ജാക്ക് മാ ആലിബാബ വിടുന്നു,ഇനി വീണ്ടും അധ്യാപകവൃത്തിയിലേക്ക്‌

Sun,Sep 09,2018


ചൈനീസ് ഓണ്‍ലൈന്‍ ഭീമന്‍ ആലിബാബയുടെ സ്ഥാപകരിലൊരാളും ലോകത്തെ പ്രമുഖ കോടീശ്വരിലൊരാളുമായ ജാക്ക്മാ വിരമിക്കുന്നു.ന്യൂയോര്‍ക്ക് ടൈംസാണ് ആലിബാബയില്‍ നിന്നുള്ള മായുടെ പടിയിറക്കം സംബന്ധിച്ച് റിപോര്‍ട്ടുകള്‍ പുറത്തുവിട്ടത്. ഏകദേശം 420.8 ബില്ല്യണ്‍ ഡോളറിന്റെ വ്യക്തിഗത ആസ്ഥിയാണ് വെള്ളിയാഴ്ചത്തെ കണക്കുകള്‍ പ്രകാരം ആലിബാബയില്‍ ജാക്ക് മായ്ക്കുള്ളത്. കമ്പനിയിലെ തന്റെ അവസാന ദിനമെന്ന് അറിയിച്ചിരിക്കുന്ന തിങ്കളാഴ്ച് ജാക്ക് മായ്ക്ക് 54 വയസ് തികയും. തിരിച്ച് അധ്യാപകവൃത്തിയിലേക്ക് പോകുമെന്ന് ജാക്ക്മാ പറയുന്നു.

1999ല്‍ ഓണ്‍ലൈന്‍ വ്യാപാരസ്ഥാപനം തുടങ്ങുമ്പോള്‍ വെറും അധ്യാപകന്‍ മാത്രമായിരുന്ന ജാക്ക് മായുടെ ഇന്നത്തെ സമ്പാദ്യം 4000 കോടി ഡോളറാണ്. അതായത്, ഏതാണ്ട് 2.87 ലക്ഷം കോടി രൂപ. 19 വര്‍ഷം പിന്നിടുമ്പോള്‍ ഫോബ്‌സ് റിപോര്‍ട്ടുകള്‍ പ്രകാരം 36.6 ബില്ല്യനാണ് കമ്പനിയുടെ ആസ്തി. സുഹൃത്തുക്കള്‍ നല്‍കിയ 2000 ഡോളര്‍ കൊണ്ടാണ് ബിസിനസ് ആരംഭം .ജന്മദേശമായ ഹാങ്ഷുവില്‍ ടൂറിസ്റ്റ്‌ ഗൈഡായി തുടങ്ങിയതാണ് ജീവിതം. അവിടെ വന്ന വിനോദസഞ്ചാരികളാണ് ജാക്ക് മായെ ഇംഗ്ലീഷ് പഠിപ്പിച്ചത്.

വിരമിക്കുന്നവേളയില്‍ സമ്പത്തിന്റെ നല്ലൊരു പങ്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവയ്ക്കാനൊരുങ്ങുകയാണ് ജാക്ക്മാ. ഇതിനായി, ബില്‍ഗേറ്റ്സ് ഫൗണ്ടേഷന്‍ മാതൃകയില്‍ സ്വന്തം പേരില്‍ ഫൗണ്ടേഷന് രൂപം നല്‍കുകയാണ് അദ്ദേഹം.

Other News

 • ഇന്ത്യയില്‍ വീണ്ടും ബാങ്ക് ലയനം : ബാങ്ക് ഓഫ് ബറോഡ, വിജയ ബാങ്ക്, ദേന ബാങ്കുകൾ ഒന്നാകും
 • ഇന്ത്യന്‍ ഓഹരി വിപണിയിലെ കുതിപ്പ് കഴിഞ്ഞെന്ന് ഗോള്‍ഡ്മാന്‍ സാച്‌സ്
 • ഒ-റിങ്‌സ് തകരാര്‍; ഫോക്‌സ്‌വാഗണ്‍ കാറുകള്‍ തിരിച്ച് വിളിക്കുന്നു
 • ഓഹരി വിപണി കൂപ്പുകുത്തി; കനത്ത നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു
 • മല്യയ്ക്ക് വായ്പ അനുവദിച്ച ബാങ്ക് ഉദ്യോഗസ്ഥരും കുടുങ്ങിയേക്കും
 • ടൈം മാസിക വിറ്റു; കച്ചവടം 190 മില്യണ്‍ ഡോളറിന്
 • ഡിജിറ്റൽ വ്യാപാരം ഇൗ വർഷം 2.37 ലക്ഷം കോടി രൂപയുടേതാകും
 • യുഎം റെനഗേഡ് ബൈക്കുകളുടെ ഇന്ത്യയിലേക്കുള്ള വരവ് വൈകും
 • ദുരുപയോഗം തടയാൻ ഫെയ്സ്ബുക്ക് സജ്ജമെന്ന് സക്കർബർഗ്
 • ഖത്തര്‍ എയര്‍വെയ്‌സ് വിമാന യാത്രക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചു
 • ഐ.എസ്.ആര്‍.ഒ ഉപഗ്രഹങ്ങളുപയോഗിച്ച് ടവര്‍ ഇല്ലാത്ത ഗ്രാമങ്ങളില്‍ അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കാന്‍ ജിയോ പദ്ധതി
 • Write A Comment

   
  Reload Image
  Add code here