ഇന്ത്യന്‍ ഭരണകൂടത്തില്‍ നിന്നും സമ്മര്‍ദ്ദം; വ്യാജവാര്‍ത്തകളും തെറ്റദ്ധാരണകളും നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിച്ചതായി വാട്‌സാപ്പ് ഇന്ത്യ മേധാവി

Wed,Mar 13,2019


ന്യൂഡല്‍ഹി: വ്യാജവാര്‍ത്തകളും തെറ്റദ്ധാരണകളും പ്രചരിക്കുന്നത് നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിച്ചതായി വാട്‌സാപ്പ് ഇന്ത്യ മേധാവി അഭിജിത്ത് ബോസ്. സ്വകാര്യ സന്ദേശങ്ങള്‍ അയക്കുന്നത് തന്നെയാണ് സുരക്ഷയ്ക്ക് പ്രാഥമികമായി വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. വൈറല്‍ ഉള്ളടക്കങ്ങളെ നിയന്ത്രിക്കാന്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. എന്നാല്‍ തീര്‍ന്നിട്ടില്ല. ഇനിയും ഞങ്ങള്‍ക്ക് ഏറെ ചെയ്യാന്‍ കഴിയും ബോസ് പറഞ്ഞു. ഈ വര്‍ഷമാണ് വാട്‌സാപ്പ് ഇന്ത്യയുടെ മേധാവിയായ്അഭിജിത്ത് ബോസ് ചുമതലേറ്റത്. ഗുരുഗ്രാം ആസ്ഥാനമാക്കിയാണ് വാട്‌സാപ്പിന്റെ ഇന്ത്യന്‍ ശാഖ പ്രവര്‍ത്തിക്കുന്നത്.

20 കോടിയിലധികം സ്ഥിരം ഉപയോക്താക്കളുണ്ട് ഇന്ത്യയില്‍. വാട്‌സാപ്പിന്റെ വലിയ വിപണിയാണ് ഇന്ത്യ. ആഗോള തലത്തില്‍ 150 കോടിയിലധികം ഉപയോക്താക്കളുണ്ട്. ഏറെ നാളുകളായി ഇന്ത്യന്‍ ഭരണകൂടത്തില്‍ നിന്നും വാട്‌സാപ്പ് സമ്മര്‍ദ്ദം നേരിടുന്നുണ്ട്. വാട്‌സാപ്പ് വഴി പ്രചരിക്കുന്ന വ്യാജവാര്‍ത്തകളേയും, തെറ്റായ വിവരങ്ങളെയും നിയന്ത്രിക്കണമെന്നും ഭീകരവാദം ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ക്ക് വാട്‌സാപ്പ് ഉപയോഗിക്കപ്പെടുന്നത് ഒഴിവാക്കണം എന്നുമാണ് പ്രധാന ആവശ്യം.

ഇതിനെ തുടര്‍ന്ന്. സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കുന്ന പരമാവധി ചാറ്റുകളുടെ എണ്ണം അഞ്ചാക്കി കുറച്ചിരുന്നു. ഇന്ത്യയില്‍ അവതരിപ്പിച്ച ഈ ഫീച്ചര്‍ പിന്നീട് ആഗോള തലത്തില്‍ കൊണ്ടുവരികയും ചെയ്തു. കൂടാതെ ഫോര്‍വാഡ് ലേബല്‍, സസ്പീഷ്യസ് ലിങ്കുപോലുള്ള മുന്നറിയിപ്പ് സംവിധാനങ്ങളും വാട്‌സാപ്പ് അവതരിപ്പിച്ചു. വാട്‌സാപ്പ് പേമെന്റ് സേവനം അവതരിപ്പിക്കുക എന്നതായിരിക്കും. വാട്‌സാപ്പ് ഇന്ത്യയുടെ പ്രധാന ഉദ്യമങ്ങളില്‍ ഒന്ന്. പ്രാദേശികമായി വിവരങ്ങള്‍ സൂക്ഷിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തെ തുടര്‍ന്ന് വാട്‌സാപ്പ് പേമെന്റ് സംവിധാനം ഇപ്പോഴും ഔദ്യോഗികമായി അവതരിപ്പിക്കാന്‍ കമ്പനിക്ക് സാധിച്ചിട്ടില്ല. ഈ ഫീച്ചര്‍ ഇപ്പോഴും ബീറ്റാ മോഡിലാണുള്ളത്.

Other News

 • ജെഎൽആർ ടാറ്റയുടെ കൈകളിലെത്തിച്ച മാന്ത്രികൻ ഇനി ഓർമ്മ
 • ജപ്പാന്റെ കടം ജിഡിപിയുടെ 250% കൂടുതല്‍
 • 'അനിയന്‍ ബാവയെ' ജയില്‍ ശിക്ഷയില്‍ നിന്ന് രക്ഷിച്ച് 'ചേട്ടന്‍ ബാവ'; അനില്‍ അംബാനിയുടെ 550 കോടി രൂപയുടെ കുടിശിക തീര്‍ത്ത് മുകേഷ് അംബാനി
 • ജെ & ജെ കാന്‍സര്‍ രോഗിക്ക് നഷ്ടപരിഹാരം നല്‍കണം
 • ഒറ്റ ചാര്‍ജില്‍ 480 കി.മീ ലഭിക്കുന്ന ചെറു എസ്.യു.വി 'മോഡല്‍ വൈ' ടെസ്ല പുറത്തിറക്കി
 • ഗൂഗിളും ഫോള്‍ഡബിള്‍ ഫോണ്‍ വിപണിയിലേക്ക്? പേറ്റന്റ് രേഖകള്‍ പുറത്ത്
 • ആന്‍ഡ്രോയിഡ്,വിന്‍ഡോസ് കയറ്റുമതി അമേരിക്ക നിറുത്തുമോ എന്ന ഭയം; വാവേയ് സ്വന്തമായി ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിച്ചു
 • റോയല്‍ എന്‍ഫീല്‍ഡ് ട്രെയല്‍സ്‌ ഉടനെത്തും
 • ഫെയ്‌സ് ബുക്ക് നിശ്ചലമായി, ടെലിഗ്രാഫിനുണ്ടായത് മികച്ച നേട്ടം
 • യു.എസ് തൊഴില്‍ ലഭ്യതാ വളര്‍ച്ചയില്‍ കുറവ് രേഖപ്പെടുത്തി
 • Write A Comment

   
  Reload Image
  Add code here