ഇന്ത്യയില്‍ റിപ്പോ നിരക്ക് 0.25ശതമാനം വര്‍ധിപ്പിച്ചേക്കും

Sat,Mar 10,2018


റിസര്‍വ് ബാങ്ക് ഈ വര്‍ഷം നിരക്ക് 0.25 ശതമാനം വര്‍ധിപ്പിച്ചേക്കുമെന്നാണ് വിപണയില്‍നിന്നുള്ള സൂചന. പണപ്പെരുപ്പ നിരക്കിലെ വര്‍ധനയും ധന കമ്മി കൂടുന്നതും നിരക്ക് വര്‍ധിപ്പിക്കാന്‍ ആര്‍ബിഐയ്ക്ക് സമ്മര്‍ദമേകും. അസംസ്‌കൃത എണ്ണവിലവര്‍ധിക്കുന്നതും കാര്‍ഷിക ഉത്പന്നങ്ങളുടെ വിലക്കയറ്റവും രാജ്യത്തെ പണപ്പെരുപ്പം ഉയരാനിടയാക്കും. അതോടെ റീട്ടെയില്‍ പണപ്പെരുപ്പ നിരക്ക് നാല് ശതമാനത്തില്‍ നിര്‍ത്താന്‍ ആര്‍ബിഐയ്ക്ക് പണിപ്പെടേണ്ടിവരും. അധികം താമസിയാതെ റീട്ടെയില്‍ പണപ്പെരുപ്പം ആറ് ശതമാനത്തിലെത്തുമെന്നാണ് വിലയിരുത്തല്‍. റിപ്പോ നിരക്കില്‍ 0.25ശതമാനമെങ്കിലും വര്‍ധന 2018ല്‍ പ്രതീക്ഷിക്കുന്നതായി കെയര്‍ റേറ്റിങിസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ പകുതിയോടെ പണപ്പെരുപ്പ നിരക്ക് 5.1-5.6ശതമാനത്തിലെത്തുമെന്നാണ് ആര്‍ബിഐ വിലയിരുത്തുന്നത്. മഴലഭ്യത പണപ്പെരുപ്പത്തെ സ്വാധീനിക്കുന്ന പ്രധാന ഘടകമാകും.

Other News

 • യുഎസ്-ചൈന വ്യാപാര യുദ്ധം: ഇന്ത്യന്‍ ഓഹരിവിപണി നഷ്ടത്തില്‍
 • ആഗോള വിപണിയില്‍ സ്വര്‍ണവില ഇടിയുന്നു
 • ലുലു ഗ്രൂപ്പ് ചൈനയിലേക്കും
 • ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിന് ബോണ്ട് വില്‍പനയിലൂടെ വാള്‍മാര്‍ട്ട് 16 ബില്യണ്‍ ഡോളര്‍ സമാഹരിച്ചു
 • ഗൂഗിള്‍ മാപ്പില്‍ നിന്നും ഉബറിനെ ഒഴിവാക്കി
 • ഇന്ത്യയില്‍ ബാങ്കുകള്‍ വായ്പാ പലിശ ഉയര്‍ത്തി തുടങ്ങി
 • എയര്‍ ഇന്ത്യ വില്‍പനയില്‍ നിന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ പിന്‍വാങ്ങി
 • ആഗോള എണ്ണ വിപണി നിയന്ത്രിക്കാന്‍ റഷ്യ-സൗദി കൂട്ടായ്മ
 • സന്ദീപ് ബക്ഷി ഐ.സി.ഐ.സി.ഐ. ബാങ്ക് ഇടക്കാല സി ഒ ഒ
 • പുക നിയന്ത്രണ സംവിധാനത്തില്‍ തിരിമറി; ഔഡി കാര്‍ മേധാവി റൂപ്പര്‍ട്ട് സ്റ്റാഡ്‌ലര്‍ അറസ്റ്റില്‍
 • ചൈനയ്ക്ക് പിന്നാലെ ഇന്ത്യയും അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് നികുതി കൂട്ടി
 • Write A Comment

   
  Reload Image
  Add code here