വിലയിലെ അന്തരം; കനേഡിയന്‍ എണ്ണ ഉത്പാദകര്‍ വന്‍ തുക നഷ്ടം സഹിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

Wed,Aug 08,2018


ഓട്ടവ: കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ കനേഡിയന്‍ എണ്ണയും യു.എസില്‍ നിന്നും വരുന്ന എണ്ണയും തമ്മിലുള്ള വില അന്തരം വര്‍ധിച്ചുവെന്ന് റിപ്പോര്‍ട്ട്. ആല്‍ബര്‍ട്ടയിലെ എണ്ണപാടമായ വെസ്റ്റേണ്‍ കാനഡ സെലക്ടില്‍ ഉത്പാദിപ്പിക്കുന്ന കട്ടിയേറിയ ടാറുപോലുള്ള കനേഡിയന്‍ ഓയില്‍ ബാരലിന് 38 യു.എസ് ഡോളര്‍ എന്ന തോതിലാണ് വിറ്റഴിക്കുന്നത്. അതേസമയം ടെക്‌സാസില്‍ നിന്നും വരുന്ന സംസ്‌ക്കരിക്കാന്‍ എളുപ്പമുള്ള യു.എസ് ഓയിലിന്റെ വില 70 ഡോളറുമാണ്.

വിലയിലുള്ള ഈ അന്തരം കാനഡയിലെ എണ്ണഉത്പാദകരുടെ നടുവൊടിക്കുന്നതാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വ്യാപാരയുദ്ധം നിലനില്‍ക്കുന്ന അവസ്ഥയിലും യു.എസില്‍ നിന്നുള്ള എണ്ണയ്ക്ക് വന്‍ തുക ലഭ്യമാകുമ്പോള്‍ കനേഡിയന്‍ എണ്ണ ഉത്പാദകര്‍ക്ക് ഉത്പാദനചിലവിനുള്ള പണം പോലും കിട്ടുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.

പൈപ്പ്‌ലൈനിന്റെ അഭാവമാണ് കനേഡിയന്‍ ഓയിലിന്റെ വില കുറയ്ക്കുന്നതെന്ന് വിദഗ്ദ്ധര്‍ പറയുന്നു. വലിയ തോതില്‍ എണ്ണ ഉത്പാദിപ്പിച്ചിട്ടും അവ സംസ്‌ക്കരിക്കുന്ന കാര്യത്തില്‍ കാനഡ വളരെയധികം പുറകിലാണ്. അതായത് കുഴിച്ചെടുക്കുന്ന എണ്ണ ഭൂരിഭാഗവും കയറ്റുമതി ചെയ്യപ്പെട്ട് യു.എസിലെ റിഫൈനറികളിലാണ് എത്തുന്നത്. അത് സംസ്‌ക്കരിച്ച് വീണ്ടും ഇറക്കുമതി ചെയ്യുമ്പോള്‍ താരതമ്യേന കൂടിയ തുക നല്‍കി വാങ്ങാന്‍ കനേഡിയന്‍ ജനത നിര്‍ബന്ധിതരാകുന്നു. മറ്റൊരു പ്രശ്‌നം കാനഡ റിഫൈനറികളിലേക്ക് എണ്ണ നല്‍കുന്നത് വലിയ തുക ഡിസ്‌ക്കൗണ്ട് നല്‍കിയാണ്. ഇതും നഷ്ടത്തിന് കാരണമാകുന്നു.

എണ്ണ ശുദ്ധീകരിക്കാനും അത് കൊണ്ടുപോകാനുമുള്ള സംവിധാനം മെച്ചപ്പെടുത്തിയാല്‍ മാത്രമേ കാനഡയിലെ എണ്ണ വ്യവസായത്തിന് വളരാന്‍ സാധിക്കു എന്ന് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നു.

Other News

  • ഒക്ടോബര്‍ 30 ന് ബ്രൂക്‌ലിന്‍ അക്കാഡമി ഓഫ് മ്യൂസിക്കിലെ വേദിയില്‍ വെച്ച് പരിപാടി; സസ്‌പെന്‍സ് ഒളിപ്പിച്ച് ആപ്പിള്‍
  • എസ്ബിഐ മുന്‍ അധ്യക്ഷ അരുന്ധതി ഭട്ടാചാര്യ റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ ചേര്‍ന്നു
  • റഫാല്‍ വാർത്ത: എന്‍.ഡി ടിവിക്കെതിരെ 10,000 കോടിയുടെ മാനനഷ്ടക്കേസുമായി റിയലന്‍സ്
  • ജിയോ ദീപാവലി ഓഫര്‍; 1699 രൂപയ്ക്ക് ഒരു വര്‍ഷത്തേക്ക് 542 ജിബി ഡാറ്റ
  • ചൈനയില്‍നിന്നുള്ള ഇരുമ്പിന് ഇന്ത്യ ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തി
  • മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നതിനുള്ള ഇ-കെവൈസി സൗകര്യം നിര്‍ത്തി
  • ദീപാവലി സീസണിൽആമസോൺ ഇന്ത്യ, ഫ്ലിപ്‌കാർട്ട് നേടിയത് 15,000 കോടി
  • കിയയുടെ കാറുകള്‍ ഇന്ത്യന്‍ നിരത്തിലേക്ക്
  • ഫെയ്‌സ്ബുക്ക് ഹാക്കിങ് ബാധിച്ചത് 2.9 കോടിയാളുകളെ; പ്രൊഫൈല്‍ വിവരങ്ങളെല്ലാം ചോര്‍ന്നു
  • മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ എസ്ബിഐ നെറ്റ് ബാങ്കിങ് ഉപയോഗിക്കാനാവില്ല
  • ഇന്ത്യന്‍ സര്‍ക്കാര്‍ കണ്‍സ്യൂമര്‍ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ കൂട്ടി
  • Write A Comment

     
    Reload Image
    Add code here