എയര്‍ ഇന്ത്യ സ്വന്തമാക്കാന്‍ ജെറ്റ് എയര്‍വേസ്, എയര്‍ ഫ്രാന്‍സ് - കെ.എല്‍.എം, ഡെല്‍റ്റ കണ്‍സോര്‍ഷ്യം നീക്കം നടത്തുന്നു

Sun,Mar 11,2018


ന്യൂഡല്‍ഹി: നഷ്ടത്തില്‍ മുങ്ങിത്താഴ്ന്നു നില്‍ക്കുന്ന ഇന്ത്യയുടെ പതാക വാഹക വിമാന കമ്പനിയായ എയര്‍ ഇന്ത്യ സ്വന്തമാക്കാന്‍ ജെറ്റ് എയര്‍വേസ്, എയര്‍ ഫ്രാന്‍സ് - കെ.എല്‍.എം, ഡെല്‍റ്റ കണ്‍സോര്‍ഷ്യം നീക്കം ആരംഭിച്ചു. എയര്‍ ഇന്ത്യയെ നാലു വിഭാഗമായി തിരിച്ച് വില്‍ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ മൂന്നു മേഖലില്‍ സജീവ സാന്നിധ്യമറിയിക്കുന്ന കണ്‍സോര്‍ഷ്യത്തിന് എയര്‍ ഇന്ത്യയില്‍ വലിയ താല്‍പര്യമുണ്ട്. ലേലത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവരില്‍ നിന്ന് അധികം വൈകാതെ ടെണ്ടറുകള്‍ കേന്ദ്രം ക്ഷണിക്കുമെന്ന് പറയപ്പെടുന്നു.
നരേഷ് ഗോയലിന്റെ ജറ്റ് എയര്‍വേസ് നാല മാസം മുമ്പാണ് എയര്‍ ഫ്രാന്‍സ് - കെ.എല്‍.എം ഗ്രൂപ്പുമായി സഹകരണമുണ്ടാക്കിയത്. ജെറ്റ് എയര്‍വേസ് സി.ഇ.ഒ വിനയ് ദുബേയ്ക്ക് ഒരു പതിറ്റാണ്ടുകാലം ഡെല്‍റ്റ എയര്‍ലൈന്‍സില്‍ പ്രവര്‍ത്തിച്ചതിന്റെ പരിചയവുമുണ്ട്. ഇന്ത്യന്‍ വിമാന കമ്പനിയില്‍ ചേരുന്നതിനു മുമ്പ് ഡെല്‍റ്റയുടെ ഏഷ്യാ പസഫിക് മേഖലയുടെ സീനിയര്‍ വൈസ് പ്രസിഡന്റായിരുന്നു ദുബേ. എയര്‍ ഫ്രാന്‍സ് - കെ.എല്‍.എമ്മിനും പാര്‍ട്ട്ണര്‍മാരായ ഡെല്‍റ്റ - അലിറ്റാലിയ വിമാന കമ്പനികള്‍ക്കും കൂടി ട്രാന്‍സ് അറ്റ്‌ലാന്റിക് മേഖലയില്‍ പ്രതിദിനം 270 വിമാന സര്‍വീസുകളുണ്ട്.
എയര്‍ ഇന്ത്യയുടെ വില്‍പന സംബന്ധിച്ച കാര്യങ്ങള്‍ ബന്ധപ്പെട്ട കേന്ദ്രമന്ത്രിസഭാ സമിതി തയാറാക്കി വരുന്നതിനിടെ, വിമാന കമ്പനിയില്‍ താല്‍പര്യം പ്രകടിപ്പിച്ച ഇന്‍ഡിഗോയുടെയും ഒരു വിദേശ വിമാന കമ്പനിയുടെയും ഔദ്യോഗിക സന്ദേശം ലഭിച്ചിട്ടുണ്ടെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. നവംബറില്‍ തുടക്കമിട്ട ജെറ്റ് എയര്‍വേസ് - എയര്‍ ഫ്രാന്‍സ് - കെ.എല്‍.എം സഹകരണം യൂറോപ്പിലെ 104 നഗരങ്ങളെ ഇന്ത്യയിലെ 44 കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്നതിന് സഹായകമായിട്ടുണ്ട്. സംയുക്തമായി കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തി സഹകരണം വര്‍ധിപ്പിക്കുന്ന കാര്യത്തെപ്പറ്റി ജെറ്റ് എയര്‍വേസ് അന്നു മുതല്‍ക്കേ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. നികുതിദായകരുടെ പണത്തിന്റെ ബലത്തില്‍ നിലിനില്‍ക്കുന്ന എയര്‍ ഇന്ത്യയെ രക്ഷിക്കുന്നതിന്, 2012 ല്‍ മുന്‍ യു.പി.എ സര്‍ക്കാര്‍ രൂപീകരിച്ച പദ്ധതിയനുസരിച്ച് 26,545.21 കോടി രൂപ ഇതുവരെ ലഭ്യമാക്കിയിട്ടുണ്ട്. ചില നേട്ടങ്ങള്‍ കൈവരിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ 30,231 കോടി രൂപ നല്‍കാനാണ് പദ്ധതിയില്‍ വിഭാവനം ചെയ്തിട്ടുള്ളത്.

Other News

 • യുഎസ്-ചൈന വ്യാപാര യുദ്ധം: ഇന്ത്യന്‍ ഓഹരിവിപണി നഷ്ടത്തില്‍
 • ആഗോള വിപണിയില്‍ സ്വര്‍ണവില ഇടിയുന്നു
 • ലുലു ഗ്രൂപ്പ് ചൈനയിലേക്കും
 • ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിന് ബോണ്ട് വില്‍പനയിലൂടെ വാള്‍മാര്‍ട്ട് 16 ബില്യണ്‍ ഡോളര്‍ സമാഹരിച്ചു
 • ഗൂഗിള്‍ മാപ്പില്‍ നിന്നും ഉബറിനെ ഒഴിവാക്കി
 • ഇന്ത്യയില്‍ ബാങ്കുകള്‍ വായ്പാ പലിശ ഉയര്‍ത്തി തുടങ്ങി
 • എയര്‍ ഇന്ത്യ വില്‍പനയില്‍ നിന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ പിന്‍വാങ്ങി
 • ആഗോള എണ്ണ വിപണി നിയന്ത്രിക്കാന്‍ റഷ്യ-സൗദി കൂട്ടായ്മ
 • സന്ദീപ് ബക്ഷി ഐ.സി.ഐ.സി.ഐ. ബാങ്ക് ഇടക്കാല സി ഒ ഒ
 • പുക നിയന്ത്രണ സംവിധാനത്തില്‍ തിരിമറി; ഔഡി കാര്‍ മേധാവി റൂപ്പര്‍ട്ട് സ്റ്റാഡ്‌ലര്‍ അറസ്റ്റില്‍
 • ചൈനയ്ക്ക് പിന്നാലെ ഇന്ത്യയും അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് നികുതി കൂട്ടി
 • Write A Comment

   
  Reload Image
  Add code here