ആദ്യ അന്താരാഷ്ട്ര ഗോളുമായി നാല് താരങ്ങള്‍; ഇറാഖിനെ വീഴ്ത്തി അര്‍ജന്റീന

Fri,Oct 12,2018


ജിദ്ദ: യുവതാരങ്ങളുമായി ഇറങ്ങിയ അര്‍ജന്റീനക്ക് സൗഹൃദ മത്സരത്തില്‍ ഇറാഖിനെതിരെ മികച്ച വിജയം. എതിരില്ലാത്ത നാല് ഗോളിനാണ് അര്‍ജന്റീന ഇറാഖിനെ തോല്‍പ്പിച്ചത്. മുന്നേറ്റനിരക്കാരന്‍ ലൗട്ടാറോ മാര്‍ട്ടിനെസ് (18), പകരക്കാരനായി ഇറങ്ങിയ റോബര്‍ട്ട് പെരേര (53), ജര്‍മന്‍ പെസെല്ലെ (82), ഫ്രാങ്കോ കെര്‍വി (90) എന്നിവര്‍ അര്‍ജന്റീനക്കായി ലക്ഷ്യം കണ്ടു. നാല് പേരുടേയും ആദ്യ അന്താരാഷ്ട്ര ഗോളാണെന്ന പ്രത്യേകതയും ഇതിനുണ്ട്. സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസ്സി, സെര്‍ജിയോ അഗ്യൂറോ, ഗോണ്‍സാലോ ഹിഗ്വെയ്ന്‍ തുടങ്ങിയവരില്ലാത്ത അര്‍ജന്റീന ടീമില്‍ യുവതാരങ്ങളുടെ ആധിപത്യമായിരുന്നു. മത്സരത്തിന്റെ തുടക്കം മുതല്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയായിരുന്നു അര്‍ജന്റീനയുടെ കളി. എന്നാല്‍ ആദ്യ പകുതിയില്‍ മികച്ച പ്രതിരോധം പടുത്തുയര്‍ത്തിയ ഇറാഖ് അര്‍ജന്റീനക്ക് ശകതമായ വെല്ലുവിളി ഉയര്‍ത്തി. 18-ാ ംമിനിറ്റില്‍ മികച്ചൊരു ഹെഡറിലൂടെ മാര്‍ട്ടിനസ് അര്‍ജന്റീനക്ക് ലീഡ് നല്‍കി. അര്‍ജന്റീനയുടെ ജഴ്‌സിയില്‍ അരങ്ങേറിയ ഇന്റര്‍ മിലാന്‍ താരം ഗോളിലൂടെ തന്നെ വരവറിയിച്ചു. രണ്ടാം പകുതിയില്‍ അര്‍ജന്റീന മൂന്നു ഗോളുകള്‍ കൂടി ഇറാഖിന്റെ വലയിലെത്തിച്ചു. 53-ാം മിനിറ്റില്‍ ദിബാലയുടെ പാസ്സില്‍ വാട്‌ഫോര്‍ഡ് താരം റോബര്‍ട്ട് പെരേര അര്‍ജന്റീനയുടെ രണ്ടാം ഗോള്‍ നേടി. മത്സരം അവസാനിക്കാന്‍ പത്ത് മിനിറ്റ് ശേഷിക്കെ അവസാന രണ്ടു ഗോളുകളെത്തി. 82-ാം മിനിറ്റില്‍ സാല്‍വിയോയുടെ പാസ്സില്‍ പെസെല്ലെ അര്‍ജന്റീനക്ക് മൂന്നാം ഗോള്‍ സമ്മാനിച്ചു. 90-ാം മിനിറ്റില്‍ നാലാം ഗോളും വന്നു. മികച്ചൊരു സോളോ ഗോളിലൂടെ ഫ്രാങ്കെ കെര്‍വി അര്‍ജന്റീനയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. ചൊവ്വാഴ്ച്ച ചിരവൈരികളായ ബ്രസീലിനെതിരെയാണ് അര്‍ജന്റീനയുടെ അടുത്ത സൗഹൃദ മത്സരം.

Other News

 • ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട ആദ്യ ഇന്ത്യൻ ടെന്നീസ് താരമായി പതിനാറുകാരൻ
 • അഞ്ചു വിക്കറ്റുമായി മര്‍ക്കണ്ടെ; ഇന്ത്യ എയ്ക്ക് ഇന്നിങ്‌സ് ജയം
 • വിമാനാപകടത്തില്‍ മരിച്ച കാര്‍ഡിഫ് സ്‌ട്രൈക്കര്‍ സലയുടെ 'രഹസ്യ കാമുകി'യെന്ന അവകാശവാദവുമായി യുവതി
 • ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ചതുര്‍ദിന മത്സരങ്ങള്‍ക്കുള്ള ഇന്ത്യയുടെ അണ്ടര്‍-19 ടീമില്‍ രണ്ട് കേരള താരങ്ങള്‍
 • സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റ് കിരീടം കേരളത്തിന്
 • സലയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; മരണ കാരണം തലയ്ക്കും നെഞ്ചിലുമേറ്റ പരിക്ക്
 • ഇന്ത്യ വീണു; ന്യൂസീലന്‍ഡിന് വിജയം, പരമ്പര
 • പന്ത് തലയിലിടിച്ച് ബൗളര്‍ അശോക് ദിൻഡയ്ക്ക് പരിക്ക്
 • ബ്രസിലീലെ ഫുട്‌ബോള്‍ പരിശീലന കേന്ദ്രത്തില്‍ തീപിടുത്തം; പത്തുപേര്‍ പൊള്ളലേറ്റ് മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്
 • ട്വന്റി 20 ബാറ്റിങ് ലൈനപ്പ് തിരഞ്ഞെടുത്ത് ഗവാസ്‌ക്കര്‍; ധോനിക്ക് ഇടമില്ല
 • ട്വന്റി 20 ബാറ്റിങ് ലൈനപ്പ് തിരഞ്ഞെടുത്ത് ഗവാസ്‌ക്കര്‍; ധോനിക്ക് ഇടമില്ല
 • Write A Comment

   
  Reload Image
  Add code here