റിലയന്‍സ് ജിയോ ജിഗാഫൈബര്‍ ബ്രോഡ്ബാന്‍ഡ് പ്ലാനിന്റെ താരിഫ് ചോര്‍ന്നതായി റിപ്പോര്‍ട്ട്

Fri,Aug 03,2018


ന്യൂഡല്‍ഹി: ആഗസ്റ്റ് 15 ന് അവതരിപ്പിക്കാനിരുന്ന മുകേഷ് അംബാനിയുടെ സ്വപ്‌ന പദ്ധതി റിലയന്‍സ് ജിയോ ജിഗാഫൈബര്‍ ബ്രോഡ്ബാന്‍ഡ് പ്ലാനിന്റെ താരിഫ് ചോര്‍ന്നതായി റിപ്പോര്‍ട്ട്. ട്രാക്ക് ഡോട്ട് ഇന്‍ എന്ന വെബ്‌സൈറ്റിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 500 രൂപയിലാണ് പ്ലാന്‍ തുടങ്ങുന്നത്. ഈ പ്ലാന്‍ പ്രകാരം 30 ദിവസത്തേയ്ക്ക് 50 എംബിപിഎസ് വേഗതിയില്‍ 300 ജി.ബി ഡാറ്റ ഉപയോഗിക്കാം. 750 രൂപ, 999 രൂപ, 1299 രൂപ, 1,500 രൂപ എന്നിങ്ങനെയും പ്ലാനുകളുണ്ട്.

750 രൂപയുടെ പ്ലാന്‍ പ്രകാരം 450 ജി.ബിയാണ് ലഭിക്കുക. 999 രൂപയുടെ പ്ലാനില്‍ 100 എംബിപിഎസ് വേഗതയില്‍ 600 ജി.ബിയും 1299 രൂപയുടെ പ്ലാനില്‍ 750 ജി.ബി ഡാറ്റയുമാണ് ലഭിക്കുക.

1,500 രൂപയുടെ പ്ലാനിലാകട്ടെ, 150 എംബിപിഎസ് വേഗതയില്‍ 1000 ജി.ബി ഡാറ്റയാണ് ലഭിക്കുക. എല്ലാ പ്ലാനുകളുടെയും കാലാവധി 30 ദിവസമാണ്. ഓഫര്‍ ചെയ്യുന്ന പരമാവധി വേഗത 1 ജിബിപിഎസ് ആണ്. നിശ്ചിത പരിധി കഴിഞ്ഞാലും കുറഞ്ഞ വേഗത്തില്‍ ഡാറ്റ ഉപയോഗിക്കാം. മൈജിയോ ആപ്പ് വഴിയാണ് രജിസ്റ്റര്‍ സേവനത്തിനായി രജിസ്റ്റര്‍ ചെയ്യേണ്ടത്. ഓഗസ്റ്റ് 15നാണ് രജിസ്‌ട്രേഷന്‍ ആരംഭിക്കുക.

പരമാവധി രജിസ്‌ട്രേഷന്‍ ലഭിക്കുന്ന സ്ഥലങ്ങളിലായിരിക്കും ആദ്യം സേവനം തുടങ്ങുക. 1,100 നഗരങ്ങളിലാണ് ജിയോ ജിഗാ ഫൈബറിന്റെ സേവനം വാഗ്ദാനം ചെയ്യുന്നത്.

Other News

  • എസ്ബിഐ മുന്‍ അധ്യക്ഷ അരുന്ധതി ഭട്ടാചാര്യ റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ ചേര്‍ന്നു
  • റഫാല്‍ വാർത്ത: എന്‍.ഡി ടിവിക്കെതിരെ 10,000 കോടിയുടെ മാനനഷ്ടക്കേസുമായി റിയലന്‍സ്
  • ജിയോ ദീപാവലി ഓഫര്‍; 1699 രൂപയ്ക്ക് ഒരു വര്‍ഷത്തേക്ക് 542 ജിബി ഡാറ്റ
  • ചൈനയില്‍നിന്നുള്ള ഇരുമ്പിന് ഇന്ത്യ ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തി
  • മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നതിനുള്ള ഇ-കെവൈസി സൗകര്യം നിര്‍ത്തി
  • ദീപാവലി സീസണിൽആമസോൺ ഇന്ത്യ, ഫ്ലിപ്‌കാർട്ട് നേടിയത് 15,000 കോടി
  • കിയയുടെ കാറുകള്‍ ഇന്ത്യന്‍ നിരത്തിലേക്ക്
  • ഫെയ്‌സ്ബുക്ക് ഹാക്കിങ് ബാധിച്ചത് 2.9 കോടിയാളുകളെ; പ്രൊഫൈല്‍ വിവരങ്ങളെല്ലാം ചോര്‍ന്നു
  • മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ എസ്ബിഐ നെറ്റ് ബാങ്കിങ് ഉപയോഗിക്കാനാവില്ല
  • ഇന്ത്യന്‍ സര്‍ക്കാര്‍ കണ്‍സ്യൂമര്‍ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ കൂട്ടി
  • കോഗ്നസെന്റ് ഉയര്‍ന്ന തസ്തികയിലുള്ള 200 ജീവനക്കാരെ പിരിച്ചുവിട്ടു
  • Write A Comment

     
    Reload Image
    Add code here