ടെസ്ലയെ പ്രൈവറ്റ് കമ്പനിയാക്കി മാറ്റുമെന്ന് എലോണ്‍ മസ്‌ക്ക്

Wed,Aug 08,2018


വാഷിങ്ടണ്‍: ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്ല ഇന്‍ക്കോര്‍പ്പറേഷനെ പ്രൈവറ്റ് കമ്പനിയാക്കി മാറ്റാന്‍ ആലോചനയുണ്ടെന്ന് സി.ഇ.ഒ എലോണ്‍ മസ്‌ക്ക്. കമ്പനിയുടെ ബ്ലോഗില്‍ എഴുതിയ കുറിപ്പിലാണ് എലോണ്‍ ഇങ്ങിനെ പറഞ്ഞത്. ഒരു ഓഹരിയ്ക്ക് 420 യു.എസ് ഡോളര്‍ വച്ച് 72 ബില്ല്യണ്‍ ഡോളറിന്റെ ഇടപാടിലൂടെയാണ് കമ്പനി ഓഹരി വിപണിയില്‍ നിന്നും പിന്‍വാങ്ങുക.

അതേസമയം ഇത്രയും തുകയുടെ സ്രോതസ്സ് മസ്‌ക്ക് വെളിപെടുത്തിയില്ല. സ്വതന്ത്രമായി പ്രവര്‍ത്തിക്കാനും തീരുമാനങ്ങളെടുക്കാനും ഇത്തരമൊരു തീരുമാനം അനിവാര്യമാണെന്ന് മസ്‌ക്ക് പറയുന്നു. പ്രൈവറ്റ് കമ്പനിയായാലും താന്‍ സി.ഇ.ഒ സ്ഥാനത്ത് തുടരുമെന്ന് മസ്‌ക്ക് അറിയിച്ചു.

ലോകമെമ്പാടുമുള്ള വാഹനനിര്‍മ്മാതാക്കളില്‍ നിന്നും കടുത്തമത്സരം നേരിടുന്ന ടെസ്ല ചൈനയിലെ ഷാങ്ങായിയിലും യൂറോപ്പിലും ഫാക്ടറി തുടങ്ങാന്‍ ആലോചിക്കുന്നുണ്ട്.

Other News

  • ഇന്‍ഫോസിസ് സിഎഫ്ഒ രാജിവെച്ചു
  • ഇന്ത്യയില്‍ പ്രധാനമന്ത്രി മോഡി ആയുഷ് ഭാരത്-നാഷണല്‍ ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ സ്‌കീം പ്രഖ്യാപിച്ചു; അഞ്ചുലക്ഷം രൂപവരെ സൗജന്യമായി ചികിത്സ നടത്താം
  • അതിവേഗ ബ്രോഡ്ബാന്‍ഡായ ജിയോ ജിഗാഫൈബറിന്റെ രജിസ്‌ട്രേഷന്‍ തുടങ്ങി
  • രൂപയുടെ തകര്‍ച്ച വീണ്ടും: പ്രവാസികൾ ആഹ്‌ളാദത്തില്‍
  • ഇന്ത്യക്കാരിലെ ഏറ്റവും വലിയ കോടീശ്വരി സ്മിത വി. കൃഷ്ണ
  • രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലവാരത്തിലെത്തി; ഡോളറിനെതിരെ 69.62 രൂപ
  • ഇന്ത്യയുടെ വ്യാവസായിക ഉത്പാദന വളർച്ച ഏഴു ശതമാനമായി ഉയർന്നു
  • ഐക്കിയയും ഡാന്യൂബും ഇന്ത്യയില്‍ ഷോറൂമുകള്‍ തുറക്കുന്നു
  • ഇന്ത്യയുടെ കരുത്തിലായിരിക്കും അടുത്ത മൂന്നു ദശാബ്ദങ്ങളിൽ ലോക സമ്പദ്ഘടനയുടെ വളർച്ചയെന്ന് ഐഎംഎഫ്‌
  • വിലയിലെ അന്തരം; കനേഡിയന്‍ എണ്ണ ഉത്പാദകര്‍ വന്‍ തുക നഷ്ടം സഹിക്കുന്നുവെന്ന് റിപ്പോര്‍ട്ട്
  • Write A Comment

     
    Reload Image
    Add code here