പന്ത്രണ്ട് വര്‍ഷം പെപ്‌സിയുടെ സി.ഇ.ഒ ആയി സേവനമനുഷ്ഠിച്ച ഇന്ത്യന്‍ വംശജ ഇന്ദ്ര നൂയി സ്ഥാനമൊഴിയുന്നു

Mon,Aug 06,2018


ന്യൂയോര്‍ക്ക്: ശീതള പാനീയ മേഖലയിലെ ആഗോള ഭീമനായ പെപ്‌സിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി 12 വര്‍ഷം സേവനമനുഷ്ഠിച്ച ശേഷം ഇന്ത്യന്‍ വംശജയായ ഇന്ദ്ര നൂയി സ്ഥാനമൊഴിയുന്നു. ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള കമ്പനിയെ കൂടുതല്‍ ഉയരങ്ങളില്‍ എത്തിച്ച നൂയി ഒക്‌#ോബര്‍ 23 നാണ് സ്ഥാനമൊഴിയുകയെന്ന് കമ്പനി അറിയിച്ചു. അധികാര കൈമാറ്റം സുഗമമാക്കുന്നതിനു വേണ്ടി അടുത്ത വര്‍ഷം ആദ്യം വരെ അവര്‍ കമ്പനി ചെയര്‍മാനായി ഉണ്ടാകുമെന്നും കമ്പനി പറഞ്ഞു.
പെപ്‌സി പ്രസിഡന്റ് രമന്‍ ലഗുര്‍ടയാണ് പുതിയ സി.ഇ.ഒ ആയി എത്തുന്നത്. ഐ.ഐ.എം കോല്‍ക്കത്തയില്‍ പഠിച്ച ശേഷം അമേരിക്കയില്‍ ഉപരിപഠനം നടത്തിയ 62 വയസുകാരിയായ നൂയി 24 വര്‍ഷം പെപ്‌സിയില്‍ സേവനമനുഷ്ഠിച്ചു.
പെപ്‌സിയിലെ സേവനകാലം തന്റെ ജീവിതത്തിലെ ഏറ്റവും അഭിമാനകരമായ അവസരമായിരുന്നുവെന്നും , പെപ്‌സിയെ കടുതല്‍ കരുത്തുള്ളതാക്കാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തിയാണ് രമന്‍ എന്നും ഇന്ദ്ര നൂയി ട്വിറ്ററില്‍ കുറിച്ചു.

Other News

  • എസ്ബിഐ മുന്‍ അധ്യക്ഷ അരുന്ധതി ഭട്ടാചാര്യ റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ ചേര്‍ന്നു
  • റഫാല്‍ വാർത്ത: എന്‍.ഡി ടിവിക്കെതിരെ 10,000 കോടിയുടെ മാനനഷ്ടക്കേസുമായി റിയലന്‍സ്
  • ജിയോ ദീപാവലി ഓഫര്‍; 1699 രൂപയ്ക്ക് ഒരു വര്‍ഷത്തേക്ക് 542 ജിബി ഡാറ്റ
  • ചൈനയില്‍നിന്നുള്ള ഇരുമ്പിന് ഇന്ത്യ ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തി
  • മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നതിനുള്ള ഇ-കെവൈസി സൗകര്യം നിര്‍ത്തി
  • ദീപാവലി സീസണിൽആമസോൺ ഇന്ത്യ, ഫ്ലിപ്‌കാർട്ട് നേടിയത് 15,000 കോടി
  • കിയയുടെ കാറുകള്‍ ഇന്ത്യന്‍ നിരത്തിലേക്ക്
  • ഫെയ്‌സ്ബുക്ക് ഹാക്കിങ് ബാധിച്ചത് 2.9 കോടിയാളുകളെ; പ്രൊഫൈല്‍ വിവരങ്ങളെല്ലാം ചോര്‍ന്നു
  • മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ എസ്ബിഐ നെറ്റ് ബാങ്കിങ് ഉപയോഗിക്കാനാവില്ല
  • ഇന്ത്യന്‍ സര്‍ക്കാര്‍ കണ്‍സ്യൂമര്‍ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ കൂട്ടി
  • കോഗ്നസെന്റ് ഉയര്‍ന്ന തസ്തികയിലുള്ള 200 ജീവനക്കാരെ പിരിച്ചുവിട്ടു
  • Write A Comment

     
    Reload Image
    Add code here