സൈബർ സാങ്കേതിക വിദ്യാഭ്യാസം ഉൾപ്പെടെയുള്ള മേഖലകളിൽ ഇന്ത്യയുമായി സഹകരണത്തിന് പദ്ധതിയുണ്ടെന്ന് ഇസ്രായേൽ എയ്‌റോസ്‌പേസ് ഇൻഡസ്ട്രീസ്

Mon,Oct 08,2018


കൊച്ചി: സൈബർ സാങ്കേതിക വിദ്യാഭ്യാസം ഉൾപ്പെടെയുള്ള മേഖലകളിൽ ഇന്ത്യയുമായി കൂടുതൽ സഹകരണത്തിന് പദ്ധതിയുണ്ടെന്ന് ഇസ്രായേൽ എയ്‌റോസ്‌പേസ് ഇൻഡസ്ട്രീസ് മാർക്കറ്റിങ് മാനേജർ താൽ കാട്രാൻ പറഞ്ഞു. 2017 ഏപ്രിലിനും ഈ വർഷം ജനുവരിക്കുമിടയിൽ ഇന്ത്യയിൽ 114 സർക്കാർ പോർട്ടലുകൾ ഹാക്ക് ചെയ്യപ്പെട്ടു. ഏറ്റവും കൂടുതൽ സൈബർ ആക്രമണങ്ങൾ നടക്കുന്ന പത്തു രാജ്യങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനത്താണ് ഇന്ത്യ. സൈബർ ആക്രമണങ്ങളുണ്ടാക്കുന്ന സാമ്പത്തിക അരക്ഷിതാവസ്ഥ ഏറെ വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സൈബർ സാങ്കേതികതയിൽ കുട്ടികൾക്ക് ചെറുപ്രായത്തിലേ പരിശീലനം നൽകണം. ഇസ്രായേലിൽ സ്‌കൂൾ, കോളേജ് വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഇത്തരം പരിശീലനം നൽകുന്നുണ്ട് - അദ്ദേഹം പറഞ്ഞു.

സൈബറിടങ്ങളിലെ ഭീകരതയെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കണമെന്ന് വാഷിങ്ടൺ ഡി.സിയിലെ ലോ എൻഫോഴ്‌സ്‌മെന്റ് ട്രെയിനിങ് ആൻഡ് ടെക്‌നോളജി ഡയറക്ടർ ഗില്ലെർമോ ഗലാർസ പറഞ്ഞു. പീഡനത്തിനിരയാകുന്ന കുട്ടികളുടെ എണ്ണം വർധിക്കുകയാണ്. ഇത് തടയാൻ സർക്കാരും അന്വേഷണ ഏജൻസികളും സ്വകാര്യ സ്ഥാപനങ്ങളുമെല്ലാം കൂട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Other News

 • ബാങ്കുകളുടെ കിട്ടാക്കടങ്ങള്‍ തിരിച്ചെത്തുന്നു
 • ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസിന് ചരിത്ര നേട്ടം, ലോകത്തെ മൂന്നാമത്തെ വലിയ സോഫ്റ്റ് വെയര്‍ സേവനദാതാക്കള്‍
 • നികുതി വെട്ടിപ്പുകാര്‍ക്കു വിലങ്ങ് വീഴും ; നിയമം ശക്തമാക്കാന്‍ ജിഎസ്ടി കൗണ്‍സില്‍
 • സംശയാസ്പദമായ 50 ഇന്ത്യന്‍ അക്കൗണ്ട് വിവരങ്ങള്‍ പുറത്തുവിടാനൊരുങ്ങി സ്വിസ് അധികൃതര്‍
 • നീരവ് മോദിയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി
 • ഇന്ത്യന്‍ അലുമിനീയത്തിനും സ്റ്റീലിനും ഇറക്കുമതി നികുതി വര്‍ധിപ്പിച്ച യു.എസ് നടപടിയ്‌ക്കെതിരെ തിരിച്ചടി, 29 യു.എസ് ഉല്‍പന്നങ്ങള്‍ക്ക് ഇന്ത്യ ഇറക്കുമതി നികുതി വര്‍ധിപ്പിക്കും
 • ഐബിഎം 2000 ജീവനക്കാരെ പിരിച്ചുവിട്ടു
 • ലേലത്തില്‍ പിടിച്ച ആറ് വിമാതാവളങ്ങളുടെ നിയന്ത്രണം അദാനി ഗ്രൂപ്പിന് അടുത്തമാസത്തോടെ ലഭിക്കും
 • എയര്‍ ഏഷ്യയുടേയും വിസ്താരയുടേയും ചിറകിലേറി ടാറ്റാഗ്രൂപ്പ് വ്യോമയാനമേഖലയില്‍ കുതിപ്പിനൊരുങ്ങുന്നു...
 • രാജ്യത്ത് 5ജി സേവനങ്ങള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ കമ്പനികള്‍ക്ക് ചൈന അനുമതി നല്‍കി
 • വാവെയ് ഫോണുകളില്‍ ഇനി ഫെയ്‌സ്ബുക്ക് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയില്ല
 • Write A Comment

   
  Reload Image
  Add code here