ലോകത്തില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന ഫോണുകളുടെ എണ്ണത്തില്‍ ആപ്പിളിനെ കടത്തിവെട്ടി ഹുവാവേ രണ്ടാം സ്ഥാനത്തെത്തി

Mon,Aug 06,2018


ബീജിംഗ്: ചരിത്രത്തിലാദ്യമായി ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഹുവാവേ ആപ്പിളിനെ കടത്തിവെട്ടി ലോകത്തില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന രണ്ടാമത്തെ ഫോണ്‍ കമ്പനിയായി മാറി. സാംസങ്ങിനാണ് ആദ്യ സ്ഥാനം.

കഴിഞ്ഞപാദത്തില്‍ ഹുവാവേ വിറ്റത് 54 മില്ല്യണ്‍ ഫോണുകളാണ്. അതേസമയം ആപ്പിളിന് 41 മില്ല്യണ്‍ ഡോളറിന്റെ ഐ ഫോണുകള്‍ മാത്രമാണ് വിറ്റഴിക്കാന്‍ സാധിച്ചത്.

അതായത് ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പറേഷന്‍ കൗണ്ടര്‍പോയിന്റ് റിസര്‍ച്ചിന്റെ കണക്കുപ്രകാരം ലോകവിപണിയുടെ 16 ശതമാനം ഹുവാവേ കയ്യടിക്കിയപ്പോള്‍ ആപ്പിളിന്റെ പങ്കാളിത്തം 12.1 ശതമാനമാണ്.

കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഹുവാവേ 40 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. അതേസമയം ലോകവിപണിയില്‍ ഏറ്റവും കൂടുതല്‍ ഫോണുകള്‍ വിറ്റഴിക്കുന്ന സാംസംങ്ങിന്റെ വിഹിതം കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 10 ശതമാനം കുറഞ്ഞു. ഈ പാദത്തില്‍ 70 മില്ല്യണ്‍ സാംസങ്ങ് ഫോണുകളാണ് വിറ്റുപോയത്.

Other News

  • ജെഎൽആർ ടാറ്റയുടെ കൈകളിലെത്തിച്ച മാന്ത്രികൻ ഇനി ഓർമ്മ
  • ജപ്പാന്റെ കടം ജിഡിപിയുടെ 250% കൂടുതല്‍
  • 'അനിയന്‍ ബാവയെ' ജയില്‍ ശിക്ഷയില്‍ നിന്ന് രക്ഷിച്ച് 'ചേട്ടന്‍ ബാവ'; അനില്‍ അംബാനിയുടെ 550 കോടി രൂപയുടെ കുടിശിക തീര്‍ത്ത് മുകേഷ് അംബാനി
  • ജെ & ജെ കാന്‍സര്‍ രോഗിക്ക് നഷ്ടപരിഹാരം നല്‍കണം
  • ഒറ്റ ചാര്‍ജില്‍ 480 കി.മീ ലഭിക്കുന്ന ചെറു എസ്.യു.വി 'മോഡല്‍ വൈ' ടെസ്ല പുറത്തിറക്കി
  • ഗൂഗിളും ഫോള്‍ഡബിള്‍ ഫോണ്‍ വിപണിയിലേക്ക്? പേറ്റന്റ് രേഖകള്‍ പുറത്ത്
  • ആന്‍ഡ്രോയിഡ്,വിന്‍ഡോസ് കയറ്റുമതി അമേരിക്ക നിറുത്തുമോ എന്ന ഭയം; വാവേയ് സ്വന്തമായി ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിച്ചു
  • റോയല്‍ എന്‍ഫീല്‍ഡ് ട്രെയല്‍സ്‌ ഉടനെത്തും
  • ഫെയ്‌സ് ബുക്ക് നിശ്ചലമായി, ടെലിഗ്രാഫിനുണ്ടായത് മികച്ച നേട്ടം
  • ഇന്ത്യന്‍ ഭരണകൂടത്തില്‍ നിന്നും സമ്മര്‍ദ്ദം; വ്യാജവാര്‍ത്തകളും തെറ്റദ്ധാരണകളും നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിച്ചതായി വാട്‌സാപ്പ് ഇന്ത്യ മേധാവി
  • യു.എസ് തൊഴില്‍ ലഭ്യതാ വളര്‍ച്ചയില്‍ കുറവ് രേഖപ്പെടുത്തി
  • Write A Comment

     
    Reload Image
    Add code here