ഉപയോക്താക്കളുടെ സമ്മതമില്ലാതെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിച്ചു: ഫെയ്‌സ്ബുക്കിനെതിരെ നിയമനടപടി

Mon,Apr 16,2018


ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതിക വിദ്യയുടെ ഉപയോഗത്തിന്റെ പേരില്‍ ഫെയ്‌സ്ബുക്കിനെതിരെ നിയമനടപടി. ഉപയോക്താക്കളുടെ സമ്മതമില്ലാതെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിച്ചു എന്നതാണ് ഫെയ്‌സ്ബുക്കിനെതിരെയുള്ള കേസ്. അമേരിക്കയിലെ ക്ലാസ് ആക്ഷന്‍ സ്യൂട്ട് വഴി നല്‍കിയ പരാതിയിന്മേല്‍ തിങ്കഴാഴ്ചയാണ് അമേരിക്കന്‍ ജില്ലാ ജഡ്ജി ജെയിംസ് ഡൊനാട്ടോ നിയമനടപടിയ്ക്ക് ഉത്തരവിട്ടത്. ഒന്നിലധികം ആളുകള്‍ ചേര്‍ന്ന് നല്‍കുന്ന പരാതിയില്‍ അനുകൂല വിധിയുണ്ടായ സാഹചര്യത്തില്‍ ഒരോരുത്തര്‍ക്കും നഷ്ടപരിഹാരം ആവശ്യപ്പെടാനാവും. ഒരാള്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളില്‍ അയാളുടെ സുഹൃത്തുക്കളെ ടാഗ് ചെയ്യാന്‍ നിര്‍ദ്ദേശിക്കുന്ന ' ടാഗ് സജഷന്‍' സംവിധാനമാണ് കേസിനാധാരമായിരിക്കുന്നത്. ഒരാളുടെ അനുവാദമില്ലാതെ അയാളുടെ ബയോമെട്രിക് വിവരങ്ങള്‍ ഉപയോഗിക്കുന്നത് ഇല്ലിനോയിസ് സ്‌റ്റേറ്റ് നിയമത്തിന്റെ ലംഘനമാണെന്ന് കേസില്‍ ആരോപിക്കുന്നു.

ശതകോടിക്കണക്കിന് ഡോളര്‍ വിലവരുന്ന നിയമപരമായ നാശനഷ്ടങ്ങളാണ് വരുത്തിവെച്ചിട്ടുള്ളതെന്ന് ഫെയ്‌സ്ബുക്കിന് മനസിലായേക്കുമെന്നും ജഡ്ജ് ഉത്തരവില്‍ പറയുന്നു. എന്നാല്‍ കേസ് അടിസ്ഥാന രഹിതമാണെന്നും ഇതിനെതിരെ ശക്തമായി പോരാടുമെന്നും ഫെയ്‌സ്ബുക്ക് പറഞ്ഞു. ഫെയ്‌സ്ബുക്ക് സിഇഓ അമേരിക്കന്‍ ജനപ്രതിനിധികള്‍ക്ക് മുമ്പില്‍ വിചാരണ നേരിട്ടതിന് പിന്നാലെയാണ് കോടതിയുടെ ഉത്തരവ്.

2011 ജൂണിലാണ് ഫെയ്‌സ്ബുക്ക് ' ടാഗ് സജഷന്‍' ഫീച്ചര്‍ അവതരിപ്പിച്ചത്. അപ്ലോഡ് ചെയ്യപ്പെടുന്ന ചിത്രങ്ങളില്‍ ആരെല്ലാം ഉണ്ടെന്ന് കണ്ടെത്തുകയും അവരെ ടാഗ് ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്ന സംവിധാനമാണിത്. അടുത്തിടെ മറ്റാരെങ്കിലും തങ്ങളുടെ ചിത്രങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്താല്‍ അക്കാര്യം ചിത്രത്തിലുള്ള ഫെയ്‌സ്ബുക്ക് ഉപയോക്താവിനെ അറിയിക്കുന്ന സംവിധാനം ഫെയ്‌സ്ബുക്ക് അവതരിപ്പിച്ചിരുന്നു. ചിത്രങ്ങളുടെ ദുരുപയോഗം തടയുന്നതിനായി ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ഈ സംവിധാനവും ഫെയ്‌സ്ബുക്ക് അവതരിപ്പിച്ചത്.

അതേസമയം ബ്രിട്ടന്‍ ഉള്‍പ്പടെ നിരവധി രാജ്യങ്ങളില്‍ ഫെയ്‌സ്ബുക്ക് ഈ സേവനം നല്‍കുന്നില്ല.

Other News

  • ഇന്ത്യൻ സമ്പദ്ഘടന അടുത്ത സാമ്പത്തിക വർഷം 7.5 ശതമാനം വളർച്ച കൈവരിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി
  • കുംഭമേളയില്‍നിന്ന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത് 1.2 ലക്ഷം കോടി രൂപ
  • ജിയോയുമായി മുകേഷ് അംബാനി ഓണ്‍ലൈന്‍ ചില്ലറവില്‍പ്പന രംഗത്തേക്ക്
  • ബ്രിട്ടനെ മറികടന്ന് ഇന്ത്യ ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന് റിപ്പോര്‍ട്ട്
  • ഭ​ര​ണ​പ്ര​തി​സ​ന്ധി;ട്രമ്പ്​ ലോ​ക​സാ​മ്പ​ത്തി​ക ഉ​ച്ച​കോ​ടി​ക്കി​ല്ല
  • മോഡി സര്‍ക്കാര്‍ ഭരിച്ച നാലര വര്‍ഷംകൊണ്ട് സര്‍ക്കാരിന്റെ കടബാധ്യത 49 ശതമാനംകൂടി 82 ലക്ഷം കോടി രൂപയായി
  • ആമസോണില്‍ വില്‍പനയ്ക്ക് വെച്ച ഫെയ്‌സ്ബുക്കിന്റെ 'പോര്‍ട്ടല്‍' സ്മാര്‍ട് സ്‌ക്രീനിന് സ്വന്തം ജീവനക്കാരുടെ തന്നെ അഞ്ച് സ്റ്റാര്‍ റേറ്റിങും മികച്ച അഭിപ്രായവും
  • സുഗന്ധവ്യഞ്ജന ഗുണനിലവാരം: കോഡക്‌സ് കമ്മിറ്റിയുടെ നാലാം യോഗം കേരളത്തില്‍
  • ബൈജൂസ് അമേരിക്കൻ കമ്പനിയെ ഏറ്റെടുത്തു
  • തലച്ചോറിനെ ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കുന്ന അത്ഭുത പദ്ധതിയുമായി ഇലോണ്‍ മസ്‌ക്
  • തെരഞ്ഞെടുപ്പ് നോട്ടമിട്ട് ബി.ജെ.പി വീണ്ടും;ആദായ നികുതി പരിധി അഞ്ച് ലക്ഷമാക്കിയേക്കും
  • Write A Comment

     
    Reload Image
    Add code here