19,000 കോടിരൂപ കടം; ഐഡിയ-വോഡഫോണ്‍ ലയനം പ്രതിസന്ധിയില്‍

Sun,Apr 15,2018


ഇന്ത്യയിലെ മുന്‍നിര സ്വകാര്യ ടെലികോം സേവനദാതാക്കളായ ഐഡിയയുടെയും വോഡഫോണിന്റേയും ലയന നടപടികള്‍ പ്രതിസന്ധിയില്‍. ഇരുകമ്പനികള്‍ക്കും കൂടി ആകെ 19,000 കോടി രൂപയുടെ കടബാധ്യതയുണ്ട്. ലയനത്തിന് മുമ്പ് ഈ കടബാധ്യത തീര്‍ക്കണമെന്നാണ് ടെലികോം മന്ത്രാലയം ഇരുകമ്പനികളോടും ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടെ ഇരു കമ്പനികളുടെയും ലയനം ഇനിയും വൈകുമെന്നാണ് ബാങ്ക് ഓഫ് അമേരിക്കയുടെ സാമ്പത്തികകാര്യ വിഭാഗമായ മെരില്‍ ലിഞ്ചിന്റെ നിരീക്ഷണം. ഇതോടെ ഓഹരി വിപണിയില്‍ ഐഡിയയുടെ ഓഹരി വില ഇടിഞ്ഞു. വെള്ളിയാഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ ഐഡിയ ഓഹരി വില 1.37 ശതമാനം ഇടിഞ്ഞ് 72.15 രൂപയിലെത്തി.

റിലയന്‍സ് ജിയോ വിപണിയില്‍ ഉയര്‍ത്തിയ വെല്ലുവിളി മറികടക്കുന്നതിനായാണ് എതിരാളികളായിരുന്ന ഐഡിയയും വോഡാഫോണും കഴിഞ്ഞവര്‍ഷം ലയിക്കാന്‍ തീരുമാനിച്ചത്. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ നടന്നുവരികയായിരുന്നു. അതേസമയം രാജ്യത്തെ മറ്റൊരു സേവനദാതാവായ എയര്‍ടെല്‍ ഒറ്റയ്ക്ക് നിന്ന് ജിയോയെ നേരിടാന്‍ തീരുമാനിച്ചു.

Other News

  • 20,000 കോടി ഡോളറിന്റെ ചൈനീസ് ഉത്പന്നങ്ങൾക്ക് യു.എസ് തീരുവ ഏര്‍പ്പെടുത്തി; വ്യാപാരയുദ്ധം പുതിയ തലത്തിലേക്ക്‌
  • മുൻ സി.എഫ്.ഒ.യ്ക്ക് ഇൻഫോസിസ് 12.17 കോടി രൂപ നൽകണം
  • ഇന്ത്യയില്‍ വീണ്ടും ബാങ്ക് ലയനം : ബാങ്ക് ഓഫ് ബറോഡ, വിജയ ബാങ്ക്, ദേന ബാങ്കുകൾ ഒന്നാകും
  • ഇന്ത്യന്‍ ഓഹരി വിപണിയിലെ കുതിപ്പ് കഴിഞ്ഞെന്ന് ഗോള്‍ഡ്മാന്‍ സാച്‌സ്
  • ഒ-റിങ്‌സ് തകരാര്‍; ഫോക്‌സ്‌വാഗണ്‍ കാറുകള്‍ തിരിച്ച് വിളിക്കുന്നു
  • ഓഹരി വിപണി കൂപ്പുകുത്തി; കനത്ത നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു
  • മല്യയ്ക്ക് വായ്പ അനുവദിച്ച ബാങ്ക് ഉദ്യോഗസ്ഥരും കുടുങ്ങിയേക്കും
  • ടൈം മാസിക വിറ്റു; കച്ചവടം 190 മില്യണ്‍ ഡോളറിന്
  • ഡിജിറ്റൽ വ്യാപാരം ഇൗ വർഷം 2.37 ലക്ഷം കോടി രൂപയുടേതാകും
  • യുഎം റെനഗേഡ് ബൈക്കുകളുടെ ഇന്ത്യയിലേക്കുള്ള വരവ് വൈകും
  • ദുരുപയോഗം തടയാൻ ഫെയ്സ്ബുക്ക് സജ്ജമെന്ന് സക്കർബർഗ്
  • Write A Comment

     
    Reload Image
    Add code here