കഞ്ചാവ് ഉത്പാദനം: ബ്രിട്ടന്‍ കാനഡയെ മറികടന്ന് ഒന്നാം സ്ഥാനത്ത്

Wed,Mar 07,2018


ടൊറന്റോ: കഞ്ചാവ് ഉത്പാദനത്തില്‍ കാനഡയെ മറികടന്ന് ബ്രിട്ടന്‍ പ്രഥമ സ്ഥാനത്ത് എത്തി. അന്തര്‍ദ്ദേശീയ നാര്‍ക്കോട്ടിക്‌സ് കണ്ട്രോള്‍ ബോര്‍ഡ് പുറത്തുവിട്ട ലിസ്റ്റിലാണ് ബ്രിട്ടന്‍ കാനഡയെ മറികടന്നത്. 2016 ല്‍ ബ്രിട്ടന്‍ 95,000 കി.ഗ്രാം നിയമാനുസൃത കഞ്ചാവ് ഉത്പാദിപ്പിച്ചപ്പോള്‍ കാനഡയില്‍ ഇത് 80,732 കി.ഗ്രാം ആണ്. 2100 കി.ഗ്രാം കയറ്റി അയച്ച് ഏറ്റവും കൂടുതല്‍ കഞ്ചാവ് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിലും ബ്രിട്ടന്‍ ഒന്നാമതെത്തി. ആഗോള വ്യാപാരത്തിന്റെ 67.7 ശതമാനവും കയറ്റുമതി ചെയ്യുന്നത് യു.കെ ആണ്. ചികിത്സാസംബന്ധിയായ കഞ്ചാവ് കൃഷിയ്ക്ക് ഒരു പദ്ധതിയുമില്ലാത്ത ബ്രിട്ടന്‍ ഏറ്റവും കൂടുതല്‍ കഞ്ചാവ് കൃഷി ചെയ്തത് ഏവരേയും അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Other News

 • ഇന്ത്യയുടെ തെറ്റായ ഭൂപടം പ്രദര്‍ശിപ്പിച്ച ചടങ്ങില്‍ കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്തു; പ്രതിഷേധവുമായി ഇന്ത്യ
 • സണ്ണി ജോസഫ് നാഷണല്‍ കമ്മറ്റിയിലേക്ക് മത്സരിക്കുന്നു
 • അൽബർട്ട് ലത്ത് ബ്രിഡ്ജ് യൂണിവേഴ്സിറ്റിക്ക് ഇന്ത്യൻ വംശജന്‍റെ സംഭാവന 10 മില്യണ്‍ ഡോളർ
 • കാനഡയില്‍ തൊഴിലാളി ക്ഷാമം
 • ദുരഭിമാന കൊല നടത്തിയ ദമ്പതികളെ കാനഡ അഫ്ഗാനിസ്ഥാനിലേക്ക് നാടുകടത്തുന്നു
 • കാനഡ മാലിയിലേയ്ക്ക് സൈന്യത്തേയും മെഡിക്കല്‍ സംഘത്തേയും അയക്കും
 • കാനഡ സീറോ മലബാര്‍സഭ ഉപവാസ പ്രാര്‍ത്ഥനാദിനം ആചരിക്കുന്നു
 • സെന്റ്. മേരീസ് ക്‌നാനായ ഇടവകയുടെ നേതൃത്വത്തില്‍ മ്യൂസിക്കല്‍ ഡ്രാമ
 • കനേഡിയന്‍ മലയാളി നഴ്‌സസ് അസോസിയേഷന്റെ സഹായ നിധി വിതരണം ചെയ്തു
 • ക്‌നാനായ കാത്തലിക് വിമന്‍സ് ഫോറം ഓഫ് കാനഡയുടെ ആഭിമുഖ്യത്തില്‍ വനിതാദിനം ആഘോഷിച്ചു
 • ടോമി കോക്കാട് ഫൊക്കാന ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥി
 • Write A Comment

   
  Reload Image
  Add code here