വാവെയ് ഫോണുകളില്‍ ഇനി ഫെയ്‌സ്ബുക്ക് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയില്ല

Sat,Jun 08,2019


ലോകമെമ്പാടുമുള്ള വാവെയ് ഫോണ്‍ ഉപഭോക്താക്കളെ ആശങ്കയിലേയ്ക്ക് തള്ളിവിട്ട് ഫെയ്‌സ് ബുക്ക് വാവെയ് ഫോണുകളില്‍ തങ്ങളുടെ സേവനം അവസാനിപ്പിക്കുന്നത് നിര്‍ത്തി. സുരക്ഷാ പ്രശ്‌നങ്ങളുടെ പേരില്‍ യു.എസ് ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ ഭാഗമായാണ് ഫെയ്‌സ്ബുക്കിന്റെ തീരുമാനം. ഇതുപ്രകാരം ഇനിമുതല്‍ വാവെയ് ഫോണുകളില്‍ ഫെയ്‌സ്ബുക്ക് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സാധിക്കില്ല. ഇത് ചൈനീസ് കമ്പനിയായ വാവെയ്ക്ക് വന്‍ തിരിച്ചടിയാകും. ഇതുവ ഴി ലോകമെമ്പാടും വാവെയുടെവില്‍പന കൂപ്പുകുത്തുമെന്നാണ് കരുതപ്പെടുന്നത്. യു.എസ്-ചൈന ശീതയുദ്ധത്തില്‍ ചൈന തങ്ങളുടെ അഭിമാനപ്രശ്‌നമായി കാണുന്ന വാവെയുടെ വീഴ്ച ചൈനയ്ക്കും തിരിച്ചടിയാണ്. നേരത്തെ കാനഡയില്‍ വാവെയുടെ ചീഫ് എക്‌സിക്യൂട്ടീവ് അറസ്റ്റിലായിരുന്നു. ഇതോടെ ചൈന-കാനഡ ബന്ധം താറുമാറായി. യു.എസിന്റെ സമ്മര്‍ദ്ദത്തിനുവഴങ്ങിയായിരുന്നു കാനഡ വാവെയ് എക്‌സിക്യുട്ടീവിനെ അറസ്റ്റ് ചെയ്തത്. ഫെയ്‌സ്ബുക്കിന്റെ പുതിയ തീരുമാനം നടപ്പിലാകുന്നതോടെ ചൈന-യു.എസ് വ്യാപാരയുദ്ധം കൂടുതല്‍ രൂക്ഷമാകും.യുഎസ് എയർ ഫോഴ്സിന്റെ റാൻഡ് കോർപറേഷൻ റിപ്പോർട്ടിൽ വാവെയുടെ ചൈനീസ് സൈനികബന്ധത്തെപ്പറ്റി സൂചനവന്നതോടെയാണ് യു.എസ് വാവെയ്‌ക്കെതിരെ നടപടികള്‍ തുടങ്ങിയത്.

Other News

 • ബാങ്കുകളുടെ കിട്ടാക്കടങ്ങള്‍ തിരിച്ചെത്തുന്നു
 • ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസിന് ചരിത്ര നേട്ടം, ലോകത്തെ മൂന്നാമത്തെ വലിയ സോഫ്റ്റ് വെയര്‍ സേവനദാതാക്കള്‍
 • നികുതി വെട്ടിപ്പുകാര്‍ക്കു വിലങ്ങ് വീഴും ; നിയമം ശക്തമാക്കാന്‍ ജിഎസ്ടി കൗണ്‍സില്‍
 • സംശയാസ്പദമായ 50 ഇന്ത്യന്‍ അക്കൗണ്ട് വിവരങ്ങള്‍ പുറത്തുവിടാനൊരുങ്ങി സ്വിസ് അധികൃതര്‍
 • നീരവ് മോദിയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി
 • ഇന്ത്യന്‍ അലുമിനീയത്തിനും സ്റ്റീലിനും ഇറക്കുമതി നികുതി വര്‍ധിപ്പിച്ച യു.എസ് നടപടിയ്‌ക്കെതിരെ തിരിച്ചടി, 29 യു.എസ് ഉല്‍പന്നങ്ങള്‍ക്ക് ഇന്ത്യ ഇറക്കുമതി നികുതി വര്‍ധിപ്പിക്കും
 • ഐബിഎം 2000 ജീവനക്കാരെ പിരിച്ചുവിട്ടു
 • ലേലത്തില്‍ പിടിച്ച ആറ് വിമാതാവളങ്ങളുടെ നിയന്ത്രണം അദാനി ഗ്രൂപ്പിന് അടുത്തമാസത്തോടെ ലഭിക്കും
 • എയര്‍ ഏഷ്യയുടേയും വിസ്താരയുടേയും ചിറകിലേറി ടാറ്റാഗ്രൂപ്പ് വ്യോമയാനമേഖലയില്‍ കുതിപ്പിനൊരുങ്ങുന്നു...
 • രാജ്യത്ത് 5ജി സേവനങ്ങള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ കമ്പനികള്‍ക്ക് ചൈന അനുമതി നല്‍കി
 • Write A Comment

   
  Reload Image
  Add code here