ലോകത്തിലെ പത്ത് വന്‍ശക്തികളുടെ പട്ടികയില്‍ സൗദി അറേബ്യയും

Mon,Mar 11,2019


ലോകത്തിലെ വന്‍ശക്തി രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഇടം പിടിച്ച് സൗദി അറേബ്യയും. യു.എസ് ന്യൂസ് ആന്റ് വേള്‍ഡ് റിപ്പോര്‍ട്ട് നടത്തിയ പഠനത്തില്‍ ഒന്‍പതാമതാണ് സൗദി അറേബ്യയുടെ സ്ഥാനം. രാജ്യത്തിന്റെ വിദേശ നാണ്യശേഖരത്തില്‍ തുടര്‍ച്ചയായ മൂന്നാം മാസവും സൗദി വളര്‍ച്ച രേഖപ്പെടുത്തി. ലോകത്തെ വന്‍ശക്തി രാജ്യങ്ങളില്‍ സൗദി അറേബ്യ ഒമ്പതാം സ്ഥാനത്താണെന്ന് അമേരിക്കയില്‍ നടത്തിയ പഠനം വ്യക്തമാക്കി. യു.എസ് ന്യൂസ് ആന്റ് വേള്‍ഡ് റിപ്പോര്‍ട്ട് എന്ന മാഗസിന്‍ പെന്‍സില്‍വാനിയ സര്‍വകലാശാലയുമായി ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് സൗദിയുടെ സ്ഥാനം വ്യക്തമാക്കുന്നത്. റിപ്പോര്‍ട്ട് മാഗസിന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മധ്യ പൗരസ്ത്യ ദേശത്തെ ഭീമന്‍ എന്നും മാഗസിന്‍ സൗദിയെ വിശേഷിപ്പിച്ചിട്ടുണ്ട്.അമേരിക്ക, റഷ്യ, ചൈന, ജര്‍മനി, ബ്രിട്ടന്‍ എന്നിവയാണ് ആദ്യ അഞ്ച് സ്ഥാനങ്ങള്‍ നേടിയ വന്‍രാഷ്ട്രങ്ങള്‍. ആദ്യ പത്ത് രാഷ്ട്രങ്ങളുടെ പട്ടികയാണ് മാഗസിന്‍ തയാറാക്കിയത്.80 രാജ്യങ്ങളെ ഉള്‍പ്പെടുത്തി നടത്തിയ വിശകലനങ്ങള്‍ക്കു ശേഷമാണ് വന്‍ശക്തികളായ 10 രാജ്യങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നത്. സൗദി അറേബ്യക്ക് തൊട്ടുമുന്നിലായി എട്ടാമതാണ് ഇസ്രായേലിന്റെ സ്ഥാനം. അതിവേഗം രാഷ്ട്രീയ, സൈനിക കൂട്ടുകെട്ടുകള്‍ ഉണ്ടാക്കാന്‍ സൗദിക്കുള്ള കഴിവ്, പ്രശ്നങ്ങളെ മറികടക്കാനുള്ള സാമര്‍ഥ്യം എന്നിവയും പഠനത്തില്‍ പരിഗണിച്ചിട്ടുണ്ട്. മേഖലയിലും, അന്താരാഷ്ട്ര തലത്തിലും സൗദിക്കുള്ള സ്വാഭാവികമായ സ്ഥാനമാണ് പഠനത്തില്‍ പ്രതിഫലിക്കുന്നതെന്ന് മാഗസിന്‍ അഭിപ്രായപ്പെട്ടു. സാമ്പത്തികമായി മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യമാണ് സൗദി എന്നും മാഗസിന്‍ ചൂണ്ടിക്കാട്ടുന്നുണ്ട് . വിദേശ നാണയ ശേഖരം ഏറ്റവും കൂടുതലുള്ള അഞ്ചാമത്തെ രാജ്യം കൂടിയാണ് സൗദി അറേബ്യ.

Other News

 • അജയ് ദേവഗണിന്റെ അച്ഛന്‍ വീരു ദേവഗണ്‍ അന്തരിച്ചു
 • സർക്കാർ ടൂറിസം വെബ്​സൈറ്റുകളിൽ കേരളം മുന്നിൽ
 • വിദേശത്ത് കുടിയേറുന്ന ഇന്ത്യന്‍ കോടീശ്വരന്മാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന
 • ദ വയറിനെതിരായ മാനനഷ്ടക്കേസുകൾ അദാനി ഗ്രൂപ്പ് പിൻവലിക്കുന്നു
 • വാവെയ്കമ്പനിയുമായി സാങ്കേതികാ കൈമാറ്റം നിര്‍ത്തലാക്കി പാനാസോണിക്ക്‌
 • ചൈനയുടെ വിപണി നഷ്ടം ഇന്ത്യന്‍ മല്‍സ്യക്കയറ്റുമതിക്കാര്‍ക്ക് നേട്ടമാവും
 • അര്‍ബന്‍ ഔട്ട്ഫിറ്റേഴ്‌സ് വസ്ത്രവാടക വിപണിയിലേയ്ക്ക്..
 • എസ്സാര്‍ സ്റ്റീലിനെ സ്വന്തമാക്കാന്‍ 42,000 കോടി രൂപ നല്‍കാന്‍ തയ്യാറാണെന്ന് ആര്‍സലര്‍ മിത്തല്‍
 • സിഇഒമാരുടെ ശമ്പളം കൂടി, ഓഹരി വരുമാനം ഇടിഞ്ഞു
 • എക്‌സിറ്റ്‌പോളില്‍ ഓഹരി വിപണി കുതിച്ചു, നേട്ടമുണ്ടാക്കി നിക്ഷേപകര്‍
 • അമേരിക്കന്‍ ടെക് കമ്പനികള്‍ ഹുവാവേയെ ഒറ്റപ്പെടുത്തുന്നു, ഇനിയൊരറിപ്പുണ്ടാകുന്നതുവരെ സാധനസേവനങ്ങള്‍ നല്‍കില്ല
 • Write A Comment

   
  Reload Image
  Add code here