നാട്ടിലേക്ക് പണയമക്കുന്ന തിരക്കില്‍ ഗള്‍ഫ്‌ പ്രവാസികള്‍: രൂപയുടെമൂല്യം വീണ്ടുമിടിയുമെന്ന് വിദഗ്ധർ

Fri,Oct 05,2018


ദുബായ്: രൂപയുടെ മൂല്യമിടിയുകയും ദിർഹവുമായുള്ള വിനിമയനിരക്ക് കൂടുകയും ചെയ്തതോടെ പ്രവാസി ഇന്ത്യക്കാർ നാട്ടിലേക്ക് പണമയയ്ക്കുന്നതിന്റെ തിരക്കിലാണ്. മാസാദ്യമായതിനാൽ കഴിഞ്ഞദിവസങ്ങളിൽ മണി എക്സ്ചേഞ്ചുകളിൽ നല്ല തിരക്കാണ് അനുഭവപ്പെട്ടത്.

എണ്ണ വിലയിലുണ്ടായ വർധന, യു.എസ്.-ചൈന വ്യാപാരയുദ്ധം, അമേരിക്കയിലെ ബാങ്ക് പലിശവർധന, കരുത്താർജിക്കുന്ന ഡോളർ ഇതെല്ലാം രൂപയുടെ മൂല്യമിടിയാൻ കാരണമായതായി ഫിനാബ്ലർ ഗ്രൂപ്പ് സി.ഇ.ഒ.യും എക്സിക്യൂട്ടീവ് ഡയറക്ടറുമായ പ്രമോദ് മങ്ങാട്ട് പറഞ്ഞു. നിലവിലെ രാഷ്ട്രീയ- സാമ്പത്തിക സാഹചര്യങ്ങളും ഇന്ത്യയിൽ തിരഞ്ഞെടുപ്പ് അടുത്തുവെന്നതും കണക്കിലെടുത്താൽ അടുത്തവർഷം ആദ്യപാദത്തോടെ രൂപയുടെ മൂല്യം ഇനിയും കുറയാനാണ് സാധ്യതയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മാത്രമല്ല, എണ്ണവില കൂടുന്നതോടെ കൂപ്പ് കുത്തിക്കൊണ്ടിരിക്കുന്ന രൂപയുടെമൂല്യം വീണ്ടുമിടിയുമെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. അമേരിക്കൻ ബാങ്കുകൾ വരും ദിവസങ്ങളിൽ പലിശനിരക്ക് വർധിപ്പിച്ചാൽ ഇന്ത്യയിൽ നിന്നുള്ള വിദേശധനകാര്യ സ്ഥാപനങ്ങൾ നിക്ഷേപങ്ങൾ പിൻവലിക്കാൻ സാധ്യതയുണ്ട്. ഇത് ഓഹരിവിപണിയെ സാരമായി ബാധിക്കും. രൂപയുടെ മൂല്യമിടിയുമ്പോൾ ദിർഹവുമായുള്ള വിനിമയനിരക്ക് കൂടുന്നത് ഈ സാഹചര്യത്തിൽ പ്രവാസികൾക്ക് ഗുണകരമാകും. ഓഹരി വിപണിയിലെ തളർച്ച കണക്കിലെടുത്ത് നിക്ഷേപിക്കാൻ പറ്റിയ അവസരംകൂടിയാണിതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.

അതുപോലെ നാട്ടിൽനിന്ന് ഭവനവായ്പയും വാഹനവായ്പയും മറ്റും എടുത്തവർക്കും ഈ സമയത്ത് ഒന്നിച്ച് തിരിച്ചടയ്ക്കാൻ സാധിച്ചാൽ ലാഭമുണ്ടാകും. കൈയിൽ പണമുള്ളവർക്ക് നാട്ടിൽ റിയൽ എസ്റ്റേറ്റിൽ നിക്ഷേപം നടത്താനും ഇത് നല്ല അവസരമാണ്. എന്നാൽ കടംവാങ്ങിയും ബാങ്ക് വായ്പയെടുത്തും ക്രെഡിറ്റ് കാർഡിൽനിന്ന് പണമെടുത്തും നാട്ടിലേക്കയയ്ക്കുന്നത് ദീർഘകാലാടിസ്ഥാനത്തിൽ നോക്കിയാൽ നഷ്ടമാണ്. നാട്ടിലെ പണപ്പെരുപ്പവും വിലക്കയറ്റവും മാത്രമല്ല ഗൾഫിലെ തൊഴിൽ വിപണിയുടെ അനിശ്ചിതാവസ്ഥയും കണക്കിലെടുത്ത് വേണം നാട്ടിലേക്ക് പണമയയ്ക്കാൻ.

Other News

 • മിനിമം കൂലി 9,750 രൂപ നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചേക്കും
 • ടിക്കറ്റ് നിരക്കിൽ ഇളവുമായി എയർ ഏഷ്യ
 • തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് ഏറ്റെടുക്കാന്‍ കെഎസ്‌ഐഡിസിയ്‌ക്കൊപ്പം അദാനിയും ജിഎംആറും കൂടി രംഗത്ത്
 • മൂന്നാം പാദ പ്രവര്‍ത്തനഫലം; ഇന്ത്യന്‍ കോര്‍പറേറ്റ് ലാഭത്തില്‍ ഇടിവ്
 • കടക്കെണിയിലേക്ക് കൂപ്പുകുത്തുന്ന ഇന്ത്യയിലെ ആദ്യ സ്വകാര്യവിമാന കമ്പനിയുടെ നിയന്ത്രണം എത്തിഹാദിന്റെ കൈകളിലേക്ക്‌
 • ശരീരത്തിന്റെ പൊതു അളവുകോലുകള്‍ രേഖപ്പെടുത്തിയ ദേശീയ പട്ടിക രൂപപ്പെടുത്താന്‍ ഇന്ത്യന്‍ ടെക്‌സ്റ്റൈല്‍ മന്ത്രാലയം!
 • പാക്കിസ്ഥാന്‍ ദീര്‍ഘകാല സുഹൃത്തെന്ന് സൗദി; ഇരുരാജ്യങ്ങളും ചേര്‍ന്ന് 20 ബില്യന്‍ ഡോളറിന്റെ വിവിധ കരാറുകളില്‍ ഒപ്പുവെച്ചു
 • ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 50,000 രൂപ ഇന്‍സെന്റീവ് നല്‍കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പദ്ധതി
 • ഒപെക് ഉത്പാദനം കുറച്ചു: ക്രൂഡ് വിലയില്‍ വീണ്ടും കുതിപ്പ് തുടങ്ങി
 • നിസ്സാന്റെ മുന്‍ ചെയര്‍മാനെ ജയിലിലയച്ചതിനുപിന്നിലെ 'ഇന്ത്യന്‍ കരങ്ങള്‍'
 • മെയ്ക്ക് ഇന്‍ ഇന്ത്യ, മെയ്ക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍ ക്യാമ്പയ്‌നുകളുമായി, വിട്ടുവീഴ്ചകളില്ലാതെ ട്രമ്പും മോഡിയും
 • Write A Comment

   
  Reload Image
  Add code here