ലോകത്തിലെ ഏറ്റവും ധനികനായ മലയാളി എം.എ. യൂസഫലി

Mon,Mar 12,2018


ഫോബ്‌സ് മാസികയുടെ പുതിയ കണക്കനുസരിച്ചു ലോകത്തെ ഏറ്റവും ധനികനായ മലയാളി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി. ആഗോള റാങ്കിങ്ങില്‍ 388-ാം സ്ഥാനത്തുള്ള യൂസഫലി ഇന്ത്യക്കാരില്‍ പത്തൊമ്പതാമതാണ്. 32,500 കോടി രൂപയുടെ ആസ്തിയുമായാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി ഫോബ്‌സ് പട്ടികയിലെ സമ്പന്നനായ മലയാളിയായത്. 25,300 കോടിയുടെ ആസ്തിയുള്ള രവി പിള്ളയാണു രണ്ടാമത്. ലോക റാങ്കിങ്ങില്‍ 572-ാം സ്ഥാനത്താണു രവി പിള്ള. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുകളിലാണ് ഇരുവരുടെയും സ്ഥാനം എന്നതും കൗതുകകരമാണ്. ജെംസ് എജ്യൂക്കേഷന്‍ ഗ്രൂപ്പ് തലവന്‍ സണ്ണി വര്‍ക്കി മലയാളികളില്‍ മൂന്നാം സ്ഥാനത്തും ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ നാലാം സ്ഥാനത്തും എത്തി. 15,600 കോടി രൂപയാണു ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സണ്ണി വര്‍ക്കിയുടെ ആസ്തി. ക്രിസ് ഗോപാലകൃഷ്ണന്റെ സമ്പാദ്യം 11,700 കോടി. ശോഭ ഗ്രൂപ്പ് ചെയര്‍മാന്‍ പിഎന്‍സി മേനോന്‍, വിപിഎസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഷംസീര്‍ വയലില്‍, ജോയ് ആലുക്കാസ് എന്നിവരാണ് ആറു മുതല്‍ എട്ടുവരെ സ്ഥാനങ്ങളില്‍. മൂവരുടെയും ആസ്തി 9,700 കോടി. ഇന്‍ഫോസിസ് സഹസ്ഥാപകന്‍ എസ്.ഡി. ഷിബുലാല്‍, വിഗാര്‍ഡ് സ്ഥാപകന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി എന്നിവരാണു മലയാളികളില്‍ ആദ്യ പത്തില്‍ ഇടം നേടിയവര്‍.

Other News

  • പതഞ്ജലി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാനൊരുങ്ങുന്നു
  • 13 പേര്‍ കൊല്ലപ്പെട്ട പ്രതിഷേധപ്രകടനത്തിനൊടുവില്‍ അടച്ചുപൂട്ടിയ തൂത്തുക്കുടി വേദാന്തകോപ്പര്‍ പ്ലാന്റ് തുറന്ന് പ്രവര്‍ത്തിക്കാന്‍ ഉത്തരവ്
  • വാജ്പേയിയുടെ ചിത്രവുമായി നൂറുരൂപ നാണയം
  • നേപ്പാളില്‍ ഉയര്‍ന്ന മൂല്യമുള്ള ഇന്ത്യന്‍ കറന്‍സികള്‍ നിരോധിച്ചു
  • രണ്ട് പേറ്റന്റുകള്‍ ലംഘിച്ചു; ആപ്പിള്‍ ഫോണുകള്‍ക്ക് ചൈനയില്‍ വിലക്ക്
  • റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിറ്റി 650 മോഡലുകള്‍ കേരള വിപണിയില്‍
  • എസ്ബിഐ വായ്പ പലിശ വര്‍ധിപ്പിച്ചു
  • മ്യൂച്വല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 24 ലക്ഷം കോടി കടന്നു
  • 2022-ൽ ഇന്ത്യയിൽ 5ജി എത്തും
  • ഇന്ത്യയുടെ വളര്‍ച്ച 7.8ശതമാനത്തില്‍നിന്ന് 7.2 ആയി കുറയുമെന്ന് ഫിച്ച്
  • ഇന്ത്യയില്‍ സര്‍ക്കാരിന്റെ പെന്‍ഷന്‍ വിഹിതം 14 ശതമാനമാക്കി വര്‍ധിപ്പിച്ചു
  • Write A Comment

     
    Reload Image
    Add code here