യു.എസ് തൊഴില്‍ ലഭ്യതാ വളര്‍ച്ചയില്‍ കുറവ് രേഖപ്പെടുത്തി

Tue,Mar 12,2019


വാഷിങ്ടണ്‍: യു.എസില്‍ തൊഴില്‍ലഭ്യതാ വളര്‍ച്ചയില്‍ റെക്കോര്‍ഡ് കുറവ്. കഴിഞ്ഞഫെബ്രുവരിയില്‍ നോണ്‍ ഫാമിംഗ് മേഖലയില്‍ 20,000 അധികം ജോലിമാത്രമാണ് സൃഷ്ടിക്കപ്പെട്ടത്. 2017 സെപ്തംബര്‍ തൊട്ട് ഇതുവരെയുണ്ടായതില്‍ ഏറ്റവും കുറവ് വളര്‍ച്ചയാണ് ഇത്. 1,80,000 തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുമെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ പ്രവചിച്ചെങ്കിലും അതുണ്ടായില്ല. തൊഴില്‍ സൃഷ്ടിക്കുന്നതിലെ കുറവ് സമ്പദ് വ്യവസ്ഥ ചുരുങ്ങുന്നിതിന്റെ ദൃഷ്ടാന്തമാണെന്ന് ഒരു വിഭാഗം വാദിക്കുന്നു. എന്നാല്‍ ജനുവരിയില്‍ സംഭവിച്ച വലിയ റിക്രൂട്ട്‌മെന്റായിരിക്കാം ഫെബ്രുവരിയിലെ ഇടിവിന് കാരണമെന്നും നിഗമനമുണ്ട്.

ജനുവരിയില്‍ 3,11,000 തൊഴിലുകള്‍ സൃഷ്ടിക്കപ്പെട്ടിരുന്നു. 2018 ഡിസംബറല്‍ ഇത് 2,27,000 ആണ്. മൂന്നുമാസത്തെ മൊത്തം വളര്‍ച്ച 1,86,000. തൊഴിലില്ലായ്മാ നിരക്ക് കുറയ്ക്കുന്ന കാര്യത്തിലും ഫെബ്രുവരി പിന്നിലായി.

കഴിഞ്ഞമാസം തൊഴിലില്ലായ്മാ നിരക്കിലെ കുറവ് 3.8 ശതമാനമാണ്. ഫെബ്രുവരിയില്‍ ഇത് 4 ശതമാനമായിരുന്നു.

Other News

 • ജെഎൽആർ ടാറ്റയുടെ കൈകളിലെത്തിച്ച മാന്ത്രികൻ ഇനി ഓർമ്മ
 • ജപ്പാന്റെ കടം ജിഡിപിയുടെ 250% കൂടുതല്‍
 • 'അനിയന്‍ ബാവയെ' ജയില്‍ ശിക്ഷയില്‍ നിന്ന് രക്ഷിച്ച് 'ചേട്ടന്‍ ബാവ'; അനില്‍ അംബാനിയുടെ 550 കോടി രൂപയുടെ കുടിശിക തീര്‍ത്ത് മുകേഷ് അംബാനി
 • ജെ & ജെ കാന്‍സര്‍ രോഗിക്ക് നഷ്ടപരിഹാരം നല്‍കണം
 • ഒറ്റ ചാര്‍ജില്‍ 480 കി.മീ ലഭിക്കുന്ന ചെറു എസ്.യു.വി 'മോഡല്‍ വൈ' ടെസ്ല പുറത്തിറക്കി
 • ഗൂഗിളും ഫോള്‍ഡബിള്‍ ഫോണ്‍ വിപണിയിലേക്ക്? പേറ്റന്റ് രേഖകള്‍ പുറത്ത്
 • ആന്‍ഡ്രോയിഡ്,വിന്‍ഡോസ് കയറ്റുമതി അമേരിക്ക നിറുത്തുമോ എന്ന ഭയം; വാവേയ് സ്വന്തമായി ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിച്ചു
 • റോയല്‍ എന്‍ഫീല്‍ഡ് ട്രെയല്‍സ്‌ ഉടനെത്തും
 • ഫെയ്‌സ് ബുക്ക് നിശ്ചലമായി, ടെലിഗ്രാഫിനുണ്ടായത് മികച്ച നേട്ടം
 • ഇന്ത്യന്‍ ഭരണകൂടത്തില്‍ നിന്നും സമ്മര്‍ദ്ദം; വ്യാജവാര്‍ത്തകളും തെറ്റദ്ധാരണകളും നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിച്ചതായി വാട്‌സാപ്പ് ഇന്ത്യ മേധാവി
 • Write A Comment

   
  Reload Image
  Add code here