ടോമി കോക്കാട് ഫൊക്കാന ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥി

Mon,Mar 12,2018


ടൊറന്റോ: 2019- 2020 ലേക്കുള്ള ഫൊക്കാന ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥിയായി ടൊറന്റോ മലയാളി സമാജത്തില്‍ നിന്നും ടൊമി കൊക്കാട് മത്‌സരിക്കുന്നു. കാനഡായില്‍ നിന്നും ഫൊക്കാനാ എക്‌സിക്യൂട്ടിവിലേക്കു മത്‌സരിക്കുന്ന ഏക സ്ഥാനാര്‍ത്ഥിയും ടോമിയാണ്. ഫൊക്കാന പ്രസിഡന്റ് സ്ഥാനാര്‍ഥി ലീലാ മാരേട്ട് നേതൃത്വം നല്‍കുന്ന പാനലിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്നതായി ടോമി കോക്കാട് പ്രസ്താവിച്ചു. നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും പഴക്കമേറിയ ടൊറന്റോ മലയാളി സമാജത്തിന്റെ പ്രസിഡന്റാണ് ടോമി. ടൊറന്റോ മലയാളി സമാജത്തിന്റെ സൂവര്‍ണ്ണ ജൂബിലി വര്‍ഷമാണ് ഇത്. 2016 ലെ ടൊറന്റോ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ആയിരുന്ന ഇദ്ദേഹത്തിന്റെ മികവുറ്റ പ്രവര്‍ത്തനം കണ്‍വന്‍ഷന്‍ ഒരു വന്‍വിജയമാക്കുന്നതിന് സഹായിച്ചു. ഫൊക്കാനാ കമ്മിറ്റി മെമ്പര്‍, ജോയിന്റ് സെക്രട്ടറി, ജോയിന്റ് ട്രഷറര്‍, ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍ എന്നീ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2017- 18 വര്‍ഷത്തെ സെക്രട്ടറി സ്ഥാനാര്‍ത്ഥിയുമായിരുന്നു. ടൊറന്റോയില്‍ ബിസിനസ് നടത്തുന്ന ടോമി, ചോയ്‌സ് ഹോം റിയില്‍ എസ്റ്റേറ്റ് കമ്പനി, കോക്കനട്ട് ഗ്രോവ് ഫുഡ്‌സ് (കേരളാ ഗ്രോസറി), ടെയ്സ്റ്റ് ഓഫ് മലയാളീസ് എന്നീ സ്ഥാപനങ്ങളുടെ ഉടമായാണ്. നോര്‍ത്ത് അമേരിക്കന്‍ സാമൂഹ്യ സാംസ്കാരിക രംഗങ്ങളില്‍ 1990 മുതല്‍ സജീവ സാനിധ്യമാണ് ടോമി.

Other News

 • സ്ത്രീശാക്തീകരണം സ്‌നേഹത്തിന്റെ പൂര്‍ണ്ണതയിലേക്കുള്ള വളര്‍ച്ചയിലൂടെയും പ്രാര്‍ത്ഥനകളിലൂടെയും സാദ്ധ്യമാകണം - ഡോ. യൂഹാനോന്‍ മോര്‍ ദിമിത്രിയോസ്
 • കാനഡ കഞ്ചാവ് ഉപയോഗം നിയമാനുസൃതമാക്കി; ലഹരി ഉപയോഗത്തിനായി കഞ്ചാവ് വാങ്ങാനും ഉപയോഗിക്കാനും സാധിക്കും
 • സ്വവര്‍ഗ്ഗാനുരാഗികളായതിന്റെ പേരില്‍ വിവേചനം നേരിടേണ്ടിവന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ കനേഡിയന്‍ കോടതിയുടെ വിധി
 • ഒന്റാരിയോവിലെ പൊതുമേഖല സ്ഥാപനങ്ങളില്‍ നിയമന നിരോധനം; വരിസംഖ്യ നല്‍കുന്ന സേവനങ്ങള്‍ക്കും വിലക്ക്
 • 80 ബില്യന്‍ ഡോളറിന്റെ കനേഡിയന്‍ വാഹന കയറ്റുമതി ഭീഷണിയില്‍
 • വിദ്യാര്‍ത്ഥി വിസ ഉദാരമാക്കാന്‍ കാനഡ
 • ദൈവത്തില്‍ അടിയുറച്ച വിശ്വാസം ജീവിതത്തില്‍ വിജയം കണ്ടെത്താന്‍ പ്രേരകമാവും : ഫാദര്‍. മാര്‍ട്ടിന്‍ അഗസ്റ്റിന്‍
 • ബാരി ഇടവകയ്ക്ക് ആദ്ധ്യാത്മിക ഉണര്‍വായി മിഡ്‌ലാന്റ് തീര്‍ത്ഥാടനം
 • മതബോധന വാര്‍ഷികാഘോഷം നടത്തി
 • ടൊറന്റോ സോഷ്യല്‍ ക്ലബ്ബിന്റെ ഉദ്ഘാടനം ജൂണ്‍ 29 ന് അഡ്വ .മോന്‍സ് ജോസഫ് എം എല്‍ എ നിര്‍വഹിക്കും
 • മതസൗഹാര്‍ദത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പകര്‍ന്ന് എംകെഎ ആദ്യമായി ഇഫ്താര്‍ കൂട്ടായ്മ സംഘടിപ്പിച്ചു
 • Write A Comment

   
  Reload Image
  Add code here