വാള്‍ഗ്രീന്‍സ് സ്റ്റോറുകളില്‍ ഗ്രോസറി വില്‍ക്കാന്‍ ക്രോഗര്‍; ആമസോണിന്റെ വെല്ലുവിളി നേരിടാന്‍ റീട്ടെയില്‍ ഭീമന്മാര്‍ കൈകോര്‍ക്കുന്നു

Tue,Dec 04,2018


ന്യൂയോര്‍ക്ക്: ഇ കോമേഴ്‌സ് ഭീമനായ ആമസോണ്‍ റീട്ടെയില്‍ രംഗത്തെ വമ്പന്മാര്‍ക്കെക്കെ ഭീഷണി ഉയര്‍ത്തുകയാണ്. ഈ വെല്ലുവിളി മറികടക്കാന്‍ പുതിയ തന്ത്രങ്ങള്‍ അവര്‍ മെനഞ്ഞു കൊണ്ടിരിക്കുന്നു. തെരഞ്ഞെടുക്കപ്പെട്ട വാള്‍ഗ്രീന്‍സ് സ്റ്റോറുകളില്‍ തങ്ങളുടെ ഗ്രോസറി ഉത്പന്നങ്ങള്‍ വില്‍ക്കാനുള്ള ക്രോഗര്‍ കമ്പനിയുടെ നീക്കം ഇതിന്റെ ഭാഗമാണ്.
ക്രോഗറിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന സിന്‍സിനാറ്റിയിലെ 13 വാള്‍ഗ്രീന്‍സ് സ്റ്റോറുളില്‍ പുതുവര്‍ഷത്തില്‍ ക്രോഗറിന്റെ ഗ്രോസറി ഉത്പന്നങ്ങള്‍ ലഭ്യമാകും. വാള്‍ഗ്രീന്‍സ് ഉത്പന്നങ്ങള്‍ക്ക് ഭീഷണി ഉയര്‍ത്താത്ത ഗ്രോസറി ഉത്പന്നങ്ങളാവും ക്രോഗര്‍ ഇവിടെ അവതരിപ്പിക്കുക. പ്രധാനമായും ഹോം ഷെഫ് മീല്‍ കിറ്റുകളും, മറ്റ് ഗ്രോസറി ഉത്പന്നങ്ങളുമാകും വാള്‍ഗ്രീന്‍സിലെ ക്രോഗര്‍ മേഖലയില്‍ ഉണ്ടാവുക. പുതിയ ഉപഭോക്താക്കളെ കണ്ടെത്താനും, നിലവിലുള്ള ബിസിനസ് ശൈലിയില്‍ മാറ്റങ്ങള്‍ കൊണ്ടുവരാനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് വാള്‍ഗ്രീന്‍സും, ക്രോഗറും കൈകോര്‍ക്കുന്നത്. ആമസോണിന്റെ കുതിച്ചു കയറ്റം നേരിടണമെങ്കില്‍ ഇത്തരത്തിലുള്ള ചില തന്ത്രങ്ങള്‍ അനിവാര്യമാണെന്ന് അവര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഹോള്‍ ഫുഡ്‌സ് സ്വന്തമാക്കുകയും, ഓണ്‍ലൈന്‍ ഫാര്‍മസിയായ പില്‍പാക്ക് കമ്പനിക്കു വേണ്ടി ഒരു ബില്യണ്‍ ഡോളര്‍ മാറ്റിവയ്ക്കാന്‍ തയാറാവുകയും ചെയ്ത ആമസോണിന്റെ നീക്കം സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകളെയും ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളെയും സമ്മര്‍ദത്തിലാക്കിയിട്ടുണ്ട്.
സി.വി.എസ് ഹെല്‍ത്ത് കഴിഞ്ഞ മാസം ഇന്‍ഷ്വറന്‍സ് കമ്പനിയായ എയ്റ്റനയുമായുള്ള ലയനം പൂര്‍ത്തിയാക്കയത് 70 ബില്യണ്‍ ഡോളറിനാണ്. ഓഹരികള്‍ പരസ്പരം കൈമാറുന്നതു സംബന്ധിച്ച് വാള്‍ഗ്രീന്‍സും, ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് കമ്പനിയായ ഹുമാനയുമായി ചര്‍ച്ചകള്‍ നടന്നു വരികയാണ്. വലിയ ഫുഡ് സ്റ്റോറുകളെ അവഗണിച്ച് മറ്റു പല കേന്ദ്രങ്ങളില്‍ നിന്നും ഉപഭോക്താക്കള്‍ ഭക്ഷണസാധനങ്ങള്‍ വാങ്ങാന്‍ താല്‍പര്യം കാട്ടുന്നത് സൂപ്പര്‍മാര്‍ക്കറ്റുകളെ പ്രതിസന്ധിയിലാക്കുകയാണ്. ചില പ്രത്യേക തരത്തിലുള്ള ഉത്പന്നങ്ങള്‍ക്ക് വലിയ വിലക്കിഴിവ് നല്‍കി ആല്‍ഡി പോലുള്ള ചെറുകിട റീട്ടെയില്‍ ശൃംഖലകള്‍ ഉപഭോക്താക്കളെ പലയിടത്തും ആകര്‍ഷിക്കുന്നു. പരിമിതമായ ഉത്പന്നങ്ങള്‍ മാത്രം വില്‍ക്കുന്ന ഗ്രോസറി സ്റ്റോറുകളിലെ വില്‍പനയില്‍ കഴിഞ്ഞ വര്‍ഷം ഏഴു ശതമാനം വര്‍ധനയുണ്ടായപ്പോള്‍, പരമ്പരാഗത സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരു ശതമാനം വര്‍ധന മാത്രമാണുണ്ടായത്.
വില്‍പന വരുമാനം എങ്ങിനെ പങ്കുവയ്ക്കും എന്നതുള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ പുറത്തു വിടാന്‍ വാള്‍ഗ്രീന്‍സോ, ക്രോഗറോ തയാറായിട്ടില്ല. കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്താനും, വരുമാന മാര്‍ഗങ്ങള്‍ വിപലപ്പെടുത്താനുമുള്ള ശ്രമത്തിന്റെ ഭാഗമായി ഈ വര്‍ഷം ആറ് ഇടപാടുകള്‍ ക്രോഗര്‍ നടത്തിയിരുന്നു. വെയര്‍ഹൗസുകളില്‍ ഗ്രോസറി പായ്ക്കിംഗിന് റോബോട്ടുകളെ നിയോഗിച്ചതും, ചൈനയിലെ അലിബാബ ഗ്രൂപ്പിന്റെ സഹായത്തോടെ ഉത്പന്നങ്ങളുടെ ഓണ്‍ലൈന്‍ വിതരണം ആരംഭിച്ചതും ഇതിലുള്‍പ്പെടുന്നു. ഓണ്‍ലൈനില്‍ ഗ്രോസറി ഉത്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് പിക്കപ് കേന്ദ്രങ്ങളായി ചില വാള്‍ഗ്രീന്‍സ് സ്റ്റോറുകളും ഒക്‌ടോബറില്‍ ക്രോഗര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഷിക്കാഗോയിലെ 65 വാള്‍ഗ്രീന്‍സ് ഫാര്‍മസികളിലൂടെ ഹോം ഷെഫ് മീല്‍ കിറ്റുകള്‍ ലഭ്യമാക്കുമെന്ന് ക്രോഗര്‍ അറിയിച്ചു. കഴിഞ്ഞ മേയിലാണ് ഹോം ഷെഫ് കമ്പനി ക്രോഗര്‍ സ്വന്തമാക്കിയത്.

Other News

  • നിരോധിച്ച ടിക്ടോക്കിന്റെ ഡൗണ്‍ ലോഡ് 12 ഇരട്ടിയിലധികം കൂടിയതായി റിപ്പോര്‍ട്ട്‌
  • ജെറ്റ്​ എയർവേയ്​സ്​: ജീവനക്കാരെ ഏറ്റെടുക്കാൻ സ്​പൈസ്​ ജെറ്റ്​; വിമാനങ്ങൾ എയർ ഇന്ത്യ ഏറ്റെടുക്കും
  • ഇന്ത്യയുടെ കയറ്റുമതി അഞ്ചുമാസത്തെ ഏറ്റവും ഉയർന്ന നിലയായ 11 ശതമാനത്തിലെത്തി
  • ഇവിഎം ചിപ്പുള്ള എടിഎം കാര്‍ഡുമായി കാനറബാങ്ക്
  • 12x6 ജോലിസമയവ്യവസ്ഥയെ പിന്തുണച്ച് ജാക്ക് മാ
  • കൊഴിഞ്ഞുപോക്ക് എച്ച്1ബി വിസ ദൗർലഭ്യം മൂലം: ഇന്‍ഫോസിസ്
  • ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ടെലികോം കമ്പനിയായി ജിയോ
  • ടെസ്ലയുടെ സെല്‍ഫ്‌ഡ്രൈവിംഗ് കാറുകള്‍ക്ക് വിലകൂടി
  • സക്കർബർഗിൻെറ സുരക്ഷക്കായി ഫേസ്​ബുക്ക്​ മുടക്കുന്നത് 22.6 മില്യൺ ഡോളര്‍
  • ഐ.എൽ&എഫ്​.എസിൻെറ​ മുൻ സി.ഇ.ഒയും എം.ഡിയുമായ രമേഷ്​ ബാവ അറസ്​റ്റിൽ
  • ശമ്പള കുടിശ്ശിക: ജെറ്റ് എയർവേസിൽ പൈലറ്റ് സംഘടന നിയമനടപടിക്ക്
  • Write A Comment

     
    Reload Image
    Add code here