ഇന്ത്യയില്‍ സര്‍ക്കാരിന്റെ പെന്‍ഷന്‍ വിഹിതം 14 ശതമാനമാക്കി വര്‍ധിപ്പിച്ചു

Thu,Dec 06,2018


ന്യൂഡല്‍ഹി: ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന എന്‍പിഎസ് വിഹിതം വര്‍ധിപ്പിച്ചു. 10 ശതമാനത്തില്‍നിന്ന് 14 ശതമാനമായി വര്‍ധിപ്പിക്കാനാണ് കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചത്. ജീവനക്കാര്‍ നല്‍കേണ്ടി മിനിമം വിഹിതം 10 ശതമാനത്തില്‍ തുടരും. താല്‍പര്യമുള്ളവര്‍ക്ക് കൂടുതല്‍ വിഹിതം അടയ്ക്കാം. കൂടുതല്‍ അടയ്ക്കുന്ന വിഹിതത്തിനും 80 സിപ്രകാരം നികുതിയിളവ് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. റിട്ടയര്‍മെന്റ് സമയത്ത് എന്‍പിഎസിലെ 60 ശതമാനം തുകയും തിരിച്ചെടുക്കാന്‍ അനുവദിക്കും. നിലവില്‍ എടുക്കാന്‍ കഴിഞ്ഞിരുന്നത് 40 ശതമാനം തുകയായിരുന്നു. ബാക്കിവരുന്ന തുക ഏതെങ്കിലും പെന്‍ഷന്‍ ഫണ്ടില്‍ നിക്ഷേപിക്കണമായിരുന്നു. ഇനിമുതല്‍ പെന്‍ഷനായാല്‍ 40 ശതമാനംതുകമാത്രം പെന്‍ഷന്‍ ഫണ്ടില്‍ നിക്ഷേപിച്ചാല്‍ മതി. ഇങ്ങനെ നിക്ഷേപിക്കുന്ന ആന്വിറ്റി പ്ലാനില്‍നിന്നാണ് ജീവനക്കാര്‍ക്ക് പെന്‍ഷന്‍ ലഭിക്കുക.

Other News

 • രണ്ട് പേറ്റന്റുകള്‍ ലംഘിച്ചു; ആപ്പിള്‍ ഫോണുകള്‍ക്ക് ചൈനയില്‍ വിലക്ക്
 • റോയല്‍ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിറ്റി 650 മോഡലുകള്‍ കേരള വിപണിയില്‍
 • എസ്ബിഐ വായ്പ പലിശ വര്‍ധിപ്പിച്ചു
 • മ്യൂച്വല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 24 ലക്ഷം കോടി കടന്നു
 • 2022-ൽ ഇന്ത്യയിൽ 5ജി എത്തും
 • ഇന്ത്യയുടെ വളര്‍ച്ച 7.8ശതമാനത്തില്‍നിന്ന് 7.2 ആയി കുറയുമെന്ന് ഫിച്ച്
 • ഇന്ത്യയിലെ ധനികരായ സെലിബ്രിറ്റികളുടെ ഫോര്‍ബ്‌സ് പട്ടികയില്‍ സല്‍മാന്‍ ഖാന്‍ വീണ്ടും ഒന്നാമത്; മമ്മൂട്ടിക്കും നയന്‍താരയ്ക്കും പട്ടികയില്‍ സ്ഥാനം
 • റിസര്‍വ് ബാങ്ക് പണഅവലോകന യോഗം നടന്നു; നിരക്കുകളില്‍ മാറ്റമില്ല: റിപ്പോ 6.50ല്‍ തുടരും
 • വാള്‍ഗ്രീന്‍സ് സ്റ്റോറുകളില്‍ ഗ്രോസറി വില്‍ക്കാന്‍ ക്രോഗര്‍; ആമസോണിന്റെ വെല്ലുവിളി നേരിടാന്‍ റീട്ടെയില്‍ ഭീമന്മാര്‍ കൈകോര്‍ക്കുന്നു
 • ഇന്ധന വിലവര്‍ധനയ്‌ക്കെതിരെ പ്രതിഷേധം; ഫ്രാന്‍സില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കും
 • Write A Comment

   
  Reload Image
  Add code here