ആര്‍ബിഐ വിലക്ക്: ഇന്ത്യന്‍ ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചുകള്‍ വിദേശത്തേയ്ക്ക് ചേക്കേറുന്നു

Wed,Apr 11,2018


മുംബൈ: ഇടപാടുകള്‍ക്ക് പണം കൈമാറുന്നതിന് ബാങ്കുകള്‍ക്ക് ആര്‍ബിഐയുടെ വിലക്ക് വന്നതോടെ ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചുകള്‍ പ്രവര്‍ത്തനം വിദേശത്തേയ്ക്ക് മാറ്റുന്നു. സെബ്‌പെ, യുനോകോയിന്‍, കോയിന്‍സെക്യുര്‍, ബൈയുകോയിന്‍, ബിടിസിഎക്‌സ് ഇന്ത്യ തുടങ്ങിയ എക്‌സ്‌ചേഞ്ചുകളാണ് ഇന്ത്യയ്ക്കുപുറത്തേയ്ക്ക് ആസ്ഥാനം മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. സിംഗപുര്‍, ബെലാറസ് തുടങ്ങിയ രാജ്യങ്ങളാണ് ഇവയുടെ പരിഗണനയിലെന്നാണ് സൂചന. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ആര്‍ബിഐയുടെ നിര്‍ദേശം ബാങ്കുകള്‍ക്ക് ലഭിച്ചത്. ഇതോടെ നിക്ഷേപകര്‍ ക്രിപ്‌റ്റോകറന്‍സികള്‍ എത്രയുംവേഗം വിറ്റൊഴിയാന്‍ തിരക്കുകൂട്ടിയിരുന്നു. ആര്‍ബിഐയുടെ നിര്‍ദേശം രാജ്യത്തെ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളെ അനിശ്ചിതത്തിലാക്കിയിരിക്കുകയാണ്. വൈകാതെ പൂട്ടേണ്ടിവരുമെന്നാണ് എക്‌സ്‌ചേഞ്ചുകള്‍ ഭയപ്പെടുന്നത്. ഒന്നുകില്‍ പൂട്ടുക അല്ലെങ്കില്‍ മറ്റ് സുരക്ഷിതമായ രാജ്യത്തേയ്ക്ക് പ്രവര്‍ത്തനം മാറ്റുക-എന്നീ വഴികള്‍മാത്രമാണ് ഇത്തരം എക്‌സ്‌ചേഞ്ചുകള്‍ക്കുമുന്നിലുള്ള വഴികളെന്ന് വിദഗ്ധര്‍ പറയുന്നു.

Other News

 • ഓണ്‍ലൈന്‍ കച്ചവടം: ഇന്ത്യയില്‍ മൂന്നിലൊരാള്‍ക്ക് ലഭിക്കുന്നത് വ്യാജ ഉത്പന്നങ്ങളാണെന്ന് റിപ്പോര്‍ട്ട്
 • ഇന്ത്യയില്‍ പെട്രോൾ വില സർവകാല റെക്കോർഡിൽ; ലിറ്ററിന് 78.61 രൂപ
 • ഊബര്‍ ഇന്ത്യയിലെ നിക്ഷേപം ഇരട്ടിയാക്കുന്നു
 • രഘുറാം രാജനെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്
 • ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില കുതിക്കുന്നു
 • ഫ്രാൻസിനെ പിന്തള്ളി; ഇന്ത്യ ആറാമത്തെ സാമ്പത്തിക ശക്തി
 • യു.എസ് വളര്‍ച്ചാനിരക്ക് 2.9, ഇന്ത്യയുടേത് 7.4, ലോകം 3.9 ശതമാനം വളരും
 • ഇന്ത്യ 7.3 ശതമാനം വളര്‍ച്ച നേടുമെന്ന് ലോക ബാങ്ക്
 • യൂകോ ബാങ്കില്‍ 621 കോടിയുടെ വായ്പാ തട്ടിപ്പ്; സി.ബി.ഐ കേസെടുത്തു
 • ഉപയോക്താക്കളുടെ സമ്മതമില്ലാതെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിച്ചു: ഫെയ്‌സ്ബുക്കിനെതിരെ നിയമനടപടി
 • 19,000 കോടിരൂപ കടം; ഐഡിയ-വോഡഫോണ്‍ ലയനം പ്രതിസന്ധിയില്‍
 • Write A Comment

   
  Reload Image
  Add code here