എയര്‍ ഏഷ്യയുടേയും വിസ്താരയുടേയും ചിറകിലേറി ടാറ്റാഗ്രൂപ്പ് വ്യോമയാനമേഖലയില്‍ കുതിപ്പിനൊരുങ്ങുന്നു...

Mon,Jun 10,2019


1931 ല്‍ ഇന്ത്യയിലെ ആദ്യ വിമാനകമ്പനി സ്ഥാപിച്ചെങ്കിലും ടാറ്റഗ്രൂപ്പ് പിന്നീട് അധികം ശ്രദ്ധകേന്ദ്രീകരിക്കാത്ത ഇടമായിരുന്നു വ്യോമയാനം. നിലവില്‍ അവര്‍ എയര്‍ ഏഷ്യ,വിസ്താര എന്നീ കമ്പനികളുടെ അന്‍പതിലേറെ ശതമാനം ഓഹരികള്‍ കൈവശം വയ്ക്കുന്നുണ്ടെങ്കിലും ഈ കമ്പനികളുടെ വളര്‍ച്ച പരിതാപകരമാണ്. 2014 ല്‍ മലേഷ്യയിലെ എയര്‍ ഏഷ്യ ബെര്‍ഹാദുമായി ചേര്‍ന്ന് ടാറ്റരൂപീകരിച്ച എയര്‍ഏഷ്യ കമ്പനി ഇന്ത്യന്‍ മാര്‍ക്കറ്റിന്റെ 5.5 ശതമാനം മാത്രമാണ് കൈയ്യാളുന്നത്. ടാറ്റ-സിംഗപ്പൂര്‍ എയര്‍ലൈന്‍സ് കൂട്ടായ്മയായ വിസ്താരയാകട്ടെ 4 ശതമാനവും. മൊത്തം വ്യവസായത്തിന്റെ പകുതിയോളം കൈയ്യാളുന്ന ഇന്‍ഡിഗോയുടെ ഓഹരി വിഹിതം 44.4 ശതമാനമാണ് എന്ന് ഓര്‍ക്കണം. ഉപ്പുമുതല്‍ സോഫ്റ്റ് വെയര്‍ വരെ ഉത്പാദിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും ശക്തരായ ടാറ്റഗ്രൂപ്പിന് എന്തുകൊണ്ട് വ്യോമയാനമേഖല ഇപ്പോഴും ബാലികേറമലയാകുന്നു എന്ന ചോദ്യം ഉയരുമ്പോള്‍ ഉത്തരങ്ങള്‍ നിരവധിയാണ്. വ്യോമയാനകമ്പനിയായ മാര്‍ക്ക് മാര്‍ട്ടിന്റെ അഭിപ്രായത്തില്‍ ഒരു യു.എസ്.പി (യുണീക്ക് സെല്ലിംഗ് പോയിന്റ്) ഇല്ലാത്തതാണ് ഇവരുടെ പ്രശ്‌നം. സമയനിഷ്ഠ ഇന്‍ഡിഗോ തങ്ങളുടെ മേന്മയായി ഉയര്‍ത്തിക്കാട്ടുമ്പോള്‍ ഗോ എയര്‍ അധിക ലെഗ് റൂം സൗകര്യവും മറ്റും പരസ്യം ചെയ്യുന്നു. എന്നാല്‍ വിസ്താരയ്ക്കും എയര്‍ഏഷ്യയ്ക്കും ഉയര്‍ത്തിക്കാണിക്കാന്‍ ഇത്തരം പ്രത്യേകതകള്‍ ഒന്നുമില്ല.
എന്നാല്‍ ജെറ്റ് എയര്‍വേസിന്റെ പതനവും അവരുടെ അസാന്നിധ്യം തീര്‍ക്കുന്ന പുതുആകാശവും ഉപയോഗപ്പെടുത്താനൊരുങ്ങുകയാണ് ഇപ്പോള്‍ ടാറ്റ ഗ്രൂപ്പ്. വിസ്താര ഇതിനോടകം നാല് ബോയിംഗ് 737-800 വിമാനങ്ങളും രണ്ട് എയര്‍ബസ് 320 വിമാനങ്ങളും വാടകയ്‌ക്കെടുക്കാനുള്ള കരാറില്‍ ഒപ്പിട്ടുകഴിഞ്ഞു. അഞ്ഞൂറോളം പുതിയ ജീവനക്കാരെ നിയമിക്കാനും പദ്ധതിയുണ്ട്. പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനായി പ്രമോട്ടര്‍മാരായ ടാറ്റ ഗ്രൂപ്പും സിംഗപ്പൂര്‍ എയര്‍ലൈന്‍സും 4000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നാണ് റിപ്പോര്‍ട്ട്. എയര്‍ ഏഷ്യയാകട്ടെ വരുന്ന 15 മാസത്തിനുള്ളില്‍ വിമാനങ്ങളുടെ എണ്ണം ഇരട്ടിയാക്കാനാണ് പദ്ധതിയിടുന്നത്. അനുമതികള്‍ ലഭ്യമായാല്‍ ഒക്ടോബറോട് അന്തര്‍ദ്ദേശീയ സര്‍വീസുകളും കമ്പനി ആരംഭിക്കും. ഇതിനോടകം കൊല്‍ക്കത്ത-ചെന്നൈ റൂട്ടില്‍ കമ്പനി പുതിയ സര്‍വീസ് ആരംഭിച്ചുകഴിഞ്ഞു. അവസാനനിമിഷ ബുക്കിംഗ് അനുവദിക്കുന്നതിനാല്‍ ഈ റൂട്ടിലെ യാത്രികര്‍ കൂടുതല്‍ തങ്ങളെ തെരഞ്ഞെടുക്കുന്നു. എന്നാണ് ഇതിനെക്കുറിച്ച് കമ്പനി വൃത്തങ്ങള്‍ അറിയിച്ചത്.
എന്നാല്‍ ഇരുകമ്പനികള്‍ക്കും വ്യത്യസ്ത ബിസിനസ് മോഡലുകളാകും ടാറ്റ പരീക്ഷിക്കുക എന്നാണ് അറിയാന്‍ കഴിയുന്നത്. എയര്‍ ഏഷ്യ ചെലവുകുറഞ്ഞ സര്‍വീസുകള്‍ പരീക്ഷിക്കുമ്പോള്‍ വിസ്താരയുടെ ലക്ഷ്യം യൂറോപ്യന്‍ മാര്‍ക്കറ്റാണ്. അധികം താമസിയാതെ തന്നെ എമിറേറ്റ്‌സ് പോലുള്ള വലിയ കമ്പനികളോട് മത്സരിക്കാനുതകും വിധം വിസ്താര ചിറക് വിരിക്കും എന്നുതന്നെയാണ് വിദഗ്ദ്ധരുടെ അഭിപ്രായം.

Other News

 • ബാങ്കുകളുടെ കിട്ടാക്കടങ്ങള്‍ തിരിച്ചെത്തുന്നു
 • ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസിന് ചരിത്ര നേട്ടം, ലോകത്തെ മൂന്നാമത്തെ വലിയ സോഫ്റ്റ് വെയര്‍ സേവനദാതാക്കള്‍
 • നികുതി വെട്ടിപ്പുകാര്‍ക്കു വിലങ്ങ് വീഴും ; നിയമം ശക്തമാക്കാന്‍ ജിഎസ്ടി കൗണ്‍സില്‍
 • സംശയാസ്പദമായ 50 ഇന്ത്യന്‍ അക്കൗണ്ട് വിവരങ്ങള്‍ പുറത്തുവിടാനൊരുങ്ങി സ്വിസ് അധികൃതര്‍
 • നീരവ് മോദിയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി
 • ഇന്ത്യന്‍ അലുമിനീയത്തിനും സ്റ്റീലിനും ഇറക്കുമതി നികുതി വര്‍ധിപ്പിച്ച യു.എസ് നടപടിയ്‌ക്കെതിരെ തിരിച്ചടി, 29 യു.എസ് ഉല്‍പന്നങ്ങള്‍ക്ക് ഇന്ത്യ ഇറക്കുമതി നികുതി വര്‍ധിപ്പിക്കും
 • ഐബിഎം 2000 ജീവനക്കാരെ പിരിച്ചുവിട്ടു
 • ലേലത്തില്‍ പിടിച്ച ആറ് വിമാതാവളങ്ങളുടെ നിയന്ത്രണം അദാനി ഗ്രൂപ്പിന് അടുത്തമാസത്തോടെ ലഭിക്കും
 • രാജ്യത്ത് 5ജി സേവനങ്ങള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ കമ്പനികള്‍ക്ക് ചൈന അനുമതി നല്‍കി
 • വാവെയ് ഫോണുകളില്‍ ഇനി ഫെയ്‌സ്ബുക്ക് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയില്ല
 • Write A Comment

   
  Reload Image
  Add code here