ഡേറ്റ ചോര്‍ത്തല്‍: കനേഡിയന്‍ കമ്പനിക്കെതിരേ ഫെയ്‌സ്ബുക്ക് നടപടി

Mon,Apr 09,2018


വാഷിങ്ടണ്‍: ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തി ദുരുപയോഗം ചെയ്തതിന് കേംബ്രിജ് അനലിറ്റിക്കയ്ക്കുപിന്നാലെ മറ്റൊരു ഡേറ്റ അനലൈസിങ് സ്ഥാപനവും വിവാദത്തില്‍. കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഗ്രഗേറ്റ് ഐ.ക്യു. എന്ന സ്ഥാപനത്തിനെതിരേ നടപടിയെടുത്തതായി ഫെയ്‌സ്ബുക്ക് അറിയിച്ചു. കേംബ്രിജ് അനലിറ്റിക്കയുടെ മാതൃസ്ഥാപനമായ സ്ട്രാറ്റജിക് കമ്യൂണിക്കേഷന്‍ ലബോറട്ടറീസുമായി(എസ്.സി.എല്‍.) ബന്ധമുള്ള സ്ഥാപനമാണ് അഗ്രഗേറ്റ് ഐ.ക്യു. അതുകൊണ്ടുതന്നെ അവര്‍ ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ ദുരുപയോഗം ചെയ്തിട്ടുണ്ടാവാമെന്നതിനാല്‍ അഗ്രഗേറ്റ് ഐ.ക്യു.വിനെയും പുറത്താക്കുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയാണ്.

ഡേറ്റ ചോര്‍ത്തല്‍ വിവാദവുമായി ബന്ധപ്പെട്ട് കമ്പനി ആഭ്യന്തരന്വേഷണം നടത്തിവരികയാണ്. മറ്റു നിയന്ത്രണസംവിധാനങ്ങള്‍ നടത്തുന്ന അന്വേഷണത്തില്‍ പൂര്‍ണമായും സഹകരിക്കുമെന്നും ഫെയ്‌സ്ബുക്ക് പ്രസ്താവനയില്‍ പറഞ്ഞു. യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തുപോകാനുള്ള ബ്രിട്ടന്റെ ബ്രെക്‌സിറ്റ് പദ്ധതിയുമായി ബന്ധപ്പെട്ടുനടത്തിയ ജനഹിതപരിശോധനയില്‍ കൃത്രിമം കാട്ടിയെന്ന് ആരോപണം നേരിടുന്ന കമ്പനിയാണിത്. 2016-ലെ ജനഹിതപരിശോധനയ്ക്ക് മുന്നോടിയായിനടന്ന നാല് പ്രചാരണപരിപാടികള്‍ക്കിടെ ബ്രെക്‌സിറ്റ് അനുകൂല സംഘടനയില്‍നിന്ന് അഗ്രഗേറ്റ് ഐ.ക്യു. അനധികൃതമായി പണം കൈപ്പറ്റിയെന്നാണ് ആരോപണം. കേംബ്രിജ് അനലിറ്റിക്ക വിവാദം പുറത്തുകൊണ്ടുവന്ന മുന്‍ ഉദ്യോഗസ്ഥന്‍ ക്രിസ്റ്റഫര്‍ വൈലി തന്നെയാണ് ഇക്കാര്യവും വെളിപ്പെടുത്തിയത്.

അഗ്രഗേറ്റ് ഐ.ക്യു.വിനെക്കുറിച്ച് ബ്രിട്ടീഷ് കൊളംബിയ പ്രൈവസി കമ്മിഷണര്‍ ഓഫീസിനൊപ്പം സംയുക്ത അന്വേഷണം നടത്തുമെന്ന് കാനഡ വ്യക്തമാക്കി. ബ്രെക്‌സിറ്റ് പ്രചാരണവുമായി ബന്ധപ്പെട്ട് കമ്പനി വ്യക്തികളുടെ സ്വകാര്യതാ നിയമങ്ങള്‍ ലംഘിച്ചിട്ടുണ്ടോ എന്ന് ബ്രിട്ടീഷ് കൊളംബിയ പ്രൈവസി കമ്മിഷണര്‍ ഓഫീസ് പ്രത്യേക അന്വേഷണം നടത്തുന്നുണ്ട്. ആരോപണവുമായി ബന്ധപ്പെട്ട് അഗ്രഗേറ്റ് ഐ.ക്യു. ഇതുവരെ പ്രതികരിച്ചിട്ടില്ല. കേംബ്രിജ് അനലിറ്റിക്ക ആറുലക്ഷത്തിലധികം കനേഡിയന്‍ ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തിയെന്ന് ഫെയ്‌സ്ബുക്ക് നേരത്തേ വ്യക്തമാക്കിയിരുന്നു. കൂടുതല്‍ ലംഘനങ്ങള്‍ കണ്ടെത്തിയേക്കും -ഫെയ്‌സ്ബുക്ക്ധ/ആീഹറപ ഫെയ്‌സ്ബുക്കില്‍ നടക്കുന്ന ഓഡിറ്റിങ് ജോലികള്‍ പൂര്‍ത്തിയാകുന്നതോടെ ഉപയോക്താക്കളുടെ സ്വകാര്യവിവരങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഫെയ്‌സ്ബുക്ക് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ഷെറില്‍ സാന്‍ഡ്‌ബെര്‍ഗ്. വ്യക്തിവിവരങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഫെയ്‌സ്ബുക്ക് ശ്രദ്ധചെലുത്തിയിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Other News

 • യുഎസ്-ചൈന വ്യാപാര യുദ്ധം കാനഡയ്ക്ക് ഹാനികരം
 • ബ്രാംപ്ടണ്‍ മലയാളി സമാജം സംഘടിപ്പിക്കുന്ന കനേഡിയന്‍ നെഹ്റു ട്രോഫിക്കു കേരള സര്‍ക്കാരിന്റെ ആശംസകള്‍
 • മുന്‍ ടൊറന്റോ പോലീസ് മേധാവി ബില്‍ ബ്ലെയര്‍ അതിര്‍ത്തി ചുമതലയുള്ള മന്ത്രാലയത്തിന്റെ തലവനായി ചുമതലയേറ്റു
 • ടൊറന്റോ സോഷ്യല്‍ ക്ലബിന് പ്രൗഡ ഗംഭീര തുടക്കം
 • ഇംപാക്ട് 2018 സമ്മര്‍ ക്യാമ്പ് സമാപിച്ചു
 • ലോമ വടംവലി മത്സരത്തില്‍ കോട്ടയം ബ്രദേഴ്‌സ്‌ന് ഒന്നാം സ്ഥാനം
 • അഭിമന്യു കുടുംബസഹായഫണ്ടിലേക്ക് കാനഡയില്‍നിന്ന് ഒരു ലക്ഷം രൂപ
 • സെന്റ്.തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് ടൊറന്റോ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാള്‍ ആഘോഷിച്ചു
 • സെന്റ്.തോമസ് സീറോ മലബാര്‍ ചര്‍ച്ച് പിക്‌നിക്ക് നടന്നു
 • കാനഡയില്‍ കാല്‍ഭാഗത്തോളം ജനങ്ങള്‍ ദാരിദ്ര്യം അനുഭവിക്കുന്നതായി സര്‍വ്വേ; ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വര്‍ദ്ധിക്കുന്നു
 • കനേഡിയന്‍ ജനത മാംസാഹാരങ്ങള്‍ ഒഴിവാക്കി ധാന്യങ്ങളെ ആശ്രയിക്കുന്നുവെന്ന് കണ്ടെത്തല്‍
 • Write A Comment

   
  Reload Image
  Add code here