സമയനിഷ്ട പുലര്‍ത്തുന്ന വിമാനകമ്പനികളുടെ ആഗോള ലിസ്റ്റ് പ്രസിദ്ധീകരിച്ചു; അമേരിക്കന്‍ കമ്പനികള്‍ ആദ്യ പത്തില്‍ ഇടം പിടിച്ചില്ല

Sat,Jan 05,2019


സിംഗപ്പൂര്‍: സമയബന്ധിതമായി സര്‍വീസ് നടത്തുന്നതില്‍ മികച്ച് നില്‍ക്കുന്ന വിമാനകമ്പനികളുടെലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആഗോള സര്‍വ്വേ അടിസ്ഥാനമാക്കി ഡാറ്റ സ്ഥാപനമായ ഒഎി ഏവിയേഷന്‍ വേള്‍ഡ് വൈഡ് ലിമിറ്റഡ് തയ്യാറാക്കിയ ലിസ്റ്റില്‍ പനാമയുടെ കോപ എയര്‍ലൈന്‍സ് എസ്എ ആണ് ഒന്നാമതെത്തിയത്. യു.എസിലെ ഒരു വിമാനകമ്പനിയും ആദ്യ അഞ്ചില്‍ ഇല്ലാത്ത ലിസ്റ്റില്‍ ലാത്വിയയിലെ എയര്‍ ബാള്‍ട്ടിക്ക്, ഹോങ് ങ്കോങ്ങ് എയര്‍ലൈന്‍സ്, ഹവായിയന്‍ എയര്‍ലൈന്‍സ്,ബാങ്കോക്ക് എയര്‍ലൈന്‍സ് എന്നീ കമ്പനികള്‍ യഥാക്രമം രണ്ടും മുന്നും നാലും അഞ്ചും സ്ഥാനങ്ങള്‍ നേടി.

യു.എസിലെ ഡെല്‍റ്റാ എയര്‍ ലിസ്റ്റില്‍ ഇരുപതാം സ്ഥാനത്താണ്. ഏറ്റവും കൂടുതല്‍ റാങ്കിംഗ് ഉള്ള യു.എസിലെ എയര്‍ലൈന്‍ സ്ഥാപനവും ഇതുതന്നെ.

അതേസമയം ലോകത്തിലെ പ്രബല വിമാനകമ്പനികളുടെ ലിസ്റ്റില്‍ ഏറ്റവും കൂടുതല്‍ സമയനിഷ്ഠപാലിക്കുന്നത് ലാറ്റം എയര്‍ലൈന്‍സാണ്. ഡെല്‍റ്റ, അലാസ്‌ക്ക, സൗത്ത് വെസ്റ്റ്,യുണൈറ്റഡ് എയര്‍ലൈന്‍സ് അമേരിക്കന്‍ എയര്‍ലൈന്‍സ്എന്നിവ തുടര്‍ന്നുള്ള ആദ്യ പത്ത് സ്ഥാനങ്ങള്‍ അലങ്കരിക്കുന്നു.

ഷെഡ്യൂള്‍ഡ് സമയത്തിന്റെ 15 മിനിറ്റിനുള്ളില്‍ എത്തിച്ചേരുകയും പുറപ്പെടുകയും ചെയ്യുന്നത് അടിസ്ഥാനമാക്കിയാണ് ലിസ്റ്റ് ക്രമീകരിച്ചത്.

Other News

 • മോഡി വീണ്ടും വരുമെന്നു പ്രതീക്ഷ; രൂപ കുതിക്കുന്നു
 • ബിഎസ്എന്‍എല്‍: പാപ്പരായ നവരത്‌ന കമ്പനി
 • ജെഎൽആർ ടാറ്റയുടെ കൈകളിലെത്തിച്ച മാന്ത്രികൻ ഇനി ഓർമ്മ
 • ജപ്പാന്റെ കടം ജിഡിപിയുടെ 250% കൂടുതല്‍
 • 'അനിയന്‍ ബാവയെ' ജയില്‍ ശിക്ഷയില്‍ നിന്ന് രക്ഷിച്ച് 'ചേട്ടന്‍ ബാവ'; അനില്‍ അംബാനിയുടെ 550 കോടി രൂപയുടെ കുടിശിക തീര്‍ത്ത് മുകേഷ് അംബാനി
 • ജെ & ജെ കാന്‍സര്‍ രോഗിക്ക് നഷ്ടപരിഹാരം നല്‍കണം
 • ഒറ്റ ചാര്‍ജില്‍ 480 കി.മീ ലഭിക്കുന്ന ചെറു എസ്.യു.വി 'മോഡല്‍ വൈ' ടെസ്ല പുറത്തിറക്കി
 • ഗൂഗിളും ഫോള്‍ഡബിള്‍ ഫോണ്‍ വിപണിയിലേക്ക്? പേറ്റന്റ് രേഖകള്‍ പുറത്ത്
 • ആന്‍ഡ്രോയിഡ്,വിന്‍ഡോസ് കയറ്റുമതി അമേരിക്ക നിറുത്തുമോ എന്ന ഭയം; വാവേയ് സ്വന്തമായി ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിച്ചു
 • റോയല്‍ എന്‍ഫീല്‍ഡ് ട്രെയല്‍സ്‌ ഉടനെത്തും
 • ഫെയ്‌സ് ബുക്ക് നിശ്ചലമായി, ടെലിഗ്രാഫിനുണ്ടായത് മികച്ച നേട്ടം
 • Write A Comment

   
  Reload Image
  Add code here