബ്രിട്ടീഷ് കോടീശ്വരന്റെ ശ്രമം പാളി
  • പി.എന്‍.ബി വായ്പ തട്ടിപ്പ്:രാഷ്ട്രീയാഭയം നല്‍കണമെന്ന ആവശ്യവുമായി നീരവ് മോദി യു,കെയില്‍
  • ഒരു പതിറ്റാണ്ടായി മുകേഷ് അംബാനിയുടെ വാര്‍ഷിക ശമ്പളം 15 കോടി രൂപ
  • വ്യാജവാര്‍ത്തകള്‍ തടയാന്‍ ഫെയ്‌സ് ബുക്ക് പത്രപ്രവര്‍ത്തകരെ നിയമിക്കുന്നു
  • Write A Comment

     
    Reload Image
    Add code here