റെക്കോഡ് തകര്‍ച്ച: രൂപയുടെ മൂല്യം ഡോളറിനെതിരെ 73.73 നിലവാരത്തിലെത്തി

Fri,Oct 05,2018


മുംബൈ: ഡോളറിനെതിരേ രൂപയ്ക്ക് റെക്കോഡ് ഇടിവ്. ഡോളറിനെതിരേ രൂപയുടെ മൂല്യം ആദ്യമായി രാവിലെ 9.15ന് 73.73 എന്ന നിലവാരത്തിലെത്തി. യുഎസ് കടപ്പത്രത്തില്‍നിന്നുള്ള ആദായം വര്‍ധിച്ചതുമൂലം വികസ്വര രാഷ്ട്രങ്ങളിലെ കറന്‍സികള്‍ വന്‍തോതില്‍ വിറ്റഴിച്ചതിന്റെ ഭാഗമായാണ് രൂപയുടെ മൂല്യവും ഇടിഞ്ഞത്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവിലകൂടുന്നതും രുപയുടെ മൂല്യത്തെ ബാധിച്ചു. രൂപയുമായുള്ള വിനിമയത്തില്‍ ഗള്‍ഫ് കറന്‍സികളും കരുത്താര്‍ജിച്ചു. യു.എ.ഇ. ദിര്‍ഹം ആദ്യമായി 20 രൂപ കടന്നു.

ഇറാനില്‍നിന്നുള്ള എണ്ണലഭ്യത കുറഞ്ഞത് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് വില ഉയര്‍ത്തുകയാണ്. ക്രൂഡ് ഓയില്‍ വില ബാരലിന് 85 ഡോളര്‍ കടന്നത് രൂപയ്ക്ക് തിരിച്ചടിയായി. ബ്രെന്റ് ക്രൂഡ് വില 85.45 ഡോളര്‍ വരെയെത്തിയിരുന്നു. ഇറാനുമേലുള്ള യു.എസ്. ഉപരോധം നവംബര്‍ നാലിനാണ് പൂര്‍ണമായും പ്രാബല്യത്തില്‍ വരുന്നത്.

ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നതും രൂപയുടെ മൂല്യം ഇടിയുന്നതും വരും മാസങ്ങളില്‍ രാജ്യത്തെ പണപ്പെരുപ്പത്തിന്റെ തോത് ഉയര്‍ത്തുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ ഓഹരി വിപണിയില്‍നിന്ന് നിക്ഷേപം വന്‍തോതില്‍ പിന്‍വലിക്കുന്നതും രൂപയുടെ മൂല്യമിടിയാന്‍ കാരണമാകുന്നുണ്ട്.

Other News

 • മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നതിനുള്ള ഇ-കെവൈസി സൗകര്യം നിര്‍ത്തി
 • ദീപാവലി സീസണിൽആമസോൺ ഇന്ത്യ, ഫ്ലിപ്‌കാർട്ട് നേടിയത് 15,000 കോടി
 • കിയയുടെ കാറുകള്‍ ഇന്ത്യന്‍ നിരത്തിലേക്ക്
 • ഫെയ്‌സ്ബുക്ക് ഹാക്കിങ് ബാധിച്ചത് 2.9 കോടിയാളുകളെ; പ്രൊഫൈല്‍ വിവരങ്ങളെല്ലാം ചോര്‍ന്നു
 • മൊബൈല്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ എസ്ബിഐ നെറ്റ് ബാങ്കിങ് ഉപയോഗിക്കാനാവില്ല
 • ഇന്ത്യന്‍ സര്‍ക്കാര്‍ കണ്‍സ്യൂമര്‍ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ കൂട്ടി
 • കോഗ്നസെന്റ് ഉയര്‍ന്ന തസ്തികയിലുള്ള 200 ജീവനക്കാരെ പിരിച്ചുവിട്ടു
 • പണലഭ്യത ഉറപ്പുവരുത്താന്‍ ആര്‍ബിഐ 12,000 കോടി വിപണിയിലിറക്കും
 • ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ന്നു; ഗൂഗിള്‍ പ്ലസ് അടച്ചുപൂട്ടുന്നു
 • 2018ല്‍ ഇന്ത്യ 7.3% വളര്‍ച്ച നേടുമെന്ന് ഐ എം എഫ്
 • പ്രളയം: സുഗന്ധവിള ഉൽ​പാദന നഷ്​ടം 1254 കോടിയെന്ന്​ പഠന റിപ്പോർട്ട്
 • Write A Comment

   
  Reload Image
  Add code here