ദുരുപയോഗം തടയാൻ ഫെയ്സ്ബുക്ക് സജ്ജമെന്ന് സക്കർബർഗ്

Thu,Sep 13,2018


വാഷിങ്ടൺ: തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നതടമുള്ള കാര്യങ്ങൾക്ക് തങ്ങളുടെ വേദി ദുരുപയോഗം ചെയ്യുന്നതു തടയാൻ സജ്ജമെന്ന് സാമൂഹികമാധ്യമമായ ഫെയ്സ്ബുക്ക്. കമ്പനി സി.ഇ.ഒ. മാർക്ക് സക്കർബർഗ് ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഒട്ടേറേ രാജ്യങ്ങളിൽ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനുള്ള ശ്രമം തടയാൻ കഴിഞ്ഞതായും സക്കർബർഗ് പറഞ്ഞു.

ഫെയ്സ്ബുക്ക് സ്വീകരിച്ച നടപടികൾ പേജിൽ അദ്ദേഹം വിശദമാക്കിയിട്ടുണ്ട്. ഫ്രാൻസ്, ജർമനി, അലബാമ, മെക്സിക്കോ, ബ്രസീൽ എന്നിവിടങ്ങളിൽ തിരഞ്ഞെടുപ്പു നടക്കാനിരിക്കേ, വ്യാജഅക്കൗണ്ടുകൾ കണ്ടെത്തി ഒഴിവാക്കാൻ കഴിഞ്ഞു. യു.എസ്., ബ്രിട്ടൺ, പശ്ചിമേഷ്യ എന്നിവിടങ്ങളിൽ സ്വാധീനമുണ്ടാക്കാൻ റഷ്യയിൽ നിന്നും ഇറാനിൽ നിന്നും നടക്കുന്ന ശ്രമങ്ങൾ തടയാൻ മാർഗങ്ങൾ സ്വീകരിച്ചു. മെക്സിക്കോയിലും ബ്രസീലിലും ഇത്തരം ദുരുപയോഗങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

ഇത്തരം ഇടപെടലുകൾ തടയാൻ ഫെയ്സ്ബുക്ക് ഇപ്പോൾ കൂടുതൽ ശ്രദ്ധിക്കുന്നുണ്ട്. എന്നാൽ അത് ഏറെ വിഷമം പിടിച്ചതുമാണ്. കാരണം ഇത്തരം നുഴഞ്ഞുകയറ്റക്കാർ കരുത്തരാണ്-സക്കർബർഗ് പറയുന്നു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ ഉണ്ടാക്കിയ വ്യാജ അക്കൗണ്ടുകൾ തിരഞ്ഞുപിടിച്ച് ഒഴിവാക്കിക്കൊണ്ടിരിക്കുകയാണ്. 100 കോടിയിലധികം വ്യാജഅക്കൗണ്ടുകൾ ഇതിനകം ഒഴിവാക്കിക്കഴിഞ്ഞു. ദിനംപ്രതി ദശലക്ഷക്കണക്കിന് വ്യാജ അക്കൗണ്ടുകൾ കണ്ടെത്തി അവ നീക്കംചെയ്യാൻ സംവിധാനം ഏർപ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Other News

  • 20,000 കോടി ഡോളറിന്റെ ചൈനീസ് ഉത്പന്നങ്ങൾക്ക് യു.എസ് തീരുവ ഏര്‍പ്പെടുത്തി; വ്യാപാരയുദ്ധം പുതിയ തലത്തിലേക്ക്‌
  • മുൻ സി.എഫ്.ഒ.യ്ക്ക് ഇൻഫോസിസ് 12.17 കോടി രൂപ നൽകണം
  • ഇന്ത്യയില്‍ വീണ്ടും ബാങ്ക് ലയനം : ബാങ്ക് ഓഫ് ബറോഡ, വിജയ ബാങ്ക്, ദേന ബാങ്കുകൾ ഒന്നാകും
  • ഇന്ത്യന്‍ ഓഹരി വിപണിയിലെ കുതിപ്പ് കഴിഞ്ഞെന്ന് ഗോള്‍ഡ്മാന്‍ സാച്‌സ്
  • ഒ-റിങ്‌സ് തകരാര്‍; ഫോക്‌സ്‌വാഗണ്‍ കാറുകള്‍ തിരിച്ച് വിളിക്കുന്നു
  • ഓഹരി വിപണി കൂപ്പുകുത്തി; കനത്ത നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു
  • മല്യയ്ക്ക് വായ്പ അനുവദിച്ച ബാങ്ക് ഉദ്യോഗസ്ഥരും കുടുങ്ങിയേക്കും
  • ടൈം മാസിക വിറ്റു; കച്ചവടം 190 മില്യണ്‍ ഡോളറിന്
  • ഡിജിറ്റൽ വ്യാപാരം ഇൗ വർഷം 2.37 ലക്ഷം കോടി രൂപയുടേതാകും
  • യുഎം റെനഗേഡ് ബൈക്കുകളുടെ ഇന്ത്യയിലേക്കുള്ള വരവ് വൈകും
  • Write A Comment

     
    Reload Image
    Add code here