ചൈനീസ് വാഹനനിര്‍മാതാക്കള്‍ ചെറി ഓട്ടോമൊബൈല്‍സ് ഇന്ത്യയിലേക്ക്

Mon,May 13,2019


ചൈനീസ് വാഹനഭീമന്മാരായ ചെറി ഓട്ടോമൊബൈല്‍സ് ഇന്ത്യന്‍ വിപണിയിലേയ്ക്ക് പ്രവേശിക്കാനൊരുങ്ങുന്നു. ടാറ്റ മോട്ടോഴ്‌സുമായി സഹകരിച്ചാണ് ചെറി ഇന്ത്യന്‍ വിപണിയിലേയ്‌ക്കെത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനീസ് വാഹനവിപണിയില്‍ ടാറ്റയുടെയും ജാഗ്വര്‍ ലാന്‍ഡ് റോവറിന്റെയും വാഹനങ്ങള്‍ എത്തിക്കുന്നതിനായി ടാറ്റയും ചെറിയും 2012-ല്‍ കരാറിലെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 2014-ല്‍ ജാഗ്വര്‍ ലാന്‍ഡ് റോവറിന്റെ നിര്‍മാണശാല ചൈനയില്‍ തുറന്നത്. ചൈനയിലെ ആഭ്യന്തര വില്‍പ്പന കുറഞ്ഞതിനെ തുടര്‍ന്നാണ് ചെറി ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്ക് ചേക്കേറാനൊരുങ്ങുന്നത്. നിലവില്‍ ചൈനയില്‍നിന്ന് കയറ്റുമതി ചെയ്യുന്ന കാറുകളില്‍ മുന്‍നിരയിലുള്ളവരാണ് ചെറി. 2017-ല്‍ തന്നെ ഇവര്‍ ഇന്ത്യയിലെത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.

Other News

 • ചൈനയുടെ വിപണി നഷ്ടം ഇന്ത്യന്‍ മല്‍സ്യക്കയറ്റുമതിക്കാര്‍ക്ക് നേട്ടമാവും
 • അര്‍ബന്‍ ഔട്ട്ഫിറ്റേഴ്‌സ് വസ്ത്രവാടക വിപണിയിലേയ്ക്ക്..
 • എസ്സാര്‍ സ്റ്റീലിനെ സ്വന്തമാക്കാന്‍ 42,000 കോടി രൂപ നല്‍കാന്‍ തയ്യാറാണെന്ന് ആര്‍സലര്‍ മിത്തല്‍
 • സിഇഒമാരുടെ ശമ്പളം കൂടി, ഓഹരി വരുമാനം ഇടിഞ്ഞു
 • എക്‌സിറ്റ്‌പോളില്‍ ഓഹരി വിപണി കുതിച്ചു, നേട്ടമുണ്ടാക്കി നിക്ഷേപകര്‍
 • അമേരിക്കന്‍ ടെക് കമ്പനികള്‍ ഹുവാവേയെ ഒറ്റപ്പെടുത്തുന്നു, ഇനിയൊരറിപ്പുണ്ടാകുന്നതുവരെ സാധനസേവനങ്ങള്‍ നല്‍കില്ല
 • പുതിയ സോഫ്​റ്റ്​വെയർ റെഡി; അനുമതികാത്ത്​ ബോയിങ്​ 737 മാക്​സ്​
 • ഐടി കമ്പനികള്‍ 2019 സാമ്പത്തിക വര്‍ഷത്തില്‍ വന്‍ റിക്രൂട്ട്‌മെന്റ് നടത്തിയെന്ന് റിപ്പോര്‍ട്ട്‌
 • ഊബറിന്റെയും ഒലയുടെയും പിറകെ മലയാളി സംരഭം 'പിയു'
 • ജറ്റ് എയര്‍വേസിന്റെ സി.ഇ.ഒ ഉള്‍പ്പെടെയുള്ള ഉയര്‍ന്ന മാനേജ്‌മെന്റ് ടീം രാജിവച്ചു
 • ടെലികോം യുദ്ധത്തില്‍ പുത്തന്‍ ചുവടുവെപ്പുമായി എയര്‍ടെല്‍, സിം കാര്‍ഡിനൊപ്പം ഇന്‍ഷൂറന്‍സ് പ്ലാന്‍
 • Write A Comment

   
  Reload Image
  Add code here