മൊബൈലുകൾക്ക്​ ഒാഫർ പെരുമഴയുമായി ഫ്ലിപ്​കാർട്ടും ആമസോണും

Sat,Oct 06,2018


ന്യൂഡൽഹി: ഫ്ലിപ്​കാര്‍ട്ടിന്റെ ബിഗ്​ ബില്യൺ ഡേയ്​സ്​ സെയിൽസിനും ആ​മസോണി​​ന്റെ ഗ്രേറ്റ്​ ഇന്ത്യൻ ഫെസ്​റ്റീവ്​ സെയിലിനും ഒരാഴ്​ച മാത്രമാണ്​ ബാക്കി നിൽക്കുന്നത്​. സെയിലിന്​ മുന്നോടിയായി മൊബൈൽ ഫോണുകൾക്ക്​ നൽകുന്ന ചില കിടിലൻ ഒാഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്​ ഇരു ഒാൺലൈൻ ഷോപ്പിങ്​ സൈറ്റുകളും.

സാംസങ്​ ഒാൺ 6 മൊബൈൽ 11,990 (പഴയ വില:15,490) രൂപക്കാണ്​ ഫ്ലിപ്​കാർട്ട് ബിഗ്​ ബില്യൺ ഡേയ്​സിൽ​ വിൽക്കുന്നത്​. ഇതിന്​ പുറമേ 17,990 രൂപ വിലയുള്ള സാംസങ്​ ഒാൺ നെക്​സ്​റ്റ്​ 9,990 രൂപക്കും വിൽക്കും. സാംസങ്ങി​ന്റെ ഒാൺ 8 മൊബൈലും ഒാഫർ വിലയിൽ ലഭ്യമാകും.

ക്രേസി ഡീൽസ്​ എന്ന പേരിൽ 49,990 രൂപ വിലയുള്ള ഗാലക്​സി എസ്​ 8 29,990 രൂപക്ക്​ ഫ്ലിപ്​കാർട്ട്​ വിൽക്കും. ഇതിന്​ പുറമേ എസ്​ 8ന്​ 3,333 രൂപയുടെ ഇ.എം.​െഎ സൗകര്യവും ഫ്ലിപ്​കാർട്ട്​ നൽകുന്നുണ്ട്​. ലെനോവോ കെ 8 പ്ലസ്​ 6,999(10,999) മോ​േട്ടാ സെഡ്​ ഫോഴ്​സ്​17,499(34,999), ഒപ്പോ A 71 6,990(10,990), ​മോ​േട്ടാ സെഡ്​ പ്ലേ 9,999(27,999), മോ​േട്ടാ എക്​സ്​ 4 10,999(20,999) ഹോണോർ 10 24,999(35,999) എന്നിങ്ങനെയാണ്​ മറ്റ്​ ഫോണുകൾക്ക്​ നൽകുന്ന ഒാഫർ. ഇതിന്​ പുറമേ ​ഐ ഫോണിനും പ്രത്യേക കിഴിവുണ്ട്​.

വൺ പ്ലസ്​ 6നാണ്​ പ്രധാനമായും ആമസോൺ ഒാഫർ പ്രഖ്യാപിച്ചിരിക്കുന്നത്​. 34,999 രൂപ വിലയുള്ള വൺ പ്ലസ്​ 6 29,999 രൂപക്കായിരിക്കും ആമസോണിലുടെ വിൽക്കുക. ഇതിന്​ പുറമേ സാംസങ്​ ഗാലക്​സി നോട്ട്​ 8 ഒാഫർ വിലയിൽ ലഭ്യമാക്കും. സൗജ്യമായി സ്​ക്രീൻ മാറ്റി നൽകുന്ന ഒാഫറും ആമസോൺ പ്രഖ്യാപിച്ചിട്ടുണ്ട്​.

ഹുവായ്​ നോവ 3 ഐ , മോ​േട്ടാ ഇ 5 പ്ലസ്​, ഷവോമി എം.​ഐ എട എന്നീ മോഡലുകളും ഒാഫർ വിലയിൽ ലഭ്യമാവും. മൊബൈൽ ഫോൺ ആക്​സസറികൾക്കും പ്രത്യേക കിഴിവുണ്ട്​. മൈക്രോ യു.എസ്​.ബി ഡാറ്റ കേബിൾ​ 89 രൂപക്കും ഹെഡ്​ഫോൺ 299 രൂപക്കും ആ​മസോണിലുടെ വിൽക്കും.

Other News

 • ബാങ്കുകളുടെ കിട്ടാക്കടങ്ങള്‍ തിരിച്ചെത്തുന്നു
 • ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസിന് ചരിത്ര നേട്ടം, ലോകത്തെ മൂന്നാമത്തെ വലിയ സോഫ്റ്റ് വെയര്‍ സേവനദാതാക്കള്‍
 • നികുതി വെട്ടിപ്പുകാര്‍ക്കു വിലങ്ങ് വീഴും ; നിയമം ശക്തമാക്കാന്‍ ജിഎസ്ടി കൗണ്‍സില്‍
 • സംശയാസ്പദമായ 50 ഇന്ത്യന്‍ അക്കൗണ്ട് വിവരങ്ങള്‍ പുറത്തുവിടാനൊരുങ്ങി സ്വിസ് അധികൃതര്‍
 • നീരവ് മോദിയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി
 • ഇന്ത്യന്‍ അലുമിനീയത്തിനും സ്റ്റീലിനും ഇറക്കുമതി നികുതി വര്‍ധിപ്പിച്ച യു.എസ് നടപടിയ്‌ക്കെതിരെ തിരിച്ചടി, 29 യു.എസ് ഉല്‍പന്നങ്ങള്‍ക്ക് ഇന്ത്യ ഇറക്കുമതി നികുതി വര്‍ധിപ്പിക്കും
 • ഐബിഎം 2000 ജീവനക്കാരെ പിരിച്ചുവിട്ടു
 • ലേലത്തില്‍ പിടിച്ച ആറ് വിമാതാവളങ്ങളുടെ നിയന്ത്രണം അദാനി ഗ്രൂപ്പിന് അടുത്തമാസത്തോടെ ലഭിക്കും
 • എയര്‍ ഏഷ്യയുടേയും വിസ്താരയുടേയും ചിറകിലേറി ടാറ്റാഗ്രൂപ്പ് വ്യോമയാനമേഖലയില്‍ കുതിപ്പിനൊരുങ്ങുന്നു...
 • രാജ്യത്ത് 5ജി സേവനങ്ങള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ കമ്പനികള്‍ക്ക് ചൈന അനുമതി നല്‍കി
 • വാവെയ് ഫോണുകളില്‍ ഇനി ഫെയ്‌സ്ബുക്ക് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയില്ല
 • Write A Comment

   
  Reload Image
  Add code here