വ്യാപാര യുദ്ധം മുറുകുന്നു; 60 ബില്യണ്‍ ഡോളറിന്റെ അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തി ചൈന

Mon,May 13,2019


ബെയ്ജിംഗ്: അമേരിക്കന്‍ നീക്കത്തിന് അതേ നാണയത്തില്‍ തിരിച്ചടി നല്‍കിക്കൊണ്ട് ചൈന വ്യാപാര യുദ്ധത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്നു. ജണ്‍ ഒന്നു മുതല്‍ 60 ബില്യണ്‍ ഡോളറിന്റെ അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തുമെന്നാണ് ചൈന പ്രഖ്യാപിച്ചിട്ടുള്ളത്. 200 ബില്യണ്‍ ഡോളറിന് ഏര്‍പ്പെടുത്തിയിരുന്ന 10 ശതമാനം നികുതി മെയ് പത്തിന് അമേരിക്ക 25 ശതമാനമായി വര്‍ധിപ്പിച്ചതിനു തിരിച്ചടിയായിട്ടാണ് ചൈന ഇപ്പോള്‍ നികുതി ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ഉയര്‍ന്ന നികുതിയുടെ പേരില്‍ ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഉത്പന്നങ്ങള്‍ക്ക് അമേരിക്കന്‍ ഉപഭോക്താക്കള്‍ കൂടുതല്‍ വില നല്‍കുന്ന സാഹചര്യം ഉണ്ടാകില്ലെന്ന് പ്രസിഡന്റ് ട്രമ്പ് വ്യക്തമാക്കിയിരുന്നു. എന്നാല്‍, തങ്ങളുടെ താല്‍പര്യങ്ങള്‍ ഹനിക്കുന്ന നടപടിക്ക് നിന്നു കൊടുക്കില്ലെന്ന് ചൈന വ്യക്തമാക്കിയിരുന്നു. അയ്യായിരത്തോളം അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 5 മുതല്‍ 25 ശതമാനം വരെ നികുതിയാണ് ചൈന ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിവിധ മാസം ഉത്പന്നങ്ങള്‍, പച്ചക്കറികള്‍, ഫ്രൂട്ട് ജ്യൂസ് കുക്കിംഗ് ഓയില്‍, തേയില, കോഫി തുടങ്ങിയവ ഇതിലുള്‍പ്പെടുന്നു.
വിദേശ സമ്മര്‍ദത്തിന് കീഴടങ്ങുന്ന പ്രശ്‌നമില്ലെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ജെങ് ഷുവാങ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ചൈനീസ് ഉത്പന്നങ്ങളുടെ നികുതി വര്‍ധിപ്പിക്കാനുള്ള നീക്കം അമേരിക്കയെയും ദോഷകരമായി ബാധിക്കുമെന്ന് പ്രസിഡന്റ് ട്രമ്പിന്റെ സാമ്പത്തികകാര്യ പദേഷ്ടാവ് ലാറി കുഡോലോവ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. അമേരിക്കയിലേക്കു കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങളുടെ നികുതി ചൈനയാണ് കൊടുക്കുന്നതെന്ന് ട്രമ്പ് പരാമര്‍ശിച്ചത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് അമേരിക്കന്‍ ബിസിനസുകളാണ് ഇറക്കുമതി ചുങ്കം നല്‍കുന്നതെന്ന് നാഷണല്‍ ഇക്കണോമിക് കൗണ്‍സിലിന്റെ അധ്യക്ഷനായ കുഡോലോവ് ഓര്‍മിപ്പിച്ചു. വ്യാപാര തര്‍ക്കം രൂക്ഷമാകുന്നത് ഇരു കൂട്ടരെയും ദോഷകരമായി ബാധിക്കും. ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ നല്‍കേണ്ടി വരുന്നതിന്റെ ഭാരം ഉപഭോക്താക്കള്‍ക്കും നല്‍കാന്‍ ബിസിനസുകള്‍ തീരുമാനിച്ചാല്‍ ഉത്പന്നങ്ങളുടെ വില വര്‍ധിപ്പിക്കേണ്ടി വരുമെന്നും അല്ലെങ്കില്‍ വിതരണക്കാര്‍ വില കുറയ്ക്കാന്‍ സന്നദ്ധമാകണമെന്നും അദ്ദേഹം പറഞ്ഞു

Other News

 • ചൈനയുടെ വിപണി നഷ്ടം ഇന്ത്യന്‍ മല്‍സ്യക്കയറ്റുമതിക്കാര്‍ക്ക് നേട്ടമാവും
 • അര്‍ബന്‍ ഔട്ട്ഫിറ്റേഴ്‌സ് വസ്ത്രവാടക വിപണിയിലേയ്ക്ക്..
 • എസ്സാര്‍ സ്റ്റീലിനെ സ്വന്തമാക്കാന്‍ 42,000 കോടി രൂപ നല്‍കാന്‍ തയ്യാറാണെന്ന് ആര്‍സലര്‍ മിത്തല്‍
 • സിഇഒമാരുടെ ശമ്പളം കൂടി, ഓഹരി വരുമാനം ഇടിഞ്ഞു
 • എക്‌സിറ്റ്‌പോളില്‍ ഓഹരി വിപണി കുതിച്ചു, നേട്ടമുണ്ടാക്കി നിക്ഷേപകര്‍
 • അമേരിക്കന്‍ ടെക് കമ്പനികള്‍ ഹുവാവേയെ ഒറ്റപ്പെടുത്തുന്നു, ഇനിയൊരറിപ്പുണ്ടാകുന്നതുവരെ സാധനസേവനങ്ങള്‍ നല്‍കില്ല
 • പുതിയ സോഫ്​റ്റ്​വെയർ റെഡി; അനുമതികാത്ത്​ ബോയിങ്​ 737 മാക്​സ്​
 • ഐടി കമ്പനികള്‍ 2019 സാമ്പത്തിക വര്‍ഷത്തില്‍ വന്‍ റിക്രൂട്ട്‌മെന്റ് നടത്തിയെന്ന് റിപ്പോര്‍ട്ട്‌
 • ഊബറിന്റെയും ഒലയുടെയും പിറകെ മലയാളി സംരഭം 'പിയു'
 • ജറ്റ് എയര്‍വേസിന്റെ സി.ഇ.ഒ ഉള്‍പ്പെടെയുള്ള ഉയര്‍ന്ന മാനേജ്‌മെന്റ് ടീം രാജിവച്ചു
 • ടെലികോം യുദ്ധത്തില്‍ പുത്തന്‍ ചുവടുവെപ്പുമായി എയര്‍ടെല്‍, സിം കാര്‍ഡിനൊപ്പം ഇന്‍ഷൂറന്‍സ് പ്ലാന്‍
 • Write A Comment

   
  Reload Image
  Add code here