ഇന്ത്യയിലെ ഓഹരി വിപണി മൂല്യം 6.1 ലക്ഷം കോടി ഡോളറിന്റേതാകുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലി റിപ്പോര്‍ട്ട്

Mon,Mar 12,2018


ന്യൂഡല്‍ഹി: ഇന്ത്യയിലെ ഓഹരി വിപണിയുടെ മൂല്യം (ഇക്വിറ്റി മാര്‍ക്കറ്റ് കാപ്) 2027-ല്‍ 6.1 ലക്ഷം കോടി യു.എസ്. ഡോളറിന്റേതാകുമെന്ന് റിപ്പോര്‍ട്ട്. 2017-ല്‍ ഇത് 2.3 ലക്ഷം കോടി യു.എസ്. ഡോളറായിരുന്നു. ധനകാര്യ സേവന രംഗത്തു പ്രവര്‍ത്തിക്കുന്ന മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ പഠന റിപ്പോര്‍ട്ടിലേതാണ് വെളിപ്പെടുത്തല്‍. ഏഷ്യന്‍ വിപണികളില്‍ ഇന്ത്യയിലെ ഓഹരി വിപണി കൂടുതല്‍ വേഗത്തില്‍ വളരുമെന്നും 10.1 ശതമാനമായിരിക്കും വാര്‍ഷിക വളര്‍ച്ചാ നിരക്കെന്നും (CAGR) റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈന/ഹോങ്കോങ് വിപണി മൂല്യം 7.9 ശതമാനം വളര്‍ച്ചയോടെ 30 ലക്ഷം കോടി ഡോളറാകുമെന്നാണ് വിലയിരുത്തല്‍. ഇത് ഇപ്പോഴത്തെ യു.എസ്. ഓഹരി വിപണി മൂല്യത്തിന് ഏകദേശം അടുത്തു വരും (31 ലക്ഷം കോടി ഡോളര്‍). 13.8 ലക്ഷം കോടി ഡോളറാണ് ചൈനയുടെ നിലവിലെ ഓഹരി വിപണി മൂല്യം. ഏഷ്യന്‍ ഓഹരികളുടെ മൂല്യം പത്ത് വര്‍ഷത്തിനുള്ളില്‍ ഇരട്ടിച്ച് 56 ലക്ഷം കോടി യു.എസ്. ഡോളറായി മാറുമെന്നും പഠനത്തില്‍ പറയുന്നു. ലോകത്തിലെ ഏറ്റവും വലിയ ഓഹരി വിപണിയായ നോര്‍ത്ത് അമേരിക്കയെ 2027-ഓടെ ഏഷ്യന്‍ ഓഹരി വിപണി പിന്നിലാക്കിയേക്കും എന്നാണ് സൂചന.

Other News

  • പതഞ്ജലി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാനൊരുങ്ങുന്നു
  • 13 പേര്‍ കൊല്ലപ്പെട്ട പ്രതിഷേധപ്രകടനത്തിനൊടുവില്‍ അടച്ചുപൂട്ടിയ തൂത്തുക്കുടി വേദാന്തകോപ്പര്‍ പ്ലാന്റ് തുറന്ന് പ്രവര്‍ത്തിക്കാന്‍ ഉത്തരവ്
  • വാജ്പേയിയുടെ ചിത്രവുമായി നൂറുരൂപ നാണയം
  • നേപ്പാളില്‍ ഉയര്‍ന്ന മൂല്യമുള്ള ഇന്ത്യന്‍ കറന്‍സികള്‍ നിരോധിച്ചു
  • രണ്ട് പേറ്റന്റുകള്‍ ലംഘിച്ചു; ആപ്പിള്‍ ഫോണുകള്‍ക്ക് ചൈനയില്‍ വിലക്ക്
  • റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിറ്റി 650 മോഡലുകള്‍ കേരള വിപണിയില്‍
  • എസ്ബിഐ വായ്പ പലിശ വര്‍ധിപ്പിച്ചു
  • മ്യൂച്വല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 24 ലക്ഷം കോടി കടന്നു
  • 2022-ൽ ഇന്ത്യയിൽ 5ജി എത്തും
  • ഇന്ത്യയുടെ വളര്‍ച്ച 7.8ശതമാനത്തില്‍നിന്ന് 7.2 ആയി കുറയുമെന്ന് ഫിച്ച്
  • ഇന്ത്യയില്‍ സര്‍ക്കാരിന്റെ പെന്‍ഷന്‍ വിഹിതം 14 ശതമാനമാക്കി വര്‍ധിപ്പിച്ചു
  • Write A Comment

     
    Reload Image
    Add code here