ജെറ്റ് എയർവെയ്‌സിന്റെ ഓഹരി വില്പന പ്രതിസന്ധിയിൽ

Fri,Apr 12,2019


ന്യൂഡൽഹി: കടക്കെണിയിൽ പെട്ട സ്വകാര്യ വിമാനക്കമ്പനി ജെറ്റ് എയർവെയ്‌സിന്റെ ഓഹരി വില്പന പ്രതിസന്ധിയിൽ. ഓഹരി വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ച് ആരുമെത്താത്ത സാഹചര്യത്തിൽ ബിഡ് സമർപ്പിക്കാനുള്ള അവസാന തീയതി വെള്ളിയാഴ്ച വരെ നീട്ടി.എസ്.ബി.ഐ. മുൻകൈയെടുത്ത് നടത്തിയ ഓഹരി വില്പനയുടെ അവസാന തീയതി ബുധനാഴ്ച തീരേണ്ടതായിരുന്നു.

ജെറ്റ് എയർവെയ്‌സിന്റെ 75 ശതമാനം വരെ ഓഹരികളാണ് വില്പനയ്ക്ക് വച്ചിരിക്കുന്നത്. ഏറ്റവുമധികം തുക തിരിച്ചുകിട്ടാനുള്ള എസ്.ബി.ഐ.യുടെ നേതൃത്വത്തിലുള്ള ബാങ്കുകൾ കഴിഞ്ഞ മാസം കമ്പനിയുടെ നിയന്ത്രണം ഏറ്റെടുത്തിരുന്നു. പ്രശ്നപരിഹാരത്തിനായി കമ്പനിയുടെ സ്ഥാപകനും ചെയർമാനുമായ നരേഷ് ഗോയലിന് രാജിവച്ച് ഒഴിയേണ്ടിയും വന്നു.

കിട്ടാക്കടം ഓഹരിയാക്കി മാറ്റാനായിരുന്നു എസ്.ബി.ഐ. ഉൾപ്പെടെ ബാങ്കുകൾ ലക്ഷ്യമിട്ടത്. ഇതുവഴി കമ്പനിയുടെ 50.5 ശതമാനം ഓഹരി സ്വന്തമാക്കാനായിരുന്നു പദ്ധതി. എന്നാൽ, ഇതുവരെ ഇതിന് സാധിച്ചിട്ടില്ല. ബാങ്കുകളുടെ കൂട്ടായ്മ 1,500 കോടി രൂപ അടിയന്തരമായി കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചെങ്കിലും ആർ.ബി.ഐ.യിൽ നിന്ന് ഇതിന് അനുമതി ലഭിച്ചിട്ടില്ലെന്നാണ് സൂചന. ഇതു വൈകുന്തോറും കമ്പനിയുടെ പ്രവർത്തനം കൂടുതൽ രൂക്ഷമാകും. നേരത്തെ 119 വിമാനങ്ങൾ സർവീസ് നടത്തിയിരുന്ന കമ്പനി ഇപ്പോൾ 26 വിമാനങ്ങൾ മാത്രമാണ് പറത്തുന്നത്. മറ്റു വിമാനങ്ങളെല്ലാം പാട്ടക്കമ്പനികൾ തിരിച്ചെടുത്തു. വാടക മുടങ്ങിയതോടെയാണ് ഇത്.

ഏതാണ്ട് 8,400 കോടി രൂപയുടെ കടബാധ്യതയാണ് കമ്പനിക്കുള്ളത്. ഇതിനിടെ, പൊതുമേഖലാ എണ്ണക്കമ്പനിയായ ഐ.ഒ.സി. ജെറ്റ് എയർവെയ്‌സിനുള്ള ഇന്ധന വിതരണം ബുധനാഴ്ച അവസാനിപ്പിച്ചു. കുടിശ്ശിക കൊടുത്തു തീർക്കാത്തതിനാലാണ് ഇത്.

Other News

 • സ്‌പെഷ്യല്‍ എഡിഷന്‍ ജാവ ബൈക്ക് ലേലത്തില്‍ വച്ചപ്പോള്‍ ലഭിച്ച ഒന്നരക്കോടി ഇന്ത്യന്‍ സൈന്യത്തിന്
 • ജിയോയുടെ ബ്രോഡ്ബാന്‍ഡ്-ലാന്‍ഡ്‌ലൈന്‍-ടിവി പ്രതിമാസ നിരക്ക് 600 രൂപ
 • ഒരു ലക്ഷത്തിലേറെ പോസ്റ്റ് ഓഫീസുകളുടെ ഐടി നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി ടിസിഎസ്
 • ആദ്യപാദ സാമ്പത്തിക വളര്‍ച്ച ചൈനക്ക് പ്രതീക്ഷയേകുന്നു
 • ഇറാനിൽനിന്ന് അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്യാൻഎട്ട്‌ രാജ്യങ്ങൾക്ക് അനുവദിച്ചിരുന്ന ഇളവ് അമേരിക്ക എടുത്തുകളയുന്നു
 • ഇ-വാഹന ഭാഗങ്ങൾ കൂടുതൽ 'മെയ്‌ഡ്‌ ഇൻ ഇന്ത്യ'യാവും
 • മല്യയും നിരവും മാത്രമല്ല, ആകെ 36 ബിസിനസുകാര്‍ ചാടിപ്പോയി
 • നിരോധിച്ച ടിക്ടോക്കിന്റെ ഡൗണ്‍ ലോഡ് 12 ഇരട്ടിയിലധികം കൂടിയതായി റിപ്പോര്‍ട്ട്‌
 • ജെറ്റ്​ എയർവേയ്​സ്​: ജീവനക്കാരെ ഏറ്റെടുക്കാൻ സ്​പൈസ്​ ജെറ്റ്​; വിമാനങ്ങൾ എയർ ഇന്ത്യ ഏറ്റെടുക്കും
 • ഇന്ത്യയുടെ കയറ്റുമതി അഞ്ചുമാസത്തെ ഏറ്റവും ഉയർന്ന നിലയായ 11 ശതമാനത്തിലെത്തി
 • ഇവിഎം ചിപ്പുള്ള എടിഎം കാര്‍ഡുമായി കാനറബാങ്ക്
 • Write A Comment

   
  Reload Image
  Add code here