കിട്ടാക്കടം: ഇന്ത്യയിലെ ബാങ്കുകള്‍ക്ക് ലഭിക്കാനുള്ളത്‌ 1.10 ലക്ഷം കോടി രൂപ

Sat,Mar 10,2018


ന്യൂഡല്‍ഹി: ഇന്ത്യയില്‍ 'ബോധപൂര്‍വം' വായ്പാ തിരിച്ചടവ് മുടക്കിയവരുടെ എണ്ണം ഏപ്രില്‍-ഡിസംബര്‍ കാലയളവില്‍ 1.66 ശതമാനം വര്‍ധിച്ച് 9,063 ആയി. രാജ്യത്തെ ബാങ്കുകള്‍ക്ക് ലഭിക്കാനുള്ള മൊത്തം കിട്ടാക്കടം 1,10,050 കോടി രൂപയായതായും ധനകാര്യ സഹമന്ത്രി ശിവ പ്രതാപ് ശുക്ല ലോക്‌സഭയെ അറിയിച്ചു. റിസര്‍വ് ബാങ്കിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ച് ബോധപൂര്‍വം കിട്ടാക്കടം വരുത്തിയവര്‍ക്കെതിരേ നടപടികളുണ്ടാകും. കിട്ടാക്കടം വരുത്തിയവര്‍ പ്രൊമോട്ടര്‍മാരായോ ഡയറക്ടര്‍മാരായോ ഉള്ള കമ്പനികള്‍ക്ക് മൂലധന വിപണിയില്‍ നിന്ന് ഫണ്ട് സ്വരൂപിക്കുന്നതിന് ഓഹരി വിപണി നിരീക്ഷക ബോര്‍ഡായ സെബി വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ബോധപൂര്‍വം കിട്ടാക്കടം വരുത്തിയവര്‍ക്കെതിരേ പൊതുമേഖലാ ബാങ്കുകള്‍ 2017 ഡിസംബര്‍ 31-ലെ കണക്കനുസരിച്ച്, 2,108 എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതു സംബന്ധിച്ച് 8,462 കേസുകളുണ്ട്. ബാങ്കുകളിലെ വായ്പക്കുടിശ്ശിക ഈടാക്കുന്നതിനുള്ള സര്‍ഫാസി നിയമം (സെക്യൂരിറ്റൈസേഷന്‍ ആന്‍ഡ് റീകണ്‍സ്ട്രക്ഷന്‍ ഓഫ് ഫിനാന്‍ഷ്യല്‍ അസറ്റ്‌സ് ആന്‍ഡ് എന്‍ഫോഴ്‌സ്‌മെന്റ് ഓഫ് സെക്യൂരിറ്റി ഇന്ററസ്റ്റ് ആക്ട്, 2002) അനുസരിച്ച് 6,962 കേസുകളുമുണ്ട്. 2016 മാര്‍ച്ചില്‍ അവസാനിച്ച് അഞ്ചു വര്‍ഷംകൊണ്ട് പൊതുമേഖലാ ബാങ്കുകള്‍ 2.3 ലക്ഷം കോടി രൂപയുടെ കിട്ടാക്കടം എഴുതിത്തള്ളിയതായി മറ്റൊരു ചോദ്യത്തിന് ഉത്തരമായി മന്ത്രി അറിയിച്ചു. തങ്ങളുടെ ബാലന്‍സ് ഷീറ്റ് ശുദ്ധീകരിക്കാനായും നികുതി ഇളവിനും ബാങ്കുകള്‍ കിട്ടാക്കടം എഴുതിത്തള്ളുന്നത് പതിവ് പ്രക്രിയയാണ്. എന്നാല്‍, വായ്പയെടുത്തവര്‍ ഇതും തിരിച്ചടയ്ക്കാന്‍ ബാധ്യസ്ഥരാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Other News

 • 20,000 കോടി ഡോളറിന്റെ ചൈനീസ് ഉത്പന്നങ്ങൾക്ക് യു.എസ് തീരുവ ഏര്‍പ്പെടുത്തി; വ്യാപാരയുദ്ധം പുതിയ തലത്തിലേക്ക്‌
 • മുൻ സി.എഫ്.ഒ.യ്ക്ക് ഇൻഫോസിസ് 12.17 കോടി രൂപ നൽകണം
 • ഇന്ത്യയില്‍ വീണ്ടും ബാങ്ക് ലയനം : ബാങ്ക് ഓഫ് ബറോഡ, വിജയ ബാങ്ക്, ദേന ബാങ്കുകൾ ഒന്നാകും
 • ഇന്ത്യന്‍ ഓഹരി വിപണിയിലെ കുതിപ്പ് കഴിഞ്ഞെന്ന് ഗോള്‍ഡ്മാന്‍ സാച്‌സ്
 • ഒ-റിങ്‌സ് തകരാര്‍; ഫോക്‌സ്‌വാഗണ്‍ കാറുകള്‍ തിരിച്ച് വിളിക്കുന്നു
 • ഓഹരി വിപണി കൂപ്പുകുത്തി; കനത്ത നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു
 • മല്യയ്ക്ക് വായ്പ അനുവദിച്ച ബാങ്ക് ഉദ്യോഗസ്ഥരും കുടുങ്ങിയേക്കും
 • ടൈം മാസിക വിറ്റു; കച്ചവടം 190 മില്യണ്‍ ഡോളറിന്
 • ഡിജിറ്റൽ വ്യാപാരം ഇൗ വർഷം 2.37 ലക്ഷം കോടി രൂപയുടേതാകും
 • യുഎം റെനഗേഡ് ബൈക്കുകളുടെ ഇന്ത്യയിലേക്കുള്ള വരവ് വൈകും
 • ദുരുപയോഗം തടയാൻ ഫെയ്സ്ബുക്ക് സജ്ജമെന്ന് സക്കർബർഗ്
 • Write A Comment

   
  Reload Image
  Add code here