ഇന്ത്യന്‍ സര്‍ക്കാര്‍ കണ്‍സ്യൂമര്‍ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ കൂട്ടി

Fri,Oct 12,2018


മുംബൈ: വിദേശ നാണ്യക്കമ്മി കുറയ്ക്കുക, രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്തുക എന്നീ ലക്ഷ്യങ്ങളോടെ ഇന്ത്യന്‍ സര്‍ക്കാര്‍ വീണ്ടും വിലകൂടിയ കണ്‍സ്യൂമര്‍ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ കൂട്ടി. ഒക്ടോബര്‍ 11ന് ഇറക്കിയ വിജ്ഞാപന പ്രകാരം, ഒക്ടോബര്‍ 12ന് വര്‍ധിപ്പിച്ച തീരുവ നിലവില്‍വന്നു. ഇലക്ട്രോണിക്, ടെലികോം ഉപകരണങ്ങളുടെ തീരുവയാണ് വര്‍ധിപ്പിച്ചത്.

വാഷിങ് മെഷീന്‍, എസി, ചെരുപ്പ്, ഡയമണ്ട്, ജെറ്റ് ഫ്യുവല്‍ തുടങ്ങിയവയുടെ ഇറക്കുമതിതീരുവ കഴിഞ്ഞ മാസം വര്‍ധിപ്പിച്ചിരുന്നു. ഇതുകൂടാതെയാണ് വീണ്ടും തീരുവ വര്‍ധിപ്പിച്ചിട്ടുള്ളത്.

തീരുവ കൂട്ടിയ 19 വസ്തുക്കളുടെ ഇറക്കുമതിയിലൂടെ 2017-18 സാമ്പത്തിക വര്‍ഷം 86,000 കോടി രൂപയാണ് സര്‍ക്കാരിന് നഷ്ടമായത്. നിരക്ക് വര്‍ധിപ്പിച്ചതിലൂടെ നടപ്പ് സാമ്പത്തിക വര്‍ഷം 3,400 കോടി രൂപ ലാഭിക്കാമെന്നാണ് കരുതുന്നത്.

Other News

 • ബാങ്കുകളുടെ കിട്ടാക്കടങ്ങള്‍ തിരിച്ചെത്തുന്നു
 • ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസിന് ചരിത്ര നേട്ടം, ലോകത്തെ മൂന്നാമത്തെ വലിയ സോഫ്റ്റ് വെയര്‍ സേവനദാതാക്കള്‍
 • നികുതി വെട്ടിപ്പുകാര്‍ക്കു വിലങ്ങ് വീഴും ; നിയമം ശക്തമാക്കാന്‍ ജിഎസ്ടി കൗണ്‍സില്‍
 • സംശയാസ്പദമായ 50 ഇന്ത്യന്‍ അക്കൗണ്ട് വിവരങ്ങള്‍ പുറത്തുവിടാനൊരുങ്ങി സ്വിസ് അധികൃതര്‍
 • നീരവ് മോദിയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി
 • ഇന്ത്യന്‍ അലുമിനീയത്തിനും സ്റ്റീലിനും ഇറക്കുമതി നികുതി വര്‍ധിപ്പിച്ച യു.എസ് നടപടിയ്‌ക്കെതിരെ തിരിച്ചടി, 29 യു.എസ് ഉല്‍പന്നങ്ങള്‍ക്ക് ഇന്ത്യ ഇറക്കുമതി നികുതി വര്‍ധിപ്പിക്കും
 • ഐബിഎം 2000 ജീവനക്കാരെ പിരിച്ചുവിട്ടു
 • ലേലത്തില്‍ പിടിച്ച ആറ് വിമാതാവളങ്ങളുടെ നിയന്ത്രണം അദാനി ഗ്രൂപ്പിന് അടുത്തമാസത്തോടെ ലഭിക്കും
 • എയര്‍ ഏഷ്യയുടേയും വിസ്താരയുടേയും ചിറകിലേറി ടാറ്റാഗ്രൂപ്പ് വ്യോമയാനമേഖലയില്‍ കുതിപ്പിനൊരുങ്ങുന്നു...
 • രാജ്യത്ത് 5ജി സേവനങ്ങള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ കമ്പനികള്‍ക്ക് ചൈന അനുമതി നല്‍കി
 • വാവെയ് ഫോണുകളില്‍ ഇനി ഫെയ്‌സ്ബുക്ക് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയില്ല
 • Write A Comment

   
  Reload Image
  Add code here