എണ്ണവിലകുറച്ചതിലൂടെ ഇന്ത്യന്‍ കമ്പനികള്‍ക്ക് നഷ്ടം 9000 കോടി രൂപ

Fri,Oct 05,2018


മുംബൈ: പെട്രോളിനും ഡീസലിനും ലിറ്ററിന് 2.50 രൂപ കുറച്ചതോടെ ഓയില്‍ മാര്‍ക്കറ്റിങ് കമ്പനികളുടെ നഷ്ടം 9,000 കോടി രൂപ. പൊതുമേഖല എണ്ണക്കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരതി പെട്രോളിയം കോര്‍പ്പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ എന്നീ കമ്പനികള്‍ക്കാണ് ഇത്രയും നഷ്ടമുണ്ടാകുക. വന്‍ നഷ്ടം നേരിടേണ്ടിവന്നതിനെതുടര്‍ന്ന് ഈ കമ്പനികളുടെ ഓഹരി വിലയില്‍ 30 ശതമാനത്തോളം നഷ്ടമുണ്ടായി.

വ്യാഴാഴ്ചയാണ് പെട്രോളിന്റെയും ഡീസലിന്റെയും വിലയില്‍ 2.50 രൂപ കുറച്ചതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എക്‌സൈസ് ഡ്യൂട്ടി ഇനത്തില്‍ 1.50 രൂപമാത്രമാണ് സര്‍ക്കാര്‍ കുറച്ചത്. ബാക്കിയുള്ള ഒരു രൂപ എണ്ണക്കമ്പനികള്‍ കുറയ്ക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഇന്ധന വില ഉയര്‍ന്നതോടെ എക്‌സൈസ് തീരുവ കുറയ്ക്കണമെന്ന് മെയ് മുതല്‍ ആവശ്യമുയര്‍ന്നിരുന്നു. ഓഗസ്റ്റ് പകുതിയോടെ എണ്ണവില വീണ്ടും ഉയരാന്‍ തുടങ്ങി. ഡെല്‍ഹിയില്‍ വ്യാഴാഴ്ച പെട്രോള്‍ ലിറ്ററിന് 84 രൂപയും ഡീസലിന് 75.45 രൂപയുമായിരുന്നു.

ഈ സാഹചര്യത്തില്‍ ബുധനാഴ്ച പെട്രോളിയം മന്ത്രി ദര്‍മേന്ദ്ര പ്രധാനുമായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുമന്ത്രാലയങ്ങളുമായി വ്യാഴാഴ്ചയും നടന്ന ചര്‍ച്ചകള്‍ക്കു പിന്നാലാണ് വിലക്കുറവ് പ്രഖ്യാപിച്ചത്.

Other News

 • കിയയുടെ കാറുകള്‍ ഇന്ത്യന്‍ നിരത്തിലേക്ക്
 • ഫെയ്‌സ്ബുക്ക് ഹാക്കിങ് ബാധിച്ചത് 2.9 കോടിയാളുകളെ; പ്രൊഫൈല്‍ വിവരങ്ങളെല്ലാം ചോര്‍ന്നു
 • മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ എസ്ബിഐ നെറ്റ് ബാങ്കിങ് ഉപയോഗിക്കാനാവില്ല
 • ഇന്ത്യന്‍ സര്‍ക്കാര്‍ കണ്‍സ്യൂമര്‍ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ കൂട്ടി
 • കോഗ്നസെന്റ് ഉയര്‍ന്ന തസ്തികയിലുള്ള 200 ജീവനക്കാരെ പിരിച്ചുവിട്ടു
 • പണലഭ്യത ഉറപ്പുവരുത്താന്‍ ആര്‍ബിഐ 12,000 കോടി വിപണിയിലിറക്കും
 • ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ന്നു; ഗൂഗിള്‍ പ്ലസ് അടച്ചുപൂട്ടുന്നു
 • 2018ല്‍ ഇന്ത്യ 7.3% വളര്‍ച്ച നേടുമെന്ന് ഐ എം എഫ്
 • പ്രളയം: സുഗന്ധവിള ഉൽ​പാദന നഷ്​ടം 1254 കോടിയെന്ന്​ പഠന റിപ്പോർട്ട്
 • സൈബർ സാങ്കേതിക വിദ്യാഭ്യാസം ഉൾപ്പെടെയുള്ള മേഖലകളിൽ ഇന്ത്യയുമായി സഹകരണത്തിന് പദ്ധതിയുണ്ടെന്ന് ഇസ്രായേൽ എയ്‌റോസ്‌പേസ് ഇൻഡസ്ട്രീസ്
 • മൊബൈലുകൾക്ക്​ ഒാഫർ പെരുമഴയുമായി ഫ്ലിപ്​കാർട്ടും ആമസോണും
 • Write A Comment

   
  Reload Image
  Add code here