മൂന്നുമാസത്തിനിടെ ഐപിഒവഴി ഇന്ത്യന്‍ കമ്പനികള്‍ സമാഹരിച്ചത് 18,591 കോടി രൂപ

Thu,Apr 12,2018


മുംബൈ: 2018 ജനുവരി മുതല്‍ മാര്‍ച്ചുവരെ ഐപിഒവഴി 14 ഇന്ത്യന്‍ കമ്പനികള്‍ വിപണിയില്‍നിന്ന് സമാഹരിച്ചത് 18,591 കോടി രൂപ. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ അഞ്ച് കമ്പനികള്‍ മൊത്തം സമാഹരിച്ചതാകട്ടെ 4,185 കോടിരൂപമാത്രമാണ്. ദീര്‍ഘകാല മൂലധന നേട്ടത്തിനുള്ള നികുതി പ്രാബല്യത്തില്‍വരുന്നതിനുമുമ്പ് തിരക്കിട്ട് കമ്പനികള്‍ വിപണിയിലെത്തിയതാണ് പ്രാഥമിക വിപണിയിലേയ്ക്ക് പതിവില്‍ കൂടുതലായി പണം ഒഴുകാന്‍ സഹായിച്ചത്.

ഈവര്‍ഷത്തെ ആദ്യപാദത്തില്‍ ഐപിഒയുമായെത്തിയ 14 കമ്പനികളില്‍ എട്ട് എണ്ണവും ഇഷ്യുവിലയേക്കാള്‍ താഴ്ന്ന നിലവാരത്തിലാണുള്ളത്. ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, ഭാരത് ഡൈനാമിക്‌സ്, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍, ഹിന്ദുസ്ഥാന്‍ ഏയ്‌റനോട്ടിക്‌സ്, അ്‌പ്പോളോ മൈക്രോ സിസ്റ്റംസ്, ഗ്യാലക്‌സി സര്‍ഫാക്ടന്റ്‌സ്, കാര്‍ദ കണ്‍സ്ട്രക്ഷന്‍, ന്യൂജന്‍ ടെക്‌നോളജീസ് തുടങ്ങിയവയാണ് താഴ്ന്ന നിലവാരത്തിലുള്ള കമ്പനികള്‍.

ബജറ്റില്‍ പ്രഖ്യാപിച്ചതിനെതുടര്‍ന്ന് ഏപ്രില്‍ ഒന്നുമുതലാണ് മൂലധന നേട്ട നികുതി പ്രാബല്യത്തിലായത്. ഈ വര്‍ഷം തുടക്കത്തിലുണ്ടായതിനുസമാനമായ മുന്നേറ്റം വരുംമാസങ്ങളില്‍ പ്രതീക്ഷിക്കേണ്ടതില്ലെന്നാണ് വിപണിയില്‍നിന്നുള്ള വിലയിരുത്തല്‍. യുഎസ്-ചൈന വ്യാപാര യുദ്ധം, വരാനിരിക്കുന്ന നിയമസഭ-ലോക്‌സഭ തിരഞ്ഞെടുപ്പുകള്‍, അസംസ്‌കൃത എണ്ണയുടെ വിലക്കയറ്റം എന്നിവ പ്രാഥമിക ഓഹരി വിപണിയെ ബാധിച്ചേക്കും.

രാഷ്ട്രീയ അനിശ്ചിതതത്വവും ക്രൂഡ് വിലക്കയറ്റവും ആഗോളതലത്തിലുള്ള വ്യാപാര തര്‍ക്കങ്ങളും രാജ്യത്തെ ഓഹരി സൂചികകളെ അനിശ്ചിതത്വത്തിലാക്കിയിട്ട് ഒരുമാസത്തിലേറെയായി.

Other News

 • 20,000 കോടി ഡോളറിന്റെ ചൈനീസ് ഉത്പന്നങ്ങൾക്ക് യു.എസ് തീരുവ ഏര്‍പ്പെടുത്തി; വ്യാപാരയുദ്ധം പുതിയ തലത്തിലേക്ക്‌
 • മുൻ സി.എഫ്.ഒ.യ്ക്ക് ഇൻഫോസിസ് 12.17 കോടി രൂപ നൽകണം
 • ഇന്ത്യയില്‍ വീണ്ടും ബാങ്ക് ലയനം : ബാങ്ക് ഓഫ് ബറോഡ, വിജയ ബാങ്ക്, ദേന ബാങ്കുകൾ ഒന്നാകും
 • ഇന്ത്യന്‍ ഓഹരി വിപണിയിലെ കുതിപ്പ് കഴിഞ്ഞെന്ന് ഗോള്‍ഡ്മാന്‍ സാച്‌സ്
 • ഒ-റിങ്‌സ് തകരാര്‍; ഫോക്‌സ്‌വാഗണ്‍ കാറുകള്‍ തിരിച്ച് വിളിക്കുന്നു
 • ഓഹരി വിപണി കൂപ്പുകുത്തി; കനത്ത നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു
 • മല്യയ്ക്ക് വായ്പ അനുവദിച്ച ബാങ്ക് ഉദ്യോഗസ്ഥരും കുടുങ്ങിയേക്കും
 • ടൈം മാസിക വിറ്റു; കച്ചവടം 190 മില്യണ്‍ ഡോളറിന്
 • ഡിജിറ്റൽ വ്യാപാരം ഇൗ വർഷം 2.37 ലക്ഷം കോടി രൂപയുടേതാകും
 • യുഎം റെനഗേഡ് ബൈക്കുകളുടെ ഇന്ത്യയിലേക്കുള്ള വരവ് വൈകും
 • ദുരുപയോഗം തടയാൻ ഫെയ്സ്ബുക്ക് സജ്ജമെന്ന് സക്കർബർഗ്
 • Write A Comment

   
  Reload Image
  Add code here