ഇന്ത്യന്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസായ ഓല യു.കെയില്‍ പ്രവര്‍ത്തനം തുടങ്ങുന്നു

Tue,Aug 07,2018


ന്യൂഡല്‍ഹി:ഇന്ത്യന്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വ്വീസായ ഓല യു.കെയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. ഇത് സംബന്ധിച്ച് കൂടിയാലോചനകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു. മാസങ്ങള്‍ക്ക് മുന്‍പ് ഓസ്‌ട്രേലിയയില്‍ പ്രവര്‍ത്തനം തുടങ്ങിയ കമ്പനി ഇതോടെ മുഖ്യ എതിരാളിയായ യൂബറിന് ആഗോളരംഗത്ത് കടുത്ത വെല്ലുവിളി ഉയര്‍ത്തുകയാണ്.

ജപ്പാനിലെ സോഫ്റ്റ് ബാങ്ക് ഗ്രൂപ്പിന്റെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന ഓല സൗത്ത് വെയില്‍സിലും ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലും പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സ് കഴിഞ്ഞ സെപ്തംബറില്‍ കരസ്ഥമാക്കിയിരുന്നു. യു.കെയിലൊട്ടാകെ ഈവര്‍ഷം അവസാനത്തോടെ സര്‍വ്വീസ് ആരംഭിക്കാനാണ് കമ്പനി പദ്ധതി തയ്യാറാക്കുന്നത്. ഇതിനായി പ്രൈവറ്റ് വാഹനങ്ങളും പ്രശസ്തമായ ബ്ലാക്ക് കാബുകളും വാടകയ്‌ക്കെടുക്കുകയും മറ്റ് സര്‍വീസ് ഓപ്ഷനുകള്‍ തിരഞ്ഞെടുക്കുകയും ചെയ്യുമെന്ന് കമ്പനി വൃത്തങ്ങള്‍ അറിയിച്ചു.

Other News

  • ഒക്ടോബര്‍ 30 ന് ബ്രൂക്‌ലിന്‍ അക്കാഡമി ഓഫ് മ്യൂസിക്കിലെ വേദിയില്‍ വെച്ച് പരിപാടി; സസ്‌പെന്‍സ് ഒളിപ്പിച്ച് ആപ്പിള്‍
  • എസ്ബിഐ മുന്‍ അധ്യക്ഷ അരുന്ധതി ഭട്ടാചാര്യ റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ ചേര്‍ന്നു
  • റഫാല്‍ വാർത്ത: എന്‍.ഡി ടിവിക്കെതിരെ 10,000 കോടിയുടെ മാനനഷ്ടക്കേസുമായി റിയലന്‍സ്
  • ജിയോ ദീപാവലി ഓഫര്‍; 1699 രൂപയ്ക്ക് ഒരു വര്‍ഷത്തേക്ക് 542 ജിബി ഡാറ്റ
  • ചൈനയില്‍നിന്നുള്ള ഇരുമ്പിന് ഇന്ത്യ ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തി
  • മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നതിനുള്ള ഇ-കെവൈസി സൗകര്യം നിര്‍ത്തി
  • ദീപാവലി സീസണിൽആമസോൺ ഇന്ത്യ, ഫ്ലിപ്‌കാർട്ട് നേടിയത് 15,000 കോടി
  • കിയയുടെ കാറുകള്‍ ഇന്ത്യന്‍ നിരത്തിലേക്ക്
  • ഫെയ്‌സ്ബുക്ക് ഹാക്കിങ് ബാധിച്ചത് 2.9 കോടിയാളുകളെ; പ്രൊഫൈല്‍ വിവരങ്ങളെല്ലാം ചോര്‍ന്നു
  • മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ എസ്ബിഐ നെറ്റ് ബാങ്കിങ് ഉപയോഗിക്കാനാവില്ല
  • ഇന്ത്യന്‍ സര്‍ക്കാര്‍ കണ്‍സ്യൂമര്‍ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ കൂട്ടി
  • Write A Comment

     
    Reload Image
    Add code here