രാജ്യത്ത് 5ജി സേവനങ്ങള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ കമ്പനികള്‍ക്ക് ചൈന അനുമതി നല്‍കി

Sat,Jun 08,2019


ബീജിംഗ്: അമേരിക്കയുമായുള്ള വ്യാപാരയുദ്ധം കൊടുമ്പിരികൊണ്ടിരിക്കേ രാജ്യത്ത് 5ജി സേവനങ്ങള്‍ നടപ്പിലാക്കാന്‍ ചൈനീസ് സര്‍ക്കാറിന്റെ തീരുമാനം. നിലവിലുള്ള 4 ജിയേക്കാള്‍ 100 മടങ്ങ് ഇന്റര്‍നെറ്റ് വേഗത ലഭിക്കുന്ന 5 ജി സേവനങ്ങളുടെ ലൈസന്‍സ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികള്‍ക്ക് തന്നെയാണ് കൈമാറിയിട്ടുള്ളത്. ചൈന ടെലികോം, ചൈന മൊബൈല്‍, ചൈന റേഡിയോ, ടെലിവിഷന്‍ എന്നീ കമ്പനികള്‍ക്കാണ് ലൈസന്‍സ് നല്‍കിയത്. സുരക്ഷാ പ്രശ്‌നങ്ങളുടെ പേരില്‍ യു.എസ് കമ്പനികള്‍ ചൈനീസ് കമ്പനിയായ വാവെയ്ക്ക് ഉപരോധമേര്‍പ്പെടുത്തിയ അവസരത്തിലാണ് ചൈന പുതിയ തീരുമാനം കൈകൊണ്ടിട്ടുള്ളത്. ഗൂഗിളും ഫെയ്‌സ്ബുക്കുമടക്കമുള്ള ഇന്റര്‍നെറ്റ് വാഴുന്ന കമ്പനികള്‍ ഇപ്പോള്‍ തങ്ങളുടെ സേവനങ്ങള്‍ വാവെയ്ക്ക് നല്‍കുന്നില്ല.ഇത് ആ കമ്പനിയുടെ നിലനില്‍പിനെ തന്നെ ബാധിച്ചിരിക്കുകയാണ്. ലോകമെമ്പാടും ടെലികമ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ നിര്‍മ്മിച്ചുവില്‍ക്കുന്ന വാവെയ് ചൈനീസ് സര്‍ക്കാറിന്റെ സ്വാധീനത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ്..യുഎസ് എയർ ഫോഴ്സിന്റെ റാൻഡ് കോർപറേഷൻ റിപ്പോർട്ടിൽ വാവെയുടെ ചൈനീസ് സൈനികബന്ധത്തെപ്പറ്റി സൂചനയുണ്ടായിരുന്നു. ഇതോടെയാണ് യു.എസ് വാവേയ്‌ക്കെതിരെ നടപടികള്‍ തുടങ്ങിയത്.

Other News

 • ബാങ്കുകളുടെ കിട്ടാക്കടങ്ങള്‍ തിരിച്ചെത്തുന്നു
 • ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസിന് ചരിത്ര നേട്ടം, ലോകത്തെ മൂന്നാമത്തെ വലിയ സോഫ്റ്റ് വെയര്‍ സേവനദാതാക്കള്‍
 • നികുതി വെട്ടിപ്പുകാര്‍ക്കു വിലങ്ങ് വീഴും ; നിയമം ശക്തമാക്കാന്‍ ജിഎസ്ടി കൗണ്‍സില്‍
 • സംശയാസ്പദമായ 50 ഇന്ത്യന്‍ അക്കൗണ്ട് വിവരങ്ങള്‍ പുറത്തുവിടാനൊരുങ്ങി സ്വിസ് അധികൃതര്‍
 • നീരവ് മോദിയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി
 • ഇന്ത്യന്‍ അലുമിനീയത്തിനും സ്റ്റീലിനും ഇറക്കുമതി നികുതി വര്‍ധിപ്പിച്ച യു.എസ് നടപടിയ്‌ക്കെതിരെ തിരിച്ചടി, 29 യു.എസ് ഉല്‍പന്നങ്ങള്‍ക്ക് ഇന്ത്യ ഇറക്കുമതി നികുതി വര്‍ധിപ്പിക്കും
 • ഐബിഎം 2000 ജീവനക്കാരെ പിരിച്ചുവിട്ടു
 • ലേലത്തില്‍ പിടിച്ച ആറ് വിമാതാവളങ്ങളുടെ നിയന്ത്രണം അദാനി ഗ്രൂപ്പിന് അടുത്തമാസത്തോടെ ലഭിക്കും
 • എയര്‍ ഏഷ്യയുടേയും വിസ്താരയുടേയും ചിറകിലേറി ടാറ്റാഗ്രൂപ്പ് വ്യോമയാനമേഖലയില്‍ കുതിപ്പിനൊരുങ്ങുന്നു...
 • വാവെയ് ഫോണുകളില്‍ ഇനി ഫെയ്‌സ്ബുക്ക് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയില്ല
 • Write A Comment

   
  Reload Image
  Add code here