യുവജനങ്ങള്‍ക്കായി ഏകദിന ധ്യാനം നടത്തി

Thu,Mar 08,2018


എഡ്മണ്ടന്‍ (കാനഡ): എഡ്മണ്ടനിലെ സെന്റ് അല്‍ഫോണ്‍സാ സീറോ മലബാര്‍ ഫൊറൊനാ ഇടവകയില്‍ 2018 ഫെബ്രുവരി 24-ാം തീയതി ശനിയാഴ്ച യുവജനങ്ങള്‍ക്കായി ഏകദിന ധ്യാനം നടത്തി. ഇടവക വികാരി റവ. ഫാ. ജോണ്‍ കുടിയിരിപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ധ്യാനത്തില്‍ ഫാ. സെബാസ്റ്റ്യന്‍ കുന്നത്തു വി.സി മുഖ്യ വചന പ്രഘോഷണം നടത്തി. പ്രെയ്‌സ് ആന്റ് വര്‍ഷിപ്പിന് ബ്രദര്‍ വിന്‍സന്റ് ലോനപ്പന്‍ നേതൃത്വം നല്‍കിയപ്പോള്‍ ബ്രദര്‍ ഷാജി ആരാധനയില്‍ പങ്കാളികളായി. ഏഴാം ക്ലാസു മുതല്‍ യൂണിവേഴ്‌സിറ്റി തലം വരെയുള്ള 48 കുട്ടികള്‍ രാവിലെ ഒന്‍പതിന് ആരംഭിച്ച ധ്യാനത്തില്‍ പങ്കെടുത്തു. കൗമാരത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ മാത്രമല്ല ഈ സമൂഹത്തിലും നമ്മുടെ വിശ്വാസത്തെ വളര്‍ത്താനും യുവതലമുറയെ സഹായിക്കുന്ന വിധമായിരുന്നു ഏകദിന ധ്യാനം ക്രമീകരിച്ചിരുന്നത്. ക്രൂശിത മരിച്ച ഈശോയാണ് ഏറ്റവും വലിയ സ്‌നേഹമെന്നും, ആ സ്‌നേഹം അനുസ്മരണവു, സഹോദര സ്‌നേഹവും പകരമായി ആഗ്രഹിക്കുന്നു എന്നും ഫാ. സെബാസ്റ്റ്യന്‍ കുട്ടികളെ ഓര്‍മ്മിപ്പിച്ചു. കുട്ടികള്‍ക്കായി പ്രത്യേകം ക്രമീകരിച്ചിരുന്ന ദിവ്യബലിക്കു ഫാ. സെബാസ്റ്റ്യന്‍ നേതൃത്വം നല്‍കി. വൈകുന്നേരത്തെ ആരാധനയില്‍ ഇടവക വികാരി റവ. ഫാ. ജോണ്‍ കുടിയിരിപ്പില്‍ നേതൃത്വം നല്‍കി. എസ്.എം.വൈ.എം ആണ് ഏകദിന ധ്യാനത്തിനു വേണ്ട ക്രമീകരണങ്ങള്‍ ചെയ്തത്. മാതാപിതാക്കളുടെയും ഇടവക കമ്മിറ്റിയുടെയും സഹകരണമാണ് ഏകദിന ധ്യാനത്തെ വിജയിപ്പിച്ചത്.

Other News

 • സിആര്‍എ ഫോണ്‍ സ്‌കാം; ഇന്ത്യന്‍ യുവാക്കള്‍ കാനഡയില്‍ നടത്തിയ വന്‍ സൈബര്‍ തട്ടിപ്പ്‌
 • വാവേ: ഇറാൻ ഉപരോധനിയമം ലംഘിച്ചതിന് മെങ്ങിന്റെ പേരിൽ കുറ്റം
 • വാവേ മേധാവിയുടെ മകളുടെ അറസ്റ്റ്; പ്രത്യാഘാതമുണ്ടാവുമെന്ന് കാനഡയ്ക്ക് ചൈനയുടെ ഭീഷണി
 • മെങ്​ വാന്‍ഷോവിന്​ ജാമ്യം നൽകരുതെന്നാവശ്യപ്പെട്ട്​ കനേഡിയൻ പ്രോസിക്യൂട്ടർ വാൻകൂവർ കോടതിയിൽ
 • ഹുവായ് സി.എഫ്.ഒയുടെ അറസ്റ്റ്; ആഗോളവിപണയിലും അമേരിക്കന്‍ ഓഹരി വിപണിയിലും കനത്ത തിരിച്ചടി
 • ഹുവാവെയ് ഉയര്‍ത്തുന്ന ഭീഷണി കാനഡ അവഗണിക്കുന്നു
 • കാനഡയില്‍ ഉപരിപഠനത്തിന് എത്തിയ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു
 • ട്രൂഡോയുടെ സന്ദര്‍ശനത്തിനുശേഷം ഇന്ത്യ-കാനഡ ബന്ധത്തില്‍ 'സ്തംഭനം'
 • ചൈനീസ് ടെലികോം ഭീമന്‍ ഹുവെയിയുടെ ഉന്നത എക്‌സിക്യൂട്ടീവ് കാനഡയില്‍ അറസ്റ്റില്‍; രോഷമുയര്‍ത്തി ചൈന, അണിയറ നീക്കം നടത്തിയത് അമേരിക്ക
 • ഏഴും പത്തും വയസുള്ള സഹോദരന്മാര്‍ സി.പി.ആര്‍ നല്‍കി വല്യമ്മയുടെ ജീവന്‍ രക്ഷിച്ചു
 • ജാക്കിചാന്റെ മകള്‍ കനേഡിയന്‍ സ്വവര്‍ഗാനുരാഗിയെ വിവാഹം ചെയ്തു
 • Write A Comment

   
  Reload Image
  Add code here