റിസര്‍വ് ബാങ്ക് പണഅവലോകന യോഗം നടന്നു; നിരക്കുകളില്‍ മാറ്റമില്ല: റിപ്പോ 6.50ല്‍ തുടരും

Wed,Dec 05,2018


മുംബൈ: റിസര്‍വ് ബാങ്കിന്റെ പണനയ അവലോകന യോഗത്തില്‍ ഇത്തവണയും റിപ്പോ നിരക്കില്‍ മാറ്റംവരുത്തിയില്ല. റിപ്പോ നിരക്ക് 6.50 ശതമാനമായി തുടരും. റിവേഴ്‌സ് റിപ്പോ നിരക്കും 6.25ശതമാനത്തില്‍ തുടരും. അതേസമയം, എസ്എല്‍ആര്‍ കാല്‍ശതമാനം കുറച്ചു. ഇതോടെ എസ്എല്‍ആര്‍ 19.25ശതമാനമായി. പണപ്പെരുപ്പ നിരക്ക് 2.7-3.2ശതമാനമാക്കികുറയ്ക്കുകയെന്ന ലക്ഷ്യം മുന്നോട്ടുവെയ്ക്കുകയും ചെയ്തു. നേരത്തെ ഇത് 3.9-4.5 ശതമാനമായിരുന്നു. അസംസ്‌കൃത എണ്ണവില താഴുന്നതും ഡോളറിനെതിരെ രൂപയുടെ മൂല്യം കഴിഞ്ഞ ദിവസങ്ങളില്‍ ശക്തിപ്രാപിച്ചതും അനുകൂല ഘടകമായാണ് റിസര്‍വ് ബാങ്ക് കരുതുന്നത്. പണപ്പെരുപ്പത്തിന്റെ തോത് സുരക്ഷിതമായ നിലയിലുമാണ്. ഈ സാഹചര്യത്തില്‍ പലിശ നിരക്ക് കുറയ്ക്കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും ആര്‍ബിഐ അത് പരിഗണിച്ചില്ല.

Other News

 • നിരോധിച്ച ടിക്ടോക്കിന്റെ ഡൗണ്‍ ലോഡ് 12 ഇരട്ടിയിലധികം കൂടിയതായി റിപ്പോര്‍ട്ട്‌
 • ജെറ്റ്​ എയർവേയ്​സ്​: ജീവനക്കാരെ ഏറ്റെടുക്കാൻ സ്​പൈസ്​ ജെറ്റ്​; വിമാനങ്ങൾ എയർ ഇന്ത്യ ഏറ്റെടുക്കും
 • ഇന്ത്യയുടെ കയറ്റുമതി അഞ്ചുമാസത്തെ ഏറ്റവും ഉയർന്ന നിലയായ 11 ശതമാനത്തിലെത്തി
 • ഇവിഎം ചിപ്പുള്ള എടിഎം കാര്‍ഡുമായി കാനറബാങ്ക്
 • 12x6 ജോലിസമയവ്യവസ്ഥയെ പിന്തുണച്ച് ജാക്ക് മാ
 • കൊഴിഞ്ഞുപോക്ക് എച്ച്1ബി വിസ ദൗർലഭ്യം മൂലം: ഇന്‍ഫോസിസ്
 • ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ടെലികോം കമ്പനിയായി ജിയോ
 • ടെസ്ലയുടെ സെല്‍ഫ്‌ഡ്രൈവിംഗ് കാറുകള്‍ക്ക് വിലകൂടി
 • സക്കർബർഗിൻെറ സുരക്ഷക്കായി ഫേസ്​ബുക്ക്​ മുടക്കുന്നത് 22.6 മില്യൺ ഡോളര്‍
 • ഐ.എൽ&എഫ്​.എസിൻെറ​ മുൻ സി.ഇ.ഒയും എം.ഡിയുമായ രമേഷ്​ ബാവ അറസ്​റ്റിൽ
 • ശമ്പള കുടിശ്ശിക: ജെറ്റ് എയർവേസിൽ പൈലറ്റ് സംഘടന നിയമനടപടിക്ക്
 • Write A Comment

   
  Reload Image
  Add code here