ഗാലക്‌സി നോട്ട് 9 ന്റെ റീടെയില്‍ ബോക്‌സിലെ വിവരങ്ങള്‍ പരസ്യമായി

Sun,Aug 05,2018


സാംസങ്ങിന്റെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണ്‍ ഗാലക്‌സി നോട്ട് 9 ന്റെ റീടെയില്‍ ബോക്‌സിലെ വിവരങ്ങള്‍ പരസ്യമായി. @dryab എന്ന ട്വിറ്റര്‍ ഉപയോക്താവാണ് ഫോണിന്റെ പെട്ടിയുടെ ചിത്രം പുറത്തുവിട്ടത്. ഫോണിന്റെ ഒട്ടുമിക്ക സവിശേഷതകളും പെട്ടിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ക്യാമറ, സ്റ്റോറേജ്, ഡിസ്‌പ്ലേ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. പക്ഷെ ഈ പെട്ടി യഥാര്‍ത്ഥത്തില്‍ സാംസങ് ഗാലക്‌സി നോട്ട് 9 ന്റേത് തന്നെയാണോ അതോ വ്യാജമാണോ എന്ന് ഉറപ്പിക്കാനായിട്ടില്ല.

പെട്ടിയില്‍ രേഖപ്പെടുത്തിയ വിവരമനുസരിച്ച്, ഗ്യാലക്‌സി എസ് നോട്ട് 9 ല്‍ ക്വാഡ് എച്ച്ഡി പ്ലസ് റസലൂഷനിലുള്ള 6.4 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണുള്ളത്. 128 ജിബി സ്റ്റോറേജും 4000 mAh ബാറ്ററിയും ഫോണിനുണ്ട്. 12 മെഗാപിക്‌സല്‍ സെന്‍സറുകളാണ് ഫോണിന്റെ ഡ്യുവല്‍ ക്യാമറയ്ക്കുള്ളത്. എട്ട് മെഗാപിക്‌സലിന്റേതാണ് സെല്‍ഫി ക്യാമറ.

960 ഫ്രെയിംസില്‍ സൂപ്പര്‍ സ്ലോമോഷന്‍ വീഡിയോ പകര്‍ത്താന്‍ ഇതില്‍ സാധിക്കും. റിമോട്ട് കണ്‍ട്രോള്‍ സൗകര്യത്തോടുകൂടിയ പുതിയ എസ് പെന്നും ഫോണിനൊപ്പമുണ്ട്. ഇതിന്റെ പ്രവര്‍ത്തനം എങ്ങനെയാണെന്ന് വ്യക്തമല്ല. പാട്ടുകള്‍ നിയന്ത്രിക്കാനും ചിത്രങ്ങളെടുക്കാനുമായിരിക്കാം ഇത് ഉപയോഗിക്കുന്നത്.

ഗാലക്‌സി നോട്ട് 8 ഫോണില്‍ നിന്നും ചെറിയ മാറ്റങ്ങളാണ് ഗാലക്‌സി നോട്ട് 9 നുള്ളത്.ഓഗസ്റ്റില്‍ ന്യൂയോര്‍ക്കിലാണ് ഗാലക്‌സി നോട്ട് 9 രംഗപ്രവേശം ചെയ്യുക. ഓഗസ്റ്റില്‍ തന്നെ ഇന്ത്യയിലും ഫോണ്‍ എത്തിയേക്കും. 71,990 രൂപയാണ് ഫോണിന് പ്രതീക്ഷിക്കുന്നത്.

Other News

  • എസ്ബിഐ മുന്‍ അധ്യക്ഷ അരുന്ധതി ഭട്ടാചാര്യ റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ ചേര്‍ന്നു
  • റഫാല്‍ വാർത്ത: എന്‍.ഡി ടിവിക്കെതിരെ 10,000 കോടിയുടെ മാനനഷ്ടക്കേസുമായി റിയലന്‍സ്
  • ജിയോ ദീപാവലി ഓഫര്‍; 1699 രൂപയ്ക്ക് ഒരു വര്‍ഷത്തേക്ക് 542 ജിബി ഡാറ്റ
  • ചൈനയില്‍നിന്നുള്ള ഇരുമ്പിന് ഇന്ത്യ ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തി
  • മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നതിനുള്ള ഇ-കെവൈസി സൗകര്യം നിര്‍ത്തി
  • ദീപാവലി സീസണിൽആമസോൺ ഇന്ത്യ, ഫ്ലിപ്‌കാർട്ട് നേടിയത് 15,000 കോടി
  • കിയയുടെ കാറുകള്‍ ഇന്ത്യന്‍ നിരത്തിലേക്ക്
  • ഫെയ്‌സ്ബുക്ക് ഹാക്കിങ് ബാധിച്ചത് 2.9 കോടിയാളുകളെ; പ്രൊഫൈല്‍ വിവരങ്ങളെല്ലാം ചോര്‍ന്നു
  • മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ എസ്ബിഐ നെറ്റ് ബാങ്കിങ് ഉപയോഗിക്കാനാവില്ല
  • ഇന്ത്യന്‍ സര്‍ക്കാര്‍ കണ്‍സ്യൂമര്‍ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ കൂട്ടി
  • കോഗ്നസെന്റ് ഉയര്‍ന്ന തസ്തികയിലുള്ള 200 ജീവനക്കാരെ പിരിച്ചുവിട്ടു
  • Write A Comment

     
    Reload Image
    Add code here