വളര്‍ച്ച നിരക്ക് ഉയര്‍ത്താന്‍ ആവശ്യമായ പ്രകടന പത്രിക സിഐഐ പുറത്തിറക്കി

Tue,Mar 12,2019


മുംബൈ: ഇന്ത്യയുടെ വളര്‍ച്ച നിരക്ക് എട്ട് ശതമാനത്തിലേക്ക് ഉഉയര്‍ത്താനുള്ള ശുപാര്‍ശകളടങ്ങിയ പ്രകടന പത്രിക സിഐഐ (കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ്) പുറത്തിറക്കി. അടുത്ത അഞ്ച് വര്‍ഷത്തേക്ക് രാജ്യത്തിന്‍റെ വളര്‍ച്ച നിരക്ക് എട്ട് ശതമാനമാക്കി നിര്‍ത്താനുളള മാര്‍ഗനിര്‍ദേശങ്ങളാണ് ശുപാര്‍ശ പത്രികയിലുളളത്. രാജ്യത്തെ വ്യവസായികളുടെ കൂട്ടായ്മയാണ് സി.ഐ.ഐ.

ദേശീയ - പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളെ രാജ്യത്തിന്‍റെ വ്യാവസായിക പുരോഗതിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് പ്രകടന പത്രിക. കൃഷി, വിദ്യാഭ്യാസം, ആരോഗ്യം, അടിസ്ഥാന സൗകര്യ വികസനം, നിര്‍മാണം, സാങ്കേതിക വിദ്യ, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ രാജ്യം സജീവ ശ്രദ്ധ നല്‍കേണ്ടതുണ്ടെന്ന് സിഐഐ വ്യക്തമാക്കുന്നു. ജിഎസ്ടി നികുതി നിരക്കുകള്‍ രണ്ട് ശതമാനത്തിലേക്കോ മൂന്ന് ശതമാനത്തിലേക്കോ കുറയ്ക്കണമെന്ന് അവര്‍ നിര്‍ദ്ദേശിക്കുന്നു. ഇതോടൊപ്പം കോര്‍പ്പറേറ്റ് നികുതി 18 ശതമാനത്തിലേക്ക് താഴ്ത്തുകയും വോണം.

2024 ആകുമ്പോഴേക്കും സംസ്ഥാന നിയമസഭകളിലേക്കും പാര്‍ലമെന്‍റിലേക്കുമുളള തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാക്കണമെന്നും സിഐഐ പറയുന്നു. ഇത് സര്‍ക്കാരിന്‍റെ ചെലവുകള്‍ വലിയ തോതില്‍ കുറയ്ക്കും. രാജ്യത്തെ വിദ്യാഭ്യാസ മേഖലയ്ക്കായി ജിഡിപിയുടെ ആറ് ശതമാനം ചെലവഴിക്കണമെന്നും ശുപാര്‍ശ പ്രകടന പത്രികയിലൂടെ സിഐഐ വ്യക്തമാക്കുന്നു.

Other News

 • ജെഎൽആർ ടാറ്റയുടെ കൈകളിലെത്തിച്ച മാന്ത്രികൻ ഇനി ഓർമ്മ
 • ജപ്പാന്റെ കടം ജിഡിപിയുടെ 250% കൂടുതല്‍
 • 'അനിയന്‍ ബാവയെ' ജയില്‍ ശിക്ഷയില്‍ നിന്ന് രക്ഷിച്ച് 'ചേട്ടന്‍ ബാവ'; അനില്‍ അംബാനിയുടെ 550 കോടി രൂപയുടെ കുടിശിക തീര്‍ത്ത് മുകേഷ് അംബാനി
 • ജെ & ജെ കാന്‍സര്‍ രോഗിക്ക് നഷ്ടപരിഹാരം നല്‍കണം
 • ഒറ്റ ചാര്‍ജില്‍ 480 കി.മീ ലഭിക്കുന്ന ചെറു എസ്.യു.വി 'മോഡല്‍ വൈ' ടെസ്ല പുറത്തിറക്കി
 • ഗൂഗിളും ഫോള്‍ഡബിള്‍ ഫോണ്‍ വിപണിയിലേക്ക്? പേറ്റന്റ് രേഖകള്‍ പുറത്ത്
 • ആന്‍ഡ്രോയിഡ്,വിന്‍ഡോസ് കയറ്റുമതി അമേരിക്ക നിറുത്തുമോ എന്ന ഭയം; വാവേയ് സ്വന്തമായി ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിച്ചു
 • റോയല്‍ എന്‍ഫീല്‍ഡ് ട്രെയല്‍സ്‌ ഉടനെത്തും
 • ഫെയ്‌സ് ബുക്ക് നിശ്ചലമായി, ടെലിഗ്രാഫിനുണ്ടായത് മികച്ച നേട്ടം
 • ഇന്ത്യന്‍ ഭരണകൂടത്തില്‍ നിന്നും സമ്മര്‍ദ്ദം; വ്യാജവാര്‍ത്തകളും തെറ്റദ്ധാരണകളും നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിച്ചതായി വാട്‌സാപ്പ് ഇന്ത്യ മേധാവി
 • യു.എസ് തൊഴില്‍ ലഭ്യതാ വളര്‍ച്ചയില്‍ കുറവ് രേഖപ്പെടുത്തി
 • Write A Comment

   
  Reload Image
  Add code here