ടാറ്റ പിന്മാറി; എയര്‍ ഇന്ത്യ സ്വന്തമാക്കാന്‍ വിദേശ കമ്പനികള്‍

Thu,Apr 12,2018


ബ്രിട്ടീഷ് എയര്‍വേസ്, ലുഫ്ത്താന്‍സ, സിംഗപ്പൂര്‍ എയര്‍ലൈന്‍സ് എന്നീ വ്യോമയാന കമ്പനികള്‍ എയര്‍ ഇന്ത്യയെ ഏറ്റെടുക്കുന്നതിന് സന്നദ്ധരാണെന്ന് റിപ്പോര്‍ട്ട്. നിലവില്‍ ഒരു വിദേശ വ്യോമയാന കമ്പനിയ്ക്ക് ഇന്ത്യയിലെ വിമാനകമ്പനി സ്വന്തമാക്കുന്നതിന് ചില നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്. ഒരു ഇന്ത്യന്‍ കമ്പനിയുമായി ചേര്‍ന്ന സംയുക്ത സംരഭം ആരംഭിക്കുകയും അതില്‍ ഇന്ത്യന്‍ കമ്പനിയ്ക്ക് 51 ശതമാനം ഓഹരി നിക്ഷേപമുണ്ടാവുകയും വേണം. ഇങ്ങിനെ രൂപപ്പെടുന്ന സംരഭത്തിനേ ഇന്ത്യയില്‍ കമ്പനി സ്വന്തമാക്കാന്‍ കഴിയൂ. അതിനാല്‍ ഇത്തരത്തില്‍ ഒരു കണ്‍സോര്‍ഷ്യം രൂപീകരിക്കാന്‍ ശ്രമിക്കുകയാണ് ഈ കമ്പനികള്‍. ടാറ്റയുള്‍പ്പടെയുള്ള ഭീമന്‍മാര്‍ എയര്‍ ഇന്ത്യ സ്വന്തമാക്കുന്നതില്‍ നിന്ന് നേരത്തെ പിന്മാറിയിരുന്നു. സര്‍ക്കാര്‍ മുന്നോട്ടുവച്ച നിബന്ധനകളാണ് പിന്മാറ്റത്തിന് കാരണമായി പറയപ്പെട്ടിരുന്നത്. ഈ സാഹചര്യത്തില്‍ വിദേശകമ്പനികള്‍ എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വാങ്ങാന്‍ സന്നദ്ധമായത് സര്‍ക്കാറിന് ശുഭാപ്തി വിശ്വാസം നല്‍കും. നേരത്തെ എയര്‍ ഇന്ത്യ സ്വന്തമാക്കുന്നതില്‍ നിന്ന് ടാറ്റയും ഇന്‍ഡിഗോയും ജെറ്റ് എയര്‍വേയ്‌സും പിന്‍വാങ്ങിയിരുന്നു.

ടാറ്റാ എയര്‍ സര്‍വ്വീസസ് എന്ന പേരില്‍ 1932ല്‍ ജെആര്‍ഡി ടാറ്റ തുടങ്ങിയ കമ്പനിയാണ് സ്വാതന്ത്ര്യാനന്തരം ദേശസാല്‍ക്കരിച്ച് എയര്‍ ഇന്ത്യ ആക്കിയത്. അതിനാല്‍ സ്വാഭാവികമായും, ഉപ്പു മുതല്‍ സ്റ്റീല്‍ വരെ നിര്‍മ്മിക്കുന്ന ടാറ്റാ ഗ്രൂപ്പിന് എയര്‍ ഇന്ത്യയില്‍ താല്പര്യം ഉണ്ടായിരുന്നു. എന്നാല്‍ ഓഹരി കൈമാറ്റത്തിന് സര്‍ക്കാര്‍ മുമ്പോട്ടുവച്ച നിബന്ധനകള്‍ സ്വകാര്യ കമ്പനികള്‍ക്ക് സ്വീകാര്യമല്ല. എയര്‍ ഇന്ത്യ വാങ്ങുന്നവര്‍ നിലവിലുള്ള ബിസിനസുമായി ലയിപ്പിക്കരുത്, എയര്‍ ഇന്ത്യ ലിസ്റ്റ് ചെയ്യണം തുടങ്ങിയ നിബന്ധനകളാണ് സ്വീക്രായമല്ലാത്തതെന്ന് അറിയുന്നു. ആയിരക്കണക്കിനു ജീവനക്കാരുടെ താല്‍പര്യങ്ങള്‍ കണക്കിലെടുക്കാതെ സ്ഥാപനം വില്‍ക്കുന്നതിനെതിരെ യൂണിയനുകളും രംഗത്തുണ്ട്. എയര്‍ ഇന്ത്യയുടെ 76% ഓഹരികള്‍ വില്‍ക്കാനും ഉടമസ്ഥാവകാശം സ്വകാര്യമേഖലയ്ക്കു കൈമാറാനുമാണു സര്‍ക്കാര്‍ ശ്രമം. ഇതിന്റെ ഭാഗമായി കമ്പനിയുടെ ആസ്തിവിശദാംശങ്ങളും വില്‍പനാപദ്ധതിയും സര്‍ക്കാര്‍ പുറത്തു വിട്ടിരുന്നു.

ഇന്‍ഡിഗോയ്ക്കു പിന്നാലെ ജെറ്റും സമാന നിലപാടെടുത്തതു സര്‍ക്കാരിന്റെ ഓഹരിവില്‍പനനീക്കത്തിനു തിരിച്ചടിയായിരുന്നു. എയര്‍ ഫ്രാന്‍സ്കെഎല്‍എം, ഡെല്‍റ്റ എയര്‍ലൈന്‍സ് എന്നിവയും എയര്‍ ഇന്ത്യയില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. വിശദാംശങ്ങള്‍ പുറത്തു വന്നതിനു പിന്നാലെ അവര്‍ക്കും മനംമാറ്റം ഉണ്ടാകുമോ എന്നറിയില്ല. 70,000 കോടിയോളം ഓഹരി വിറ്റു സ്വരൂപിക്കാനാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇത്ര പണം മുടക്കാന്‍ പെട്ടെന്ന് ആളെ കിട്ടുമെന്നു പ്രതീക്ഷിക്കാനാവില്ലെന്നു മുന്‍ വ്യോമയാന മന്ത്രി അശോക് ഗജപതി രാജു അടക്കം പലരും അഭിപ്രായപ്പെട്ടിരുന്നു. എയര്‍ ഇന്ത്യ വില്‍പനയ്‌ക്കെതിരെ ബന്ധപ്പെട്ട പാര്‍ലമെന്റ് സമിതിയിലും ഭരണപക്ഷ പ്രതിപക്ഷ അഭിപ്രായഭിന്നത രൂക്ഷമാണ്.

Other News

 • 20,000 കോടി ഡോളറിന്റെ ചൈനീസ് ഉത്പന്നങ്ങൾക്ക് യു.എസ് തീരുവ ഏര്‍പ്പെടുത്തി; വ്യാപാരയുദ്ധം പുതിയ തലത്തിലേക്ക്‌
 • മുൻ സി.എഫ്.ഒ.യ്ക്ക് ഇൻഫോസിസ് 12.17 കോടി രൂപ നൽകണം
 • ഇന്ത്യയില്‍ വീണ്ടും ബാങ്ക് ലയനം : ബാങ്ക് ഓഫ് ബറോഡ, വിജയ ബാങ്ക്, ദേന ബാങ്കുകൾ ഒന്നാകും
 • ഇന്ത്യന്‍ ഓഹരി വിപണിയിലെ കുതിപ്പ് കഴിഞ്ഞെന്ന് ഗോള്‍ഡ്മാന്‍ സാച്‌സ്
 • ഒ-റിങ്‌സ് തകരാര്‍; ഫോക്‌സ്‌വാഗണ്‍ കാറുകള്‍ തിരിച്ച് വിളിക്കുന്നു
 • ഓഹരി വിപണി കൂപ്പുകുത്തി; കനത്ത നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു
 • മല്യയ്ക്ക് വായ്പ അനുവദിച്ച ബാങ്ക് ഉദ്യോഗസ്ഥരും കുടുങ്ങിയേക്കും
 • ടൈം മാസിക വിറ്റു; കച്ചവടം 190 മില്യണ്‍ ഡോളറിന്
 • ഡിജിറ്റൽ വ്യാപാരം ഇൗ വർഷം 2.37 ലക്ഷം കോടി രൂപയുടേതാകും
 • യുഎം റെനഗേഡ് ബൈക്കുകളുടെ ഇന്ത്യയിലേക്കുള്ള വരവ് വൈകും
 • ദുരുപയോഗം തടയാൻ ഫെയ്സ്ബുക്ക് സജ്ജമെന്ന് സക്കർബർഗ്
 • Write A Comment

   
  Reload Image
  Add code here