ടെലികോം യുദ്ധത്തില്‍ പുത്തന്‍ ചുവടുവെപ്പുമായി എയര്‍ടെല്‍, സിം കാര്‍ഡിനൊപ്പം ഇന്‍ഷൂറന്‍സ് പ്ലാന്‍

Tue,May 14,2019


ന്യൂഡല്‍ഹി: എയര്‍ടെല്ലിന്റെ 249 രൂപയുടെ പ്രീ പെയ്ഡ് പ്ലാനിനൊപ്പം നാലുലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് കവറേജും ലഭിക്കും. എച്ച്ഡിഎഫ്‌സി ലൈഫ് ഇന്‍ഷുറന്‍സുമായി സഹകരിച്ചാണിത് ടേം പ്ലാന്‍ നടപ്പാക്കുന്നത്.പ്ലാന്‍ പ്രകാരം പരിധിയില്ലാത്ത കോള്‍, 2 ജിബി ഡാറ്റ, പ്രതിദിനം 100 എസ്എംഎസ് എന്നിവയും ലഭിക്കും. 28 ദിവസമാണ് കാലാവധി.

മൈ എയര്‍ടെല്‍ ആപ്പ് വഴിയോ റീട്ടെയ്‌ലര്‍ വഴിയോ എസ്എംഎസ് അയച്ച് റീച്ചാര്‍ജ് ചെയ്തശേഷം ഉപഭോക്താവിന് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാം. 18 മുതല്‍ 54 വയസ്സുവരെയുള്ളവര്‍ക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുക. ഇതിനായി മെഡിക്കല്‍ പരിശോധനയോ മറ്റ് നടപടിക്രമങ്ങളോ ഇല്ല. ആവശ്യമെങ്കില്‍ പോളിസിയുടെ കോപ്പിയും ലഭിക്കും.

വരിക്കാരുടെ എണ്ണത്തില്‍ ജിയോ തൊട്ടുപിന്നിലെത്തിയ സാഹചര്യത്തിലാണ് പുതിയ ഓഫറുമായി വിപണിയിലെ ഒന്നാം സ്ഥാനക്കാരായ എയര്‍ടെല്‍ രംഗത്തെത്തിയിരിക്കുന്നത്. ജനുവരി കണക്കുപ്രകാരം എയര്‍ടെല്ലിന് 340.3 മില്ല്യണ്‍ വരിക്കാരാണുള്ളത്. പത്തൊന്‍പതാം വാര്‍ഷികത്തിലാണ് കമ്പനി മുന്നൂറ് മില്ല്യണ്‍ എന്ന കടമ്പ കടന്നത്. 400 മില്ല്യണ്‍ വരിക്കാരുള്ള വൊഡാഫോണ്‍ ഐഡിയയാണ് ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം കമ്പനി. കഴിഞ്ഞ ആഗസ്റ്റ് 31ന് ഇരുകമ്പനികളും ഒരുമിച്ചതോടെയാണ് അവര്‍ ഈ നേട്ടം കൈവരിച്ചത്.

Other News

  • ചൈനയുടെ വിപണി നഷ്ടം ഇന്ത്യന്‍ മല്‍സ്യക്കയറ്റുമതിക്കാര്‍ക്ക് നേട്ടമാവും
  • അര്‍ബന്‍ ഔട്ട്ഫിറ്റേഴ്‌സ് വസ്ത്രവാടക വിപണിയിലേയ്ക്ക്..
  • എസ്സാര്‍ സ്റ്റീലിനെ സ്വന്തമാക്കാന്‍ 42,000 കോടി രൂപ നല്‍കാന്‍ തയ്യാറാണെന്ന് ആര്‍സലര്‍ മിത്തല്‍
  • സിഇഒമാരുടെ ശമ്പളം കൂടി, ഓഹരി വരുമാനം ഇടിഞ്ഞു
  • എക്‌സിറ്റ്‌പോളില്‍ ഓഹരി വിപണി കുതിച്ചു, നേട്ടമുണ്ടാക്കി നിക്ഷേപകര്‍
  • അമേരിക്കന്‍ ടെക് കമ്പനികള്‍ ഹുവാവേയെ ഒറ്റപ്പെടുത്തുന്നു, ഇനിയൊരറിപ്പുണ്ടാകുന്നതുവരെ സാധനസേവനങ്ങള്‍ നല്‍കില്ല
  • പുതിയ സോഫ്​റ്റ്​വെയർ റെഡി; അനുമതികാത്ത്​ ബോയിങ്​ 737 മാക്​സ്​
  • ഐടി കമ്പനികള്‍ 2019 സാമ്പത്തിക വര്‍ഷത്തില്‍ വന്‍ റിക്രൂട്ട്‌മെന്റ് നടത്തിയെന്ന് റിപ്പോര്‍ട്ട്‌
  • ഊബറിന്റെയും ഒലയുടെയും പിറകെ മലയാളി സംരഭം 'പിയു'
  • ജറ്റ് എയര്‍വേസിന്റെ സി.ഇ.ഒ ഉള്‍പ്പെടെയുള്ള ഉയര്‍ന്ന മാനേജ്‌മെന്റ് ടീം രാജിവച്ചു
  • Write A Comment

     
    Reload Image
    Add code here