കോണ്‍ടാക്ടില്‍ ആധാര്‍ ഹെല്‍പ്​ലൈൻ നമ്പര്‍; ഗൂഗിള്‍ മാപ്പ് പറഞ്ഞു

Sat,Aug 04,2018


ന്യൂഡല്‍ഹി: മൊബൈല്‍ ഫോണിലെ കോണ്‍ടാക്ട് ലിസ്റ്റില്‍ ആധാര്‍ ഹെല്‍പ്​ലൈൻ നമ്പര്‍ കടന്നുകൂടിയതില്‍ ക്ഷമചോദിച്ച് ഗൂഗിള്‍. ആന്‍ഡ്രോയിഡ് ഫോണുകളില്‍ അബദ്ധത്തില്‍ നമ്പര്‍ കടന്നുകൂടിയതാണെന്നാണ് ഗൂഗിളിന്റെ വിശദീകരണം. 2014-ല്‍ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റമുള്ള ഫോണുകളില്‍ ആധാര്‍ ഹെല്‍പ്പ്‌ലൈന്‍ നമ്പര്‍ വന്ന് തുടങ്ങിയത്. അടിയന്തര ഹെല്‍പ്​ലൈൻ നമ്പറായ 112 എന്ന നമ്പറിന് പകരം അബദ്ധത്തില്‍ ഈ നമ്പര്‍ വന്നതാണെന്നായിരുന്നു ഗൂഗിളിന്റെ വിശദീകരണം. അശ്രദ്ധമൂലമുണ്ടായ ഈ സംഭവത്തില്‍ ക്ഷമ ചോദിക്കുന്നതായും ഭാവിയില്‍ ഇത്തരം തെറ്റുകള്‍ സംഭവിക്കില്ലെന്നും ഗൂഗിള്‍ പ്രസ്താവനയില്‍ അറിയിച്ചു. ഫോണുകളില്‍ നിന്ന് ഈ നമ്പര്‍ മാനുവലായി നീക്കം ചെയ്യാന്‍ സാധിക്കുമെന്നും ഗൂഗിള്‍ അറിയിച്ചു. വെള്ളിയാഴ്ചയാണ് രാജ്യത്തുടനീളമുള്ള പതിനായിരക്കണക്കിന് ആളുകളുടെ സ്മാര്‍ട്ട്ഫോണുകളില്‍ ടോള്‍ഫ്രീ ഹൈല്‍പ്​ലൈൻ നമ്പര്‍ പ്രത്യക്ഷപ്പെട്ടത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെതോടെ ഒട്ടേറെയാളുകള്‍ ട്വിറ്ററിലൂടെ ആശങ്ക പങ്കുെവച്ചു. കോണ്‍ടാക്ട് ലിസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ടുകളടക്കം ഇവര്‍ ട്വീറ്റ്‌ചെയ്തു.

Other News

  • ഇന്ത്യയില്‍ പ്രധാനമന്ത്രി മോഡി ആയുഷ് ഭാരത്-നാഷണല്‍ ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ സ്‌കീം പ്രഖ്യാപിച്ചു; അഞ്ചുലക്ഷം രൂപവരെ സൗജന്യമായി ചികിത്സ നടത്താം
  • അതിവേഗ ബ്രോഡ്ബാന്‍ഡായ ജിയോ ജിഗാഫൈബറിന്റെ രജിസ്‌ട്രേഷന്‍ തുടങ്ങി
  • രൂപയുടെ തകര്‍ച്ച വീണ്ടും: പ്രവാസികൾ ആഹ്‌ളാദത്തില്‍
  • ഇന്ത്യക്കാരിലെ ഏറ്റവും വലിയ കോടീശ്വരി സ്മിത വി. കൃഷ്ണ
  • രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരത്തിലെത്തി; ഡോളറിനെതിരെ 69.62 രൂപ
  • ഇന്ത്യയുടെ വ്യാവസായിക ഉത്പാദന വളർച്ച ഏഴു ശതമാനമായി ഉയർന്നു
  • ഐക്കിയയും ഡാന്യൂബും ഇന്ത്യയില്‍ ഷോറൂമുകള്‍ തുറക്കുന്നു
  • ഇന്ത്യയുടെ കരുത്തിലായിരിക്കും അടുത്ത മൂന്നു ദശാബ്ദങ്ങളിൽ ലോക സമ്പദ്ഘടനയുടെ വളർച്ചയെന്ന് ഐഎംഎഫ്‌
  • ടെസ്ലയെ പ്രൈവറ്റ് കമ്പനിയാക്കി മാറ്റുമെന്ന് എലോണ്‍ മസ്‌ക്ക്
  • വിലയിലെ അന്തരം; കനേഡിയന്‍ എണ്ണ ഉത്പാദകര്‍ വന്‍ തുക നഷ്ടം സഹിക്കുന്നുവെന്ന് റിപ്പോര്‍ട്ട്
  • ഇന്ത്യന്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസായ ഓല യു.കെയില്‍ പ്രവര്‍ത്തനം തുടങ്ങുന്നു
  • Write A Comment

     
    Reload Image
    Add code here