ആക്‌സിസ് ബാങ്ക് ചീഫ് എക്‌സിക്യൂട്ടീവ് ഷിഖ ശര്‍മ്മ ഈ വര്‍ഷം അവസാനത്തോടെ സ്ഥാനമൊഴിഞ്ഞേക്കും

Mon,Apr 09,2018


മുംബൈ: ആക്‌സിസ് ബാങ്ക് ചീഫ് എക്‌സിക്യൂട്ടീവ് ഷിഖ ശര്‍മ്മ ഈ വര്‍ഷം അവസാനത്തോടെ സ്ഥാനമൊഴിഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്. റിസര്‍വ് ബാങ്ക് ഇടപെടലിനെ തുടര്‍ന്നാണ് ബാങ്ക് ഈ തീരുമാനത്തിലെത്തിയതെന്ന് റിപ്പോര്‍ട്ടുണ്ട്. നേരത്തെ ഷിഖ ശര്‍മ്മയ്ക്ക് കാലാവധി നീട്ടികൊടുക്കാനുള്ള ബാങ്കിന്റെ ആലോചനയില്‍ റിസര്‍വ് ബാങ്ക് നീരസം രേഖപ്പെടുത്തിയിരുന്നു. അന്യായ ലോണുകള്‍ നല്‍കി പ്രതിസന്ധിയിലായ ഇന്ത്യന്‍ പൊതുമേഖല ബാങ്കുകള്‍ ഇപ്പോള്‍ കടുത്ത നിരീക്ഷണത്തിലാണ്. ഇതിന്റെ ഭാഗമായി എല്ലാ മുതിര്‍ന്ന ബാങ്കിംഗ് എക്‌സിക്യൂട്ടീവുകളും നടപടി നേരിടുകയാണ്.

നേരത്തെ ഐസിഐസിഐ ബാങ്ക് സിഇഒയും എം.ഡിയുമായ ചന്ദ കൊച്ചാറിന്റെ ഭര്‍ത്താവ് ദീപക് കൊച്ചാറിനും വീഡിയോകോണ്‍ വേണുഗോപാല്‍ ദുതിനും രാജ്യം വിടുന്നതിന് വിലക്ക് ഏര്‍പെടുത്തിയിരുന്നു. വിഡിയോകോണിന് വഴിവിട്ട രീതിയില്‍ ലോണ്‍ അനുവദിച്ചു എന്ന ആരോപണത്തില്‍ സിബിഐയുടെ പ്രാഥമിക അന്വേഷണം നടക്കുന്നതിനിടയിലാണ് ഇരുവര്‍ക്കുമെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്.

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,540 കോടി തട്ടിയെടുത്ത് നീരവ് മോദിയും ആയിരക്കണക്കിന് കോടി ലോണെടുത്ത് വിജയ് മല്ല്യയും വിദേശത്തേക്ക് മുങ്ങിയിരുന്നു.

Other News

 • ഓണ്‍ലൈന്‍ കച്ചവടം: ഇന്ത്യയില്‍ മൂന്നിലൊരാള്‍ക്ക് ലഭിക്കുന്നത് വ്യാജ ഉത്പന്നങ്ങളാണെന്ന് റിപ്പോര്‍ട്ട്
 • ഇന്ത്യയില്‍ പെട്രോൾ വില സർവകാല റെക്കോർഡിൽ; ലിറ്ററിന് 78.61 രൂപ
 • ഊബര്‍ ഇന്ത്യയിലെ നിക്ഷേപം ഇരട്ടിയാക്കുന്നു
 • രഘുറാം രാജനെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്
 • ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില കുതിക്കുന്നു
 • ഫ്രാൻസിനെ പിന്തള്ളി; ഇന്ത്യ ആറാമത്തെ സാമ്പത്തിക ശക്തി
 • യു.എസ് വളര്‍ച്ചാനിരക്ക് 2.9, ഇന്ത്യയുടേത് 7.4, ലോകം 3.9 ശതമാനം വളരും
 • ഇന്ത്യ 7.3 ശതമാനം വളര്‍ച്ച നേടുമെന്ന് ലോക ബാങ്ക്
 • യൂകോ ബാങ്കില്‍ 621 കോടിയുടെ വായ്പാ തട്ടിപ്പ്; സി.ബി.ഐ കേസെടുത്തു
 • ഉപയോക്താക്കളുടെ സമ്മതമില്ലാതെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിച്ചു: ഫെയ്‌സ്ബുക്കിനെതിരെ നിയമനടപടി
 • 19,000 കോടിരൂപ കടം; ഐഡിയ-വോഡഫോണ്‍ ലയനം പ്രതിസന്ധിയില്‍
 • Write A Comment

   
  Reload Image
  Add code here